രക്ഷകൻ, മിന്നല്‍ മുരളി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്ന ആ ബസ്. മിന്നൽ മുരളിയെ ദേശത്തിന്റെ രക്ഷകനാക്കി മാറ്റിയ ബസ് എവിടെയെന്ന അന്വേഷണം എത്തിനിൽക്കുന്നത് പാലാ രാമപുരത്താണ്. എൺപതുകളിലെ ബസ് എൺപതുകളിലെ മോഡലിലുള്ള ബസ് വേണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം, അതിനായുള്ള അന്വേഷണമാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്ഷകൻ, മിന്നല്‍ മുരളി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്ന ആ ബസ്. മിന്നൽ മുരളിയെ ദേശത്തിന്റെ രക്ഷകനാക്കി മാറ്റിയ ബസ് എവിടെയെന്ന അന്വേഷണം എത്തിനിൽക്കുന്നത് പാലാ രാമപുരത്താണ്.

എൺപതുകളിലെ ബസ്

ADVERTISEMENT

എൺപതുകളിലെ മോഡലിലുള്ള ബസ് വേണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം, അതിനായുള്ള അന്വേഷണമാണ് ഈ വാഹനത്തിലെത്തിച്ചത്. കോട്ടയത്തെ ബ്ലെസി ഡ്രൈവിങ് സ്കൂളിൽ നിന്ന് 2019ലാണ് ബസ് വാങ്ങിയത്. 42 വർഷം പഴക്കമുണ്ട് ഈ ബസിന്. ആദ്യം റോബിൻ ബസ് സർവീസ് എന്ന പേരിലായിരുന്നു ഇത് ഓടിയിരുന്നത് പിന്നീട്, വാഹിനി എന്ന പേരിലായി അതിനു ശേഷമാണ് ബ്ലെസി ഡ്രൈവിങ് സ്കൂളിന്റെ കൈവശമെത്തുന്നത്. കോട്ടയത്തെ ഒരുപാട് ആളുകൾക്ക് ഹെവി ഡ്രൈവിങ് ലൈസൻസിന് പരിശീലനം ലഭിച്ചത് ഈ ബസിൽ നിന്നാണ്.

എല്ലാം ഒറിജിനൽ

ADVERTISEMENT

ബസിനകത്ത് നടക്കുന്ന സ്റ്റണ്ടുകൾ ചിത്രീകരിച്ചത് ഓടിച്ചുകൊണ്ട് തന്നെയായിരുന്നുവെന്ന് ബസിന്റെ ഡ്രൈവർ നിഖിൽ പാലാക്കാരൻ പറയുന്നു. 2019 ൽ ബസ് വാങ്ങിയതു മുതൽ ഈ വാഹനത്തിന്റെ സാരഥി നിഖിലാണ്. ചിത്രത്തിന് വേണ്ടി ബസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബസ് ഓടുന്ന സീനുകളിൽ ബസിന്റെ ഡ്രൈവറായി അഭിനയിച്ചതും നിഖിൽ തന്നെ.

രക്ഷകൻ വിൽപനയ്ക്ക്

ADVERTISEMENT

ചിത്രത്തിന്റെ റിലീസിന് ശേഷം അണിയറപ്രവർത്തകരുമായി ബസിൽ യാത്ര ചെയ്യാൻ പദ്ധതിയുണ്ടായിരുന്നു പക്ഷേ അതു നടന്നില്ല. ഇപ്പോൾ നിരവധി ആളുകൾ ഈ ബസ് കാണാൻ വരുന്നുണ്ട്. വിന്റേജ് ബസായി നിലനിർത്താൻ താൽപര്യമുള്ള ആരെങ്കിലും വന്നാൽ ബസ് വിൽക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

English Summary: Story Behind Minnal Murali Rakshakan Bus