കൊച്ചി∙ ട്രാവൽ വ്ലോഗർമാരായ ഇ– ബുൾജെറ്റ് സഹോദരന്മാരിൽനിന്നു മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനം ഇനിയവർക്കു വിട്ടുകിട്ടില്ലേ? അതിനുള്ള ഉത്തരമാണ് തലശ്ശേരി അഡീഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലുള്ളത്. വാഹനം നിലവിൽ വിട്ടു നൽകേണ്ടെന്നാണ് കോടതി വിധി. വാഹനത്തിലെ

കൊച്ചി∙ ട്രാവൽ വ്ലോഗർമാരായ ഇ– ബുൾജെറ്റ് സഹോദരന്മാരിൽനിന്നു മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനം ഇനിയവർക്കു വിട്ടുകിട്ടില്ലേ? അതിനുള്ള ഉത്തരമാണ് തലശ്ശേരി അഡീഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലുള്ളത്. വാഹനം നിലവിൽ വിട്ടു നൽകേണ്ടെന്നാണ് കോടതി വിധി. വാഹനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ട്രാവൽ വ്ലോഗർമാരായ ഇ– ബുൾജെറ്റ് സഹോദരന്മാരിൽനിന്നു മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനം ഇനിയവർക്കു വിട്ടുകിട്ടില്ലേ? അതിനുള്ള ഉത്തരമാണ് തലശ്ശേരി അഡീഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലുള്ളത്. വാഹനം നിലവിൽ വിട്ടു നൽകേണ്ടെന്നാണ് കോടതി വിധി. വാഹനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ട്രാവൽ വ്ലോഗർമാരായ ഇ– ബുൾജെറ്റ് സഹോദരന്മാരിൽനിന്നു മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനം ഇനിയവർക്കു വിട്ടുകിട്ടില്ലേ? അതിനുള്ള ഉത്തരമാണ് തലശ്ശേരി അഡീഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലുള്ളത്. വാഹനം നിലവിൽ വിട്ടു നൽകേണ്ടെന്നാണ്  കോടതി വിധി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

ചട്ട വിരുദ്ധമായുള്ള ഫിറ്റിങ്ങുകൾ അതേ വർക്‌ഷോപ്പിൽ കൊണ്ടുപോയി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ തിരിച്ച് കൊണ്ടുവന്നു പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കണം. ഉടമയുടെ സ്വന്തം ചെലവിൽ വേണം അനധികൃത ഫിറ്റിങ്ങുകൾ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമർപ്പിക്കണം. 

ADVERTISEMENT

വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. നിലവിൽ 6 മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ടിരിക്കുകയാണ് വാഹനത്തിന്റെ റജിസ്ട്രേഷൻ. അതു സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണം. വാഹനം വിട്ടുകിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടിൽ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പക്ഷേ തർക്കവിഷയങ്ങൾ സംബന്ധിച്ച് അപ്പീൽ അധികാരികൾക്കു മുന്നിലും മജിസ്ട്രേറ്റ് കോടതിയിലും വാദങ്ങൾ ഉന്നയിക്കാനുള്ള വഴി തുറന്നിടുന്നതായിരുന്നു അന്നത്തെ ഹൈക്കോടതി വിധി. പക്ഷേ അതും ഫലം കണ്ടില്ലെന്നാണ് നിലവിലെ വിധി സൂചിപ്പിക്കുന്നത്.

എന്താണു വിവാദം?

കാരവാൻ ആയി രൂപമാറ്റം വരുത്തിയ ക്യാംപർ വാൻ ഗണത്തിൽപ്പെടുന്ന വാഹനം 2021 ഓഗസ്റ്റ് 7നാണ് കണ്ണൂർ ആർടിഒ പിടിച്ചെടുത്തത്. വിവിധ നിയമലംഘനങ്ങളുടെ പേരിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നു കാണിച്ച് ഇ–ചെലാനും (ചെക്ക് റിപ്പോർട്ട്) ഷോ കോസ് നോട്ടിസും നൽകി. ഇതിൽ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ സെപ്റ്റംബറിൽ റജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ ഈ നടപടി ചോദ്യം ചെയ്താണ് വാഹനത്തിന്റെ റജിസ്റ്റേർഡ് ഉടമയായ എബിൻ വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ADVERTISEMENT

വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തതു വിട്ടുകിട്ടണമെന്നും റജിസ്ട്രേഷൻ റദ്ദാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കണ്ണൂർ ആർടിഒ ഹർജിക്കാരന്റെ പേരിലുള്ള  മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ നീണ്ട പട്ടിക നിരത്തിയതോടെ നടപടിയിൽ ഇടപെടുന്നില്ലെന്ന് 2021 ഒക്ടോബറിൽ ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. 

