ഇക്കൊല്ലത്തെ വൈദ്യുത സ്കൂട്ടർ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് കവിഞ്ഞതായി നിർമാതാക്കവായ ഒകിനാവ ഓട്ടോടെക്. വേഗമേറിയതും വേഗം കുറഞ്ഞതുമായ ഇ സ്കൂട്ടർ മോഡലുകൾ ചേർന്നാണു കമ്പനിക്കു വിൽപ്പനയിൽ ഈ നേട്ടം സമ്മാനിച്ചത്. പ്രാദേശികമായി നിർമിച്ച ‘ഐ പ്രെയ്സ് പ്ലസ്’, ‘പ്രെയ്സ് പ്രൊ’ സ്കൂട്ടറുകളാണു വിൽപ്പനയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കൊല്ലത്തെ വൈദ്യുത സ്കൂട്ടർ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് കവിഞ്ഞതായി നിർമാതാക്കവായ ഒകിനാവ ഓട്ടോടെക്. വേഗമേറിയതും വേഗം കുറഞ്ഞതുമായ ഇ സ്കൂട്ടർ മോഡലുകൾ ചേർന്നാണു കമ്പനിക്കു വിൽപ്പനയിൽ ഈ നേട്ടം സമ്മാനിച്ചത്. പ്രാദേശികമായി നിർമിച്ച ‘ഐ പ്രെയ്സ് പ്ലസ്’, ‘പ്രെയ്സ് പ്രൊ’ സ്കൂട്ടറുകളാണു വിൽപ്പനയിൽ മുന്നിലെന്നും കമ്പനി അറിയിച്ചു; മൊത്തം വിൽപ്പനയിൽ 60 — 70% ഈ മോഡലുകളുടെ സംഭാവനയാണ്.

ADVERTISEMENT

രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം 400 കടന്നതായും ഒകിനാവ അറിയിച്ചു. മെട്രോയ്ക്കും രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങൾക്കും പുറമെ ഗ്രാമീണ മേഖലയിലും കമ്പനി സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ ഉത്തരാഖണ്ഡിൽ ‘ഒകിനാവ ഗാലക്സി’ എന്ന പേരിൽ അത്യാധുനിക എക്സ്പീരിയൻസ് സെന്ററും കമ്പനി ആരംഭിച്ചിരുന്നു. അടുത്ത വർഷം രാജ്യത്ത് ഇത്തരത്തിലുള്ള  50  ‘ഗാലക്സി’ സ്റ്റോറുകൾ കൂടി തുറക്കാനാണു കമ്പനിയുടെ പദ്ധതി.

ADVERTISEMENT

ഒകിനാവയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൽ ആഹ്ലാദവും കടപ്പാടുമുണ്ടെന്ന് കമ്പനി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജീതേന്ദർ ശർമ വെളിപ്പെടുത്തി. ചലനാത്മകമായ മോഡൽ ശ്രേണിയുടെയും സവിശേഷമായ യാത്രാനുഭവത്തിന്റെയും പിൻബലത്തിൽ തുടക്കംമുതൽ മികച്ച സ്വീകാര്യതയാണു കമ്പനി കൈവരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ADVERTISEMENT

വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള അവബോധം ഉയർത്താനും ഇത്തരം വാഹനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനുമാണു കമ്പനി തുടക്കം മുതൽ ശ്രമിച്ചിട്ടുള്ളത്. സാധാരണ ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനൊപ്പം യുവതലമുറയുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കാനും ഒകിനാവ ശ്രമിക്കുമെന്നു ശർമ വിശദീകരിച്ചു. 

English Summary: Okinawa Autotech's Electric Scooter Sales Cross The 1 Lakh Mark In India