ബിഎസ്എ തിരിച്ചെത്തുന്നു; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ 650 ട്വിൻസ്
ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ക്ലാസിക് ലെജൻഡ്സ് അനാവരണം ചെയ്തു. പഴമയുടെ

ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ക്ലാസിക് ലെജൻഡ്സ് അനാവരണം ചെയ്തു. പഴമയുടെ പകിട്ടുള്ള 650 സി സി മോട്ടർ സൈക്കിളായ ഗോൾഡ് സ്റ്റാറിലൂടെ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജി ടി 650, ‘ഇന്റർസെപ്റ്റർ 650’ എന്നിവയോടാവും ബിഎസ്എയുടെ ഏറ്റുമുട്ടൽ.
യഥാർഥ ബിഎസ്എ ഗോൾഡ് സ്റ്റാർ 1938 മുതൽ 1963 വരെയാണ് വിപണിയിലുണ്ടായിരുന്നത്; അക്കാലത്ത് 350 മുതൽ 500 സി സി വരെയുള്ള എൻജിനുകളോടെ ഗോൾഡ് സ്റ്റാർ ലഭ്യമായിരുന്നു.
രൂപകൽപനയിലും കാഴ്ചപ്പകിട്ടിലുമൊക്കെ പഴയകാല ഗോൾഡ് സ്റ്റാറിനെ ഓർമിപ്പിക്കുമെങ്കിലും 2022 മോഡലിനു കരുത്തേകുക ആധുനിക കാലത്തിന് അനുയോജ്യമായ 650 സി സി, ഇരട്ട ഓവർഹെഡ് കാം എൻജിനാവും. മോട്ടർ സൈക്കിളിന്റെ രൂപകൽപനയും വികസനവും നിർമാണവുമൊക്കെ യു കെയിലാവുമെന്നും ബി എസ് എ വ്യക്തമാക്കുന്നു. ഒപ്പം അടുത്തുതന്നെ ബൈക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കമ്പനി ഉറപ്പു നൽകുന്നു.
ക്രോമിയം സ്പർശത്തോടെ വൃത്താകൃതിയിലുള്ള, പഴയകാല ശൈലിയിലുള്ള ഹെഡ്ലാംപാണ് ‘2022 ബി എസ് എ ഗോൾഡ് സ്റ്റാറിലുള്ളത്. പ്രധാന ഫ്രെയിം പൂർണമായും കറുപ്പ് നിറത്തിലാണ്; ഇന്ധന ടാങ്കിനാവട്ടെ കോൺട്രാസ്റ്റിങ് നിറക്കൂട്ടും നൽകിയിട്ടുണ്ട്. പാർശ്വവീക്ഷണത്തിൽ ക്രോമിയം സ്പർശത്തോടെ റെഡ്, ഓഫ് വൈറ്റ് നിറങ്ങളിലാണ് ഇന്ധന ടാങ്കിന്റെ വരവ്. മുകളിൽ വലതുഭാഗത്തായാണ് ഇന്ധനടാങ്കിന്റെ അടപ്പിന്റെ സ്ഥാനം. ടാങ്കിൽ ബി എസ് എയുടെ വ്യാപാരമുദ്രയും ഇടംപിടിക്കുന്നു. മുൻ – പിൻ മഡ്ഗാഡുകൾക്കും ചുവപ്പാണു നിറം; പകിട്ടിന് ക്രോമിയം ഫിനിഷുമുണ്ട്.
ഇരട്ട പോഡുള്ള അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണു ബൈക്കിലുള്ളത്. ഗതകാല പ്രൗഢിയുടെ സ്മരണയ്ക്കായി വിഭജിച്ച സീറ്റല്ല, പകരം നീളമേറിയ ഒറ്റ സീറ്റാണ് ഗോൾഡ് സ്റ്റാറിലേത്.
പഴയകാലത്തിന്റെ പകിട്ട് സമ്മാനിക്കാനായി ക്രോമിയത്തിന്റെ തിളക്കമുള്ള എക്സോസ്റ്റ്, പരമ്പരാഗത ടെയിൽ ലൈറ്റ്, സ്പോക്ക് വീലിൽ വീതിയേറിയ ടയർ തുടങ്ങിയവയും ബൈക്കിലുണ്ട്. അതേസമയം, മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണു ഘടിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയും ചേർന്നാണു ബി എസ് എയുടെ മടങ്ങിയവരവ് വൈകാൻ ഇടയാക്കിയത്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ ബി എസ് എയെ ക്ലാസിക് ലെജൻഡ്സ് വൈകാതെ പടയ്ക്കിറക്കിയേക്കും.
English Summary: BSA comes back to life, unveils BSA Gold Star to challenge Royal Enfield