ആരോപിക്കപ്പെട്ട നിയമലംഘനങ്ങൾ:  

1. വാഹനം കാരവാൻ ആക്കി മാറ്റി, കാരിയറും 2 സൈക്കിളുകളും പുറത്തേക്കു തള്ളിനിൽക്കുന്ന തരത്തിൽ ഘടിപ്പിച്ചു– മോട്ടർ വാഹന നിയമം 194 (1 എ) വകുപ്പിന്റെ ലംഘനം

2. അനുമതിയില്ലാതെ മുന്നിൽ സെർച്ച് ലൈറ്റ് ഘടിപ്പിച്ചു– കേന്ദ്ര മോട്ടർ വാഹന ചട്ടം 111 – വകുപ്പിന്റെ ലംഘനം

ADVERTISEMENT

3. കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ വാഹനത്തിന്റെ ബോഡിയിൽ എൽഇഡി ലൈറ്റുകൾ, തീവ്രത കൂടിയ ഡിസ്ചാർജ് ലാംപ്, ടോപ്പ് ലൈറ്റ്– കേരള മോട്ടർ വാഹന ചട്ടം 360, 124, 124 (എ) എന്നിവയുടെ ലംഘനം

4. വിൻഡ് സ്ക്രീനിലും വിൻഡോ ഗ്ലാസുകളിലും കാഴ്ച മറയ്ക്കുന്ന തരത്തിൽ വിനൈൽ സ്റ്റിക്കറും പരസ്യങ്ങളും പതിപ്പിച്ചു– കേന്ദ്ര മോട്ടർ വാഹന ചട്ടം 100 (2)ന്റെയും സുപ്രീംകോടതി വിധിയുടെയും ലംഘനം.

5. അനധികൃത ഫിറ്റിങുകൾ വഴി വാഹനത്തിന്റെ ഭാരം വ്യത്യാസപ്പെടുത്തി – മോട്ടർ വാഹന നിയമം 113 (3) എയുടെ ലംഘനം

6. നിർദ്ദിഷ്ട മാതൃകയിലും വലുപ്പത്തിലും അല്ലാതെയുള്ള റജിസ്ട്രേഷൻ മാർക്ക് –മോട്ടർ വാഹന നിയമം 39, 41 (6) വകുപ്പുകളുടെ ലംഘനം

7. വാഹനം 2020 നവംബർ 11ന് കാരവാൻ ആയി രൂപമാറ്റം വരുത്തിയെങ്കിലും അതിനുള്ള നികുതി അടച്ചില്ല– മോട്ടർ വാഹന നികുതി നിയമം 7–ാം വകുപ്പിന്റെ ലംഘനം.

സർക്കാർ പറഞ്ഞത്, കോടതി വിധിച്ചത്

മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ സാഹചര്യത്തിലാണു ഇ– ചെലാൻ ഇഷ്യു ചെയ്തതും വാഹനം പിടിച്ചെടുത്തതും റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാതിരിക്കാൻ  കാരണം ബോധിപ്പിക്കണമെന്നു കാണിച്ചു നോട്ടിസ് നൽകിയതുമെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ അറിയിച്ചു. ഇപ്രകാരമുള്ള നിയമലംഘനങ്ങൾ ആരോപിക്കുന്ന പശ്ചാത്തലത്തിൽ ഇ– ചെലാനിൽ ഇടപെടാൻ കാരണമില്ലെന്നു കോടതി വ്യക്തമാക്കി.

നോട്ടിസ് എന്നാൽ കാരണം ബോധിപ്പിക്കണമെന്നുള്ള അറിയിപ്പാണ്. അതിന്റെ തുടർ ഉത്തരവിന്മേൽ അപ്പീൽ നൽകാൻ സാധ്യമാണ്. ഈ സാഹചര്യത്തിലാണ് നോട്ടിസിൽ ഇടപെടുന്നില്ലെന്ന് അന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. വാഹനം പിടിച്ചെടുത്തതു നിയമവിരുദ്ധമായതിനാൽ വിട്ടുകിട്ടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. 

റജിസ്ട്രേഷൻ മാർക്ക് സംബന്ധിച്ച ചട്ടലംഘനങ്ങളുടെ പേരിൽ വാഹനം കണ്ടുകെട്ടാൻ മോട്ടർ വാഹന നിയമം 207 പ്രകാരം സാധ്യമാണെന്നു സർക്കാർ അറിയിച്ചിരുന്നു. മാത്രമല്ല, നികുതി അടയ്ക്കാത്തതും പിടിച്ചെടുക്കാൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിൽ അധികാരമില്ലാതെ വാഹനം കണ്ടുകെട്ടി എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് അന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ കഴമ്പില്ലെന്നു വിലയിരുത്തി  തള്ളുകയും ചെയ്തു. 

ഹർജിയിലെ വാദങ്ങൾ

വാഹനം 2020ൽ മറ്റൊരാളിൽ നിന്നു വാങ്ങിയതാണെന്നും 2032 വരെ റജിസ്ട്രേഷനുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. 2021 ഓഗസ്റ്റ് 7നു വീട്ടിലേക്ക് ഇരച്ചു കയറിയ ഉദ്യോഗസ്ഥർ വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനം പിടിച്ചെടുക്കുകയായിരുന്നു. ഷോ–കോസ് നോട്ടിസ് വീട്ടിൽ പതിപ്പിച്ചിട്ടു പോയി. 

മുൻ ഉടമയാണു വാഹനം ക്യാംപർ വാൻ ആക്കി മാറ്റിയത്. അതിന് അംഗീകൃത ഏജൻസിയായ ഓട്ടമോട്ടിവ് റിസർച്ച് അസോസിയേഷന്റെ (എആർഎഐ) അംഗീകാരം നേടുകയും ചെയ്തു. അതിനാൽ രൂപമാറ്റത്തിന്റെ പേരിൽ ചട്ടലംഘനം ആരോപിക്കുന്നതു നിലനിൽക്കില്ല. പരിഷ്കാരങ്ങൾക്കു മുൻകൂർ അനുമതി വാങ്ങേണ്ട കാര്യമില്ല. 

വാഹനം പിടികൂടിയത് എവിടെനിന്നാണെന്ന് നോട്ടിസിൽ പറയുന്നില്ല. വീട്ടുവളപ്പിൽനിന്നു പിടികൂടി, ഇ– ചെലാൻ നൽകിയതു നടപടിക്രമങ്ങളുടെ ലംഘനവും മൗലികാവകാശത്തിന്റെ നിഷേധവുമാണ്. ചട്ടം പാലിക്കാതെ ഇ– ചെലാൻ ഇഷ്യൂ ചെയ്തതും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പിൻവലിക്കാൻ നോട്ടിസ് നൽകിയതും  നിയമവിരുദ്ധമാണെന്നും അന്ന് ഹൈക്കോടതിയിൽ ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ വാദിച്ചിരുന്നു.  

അന്ന് ഹൈക്കോടതി പറഞ്ഞത്..  

ആരോപിക്കപ്പെടുന്ന നിയമലംഘനങ്ങളിൽ ഏതെങ്കിലും സംബന്ധിച്ചു ഹർജിക്കാരനു തർക്കമുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ സാധ്യമാണെന്നു ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മോട്ടർ വാഹന നിയമം 213 (5) ഇ പ്രകാരം തലശേരി അഡീ. സിജെഎം കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ നിലവിലുണ്ട്. കോടതിയെ അറിയിച്ച് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണു വാഹനം  സൂക്ഷിച്ചിട്ടുള്ളത്. 

ഷോകോസ് നോട്ടിസിനെ തുടർന്ന് റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്ത് 2021 സെപ്റ്റംബർ 8നു ഉത്തരവിറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതിനെതിരെ അപ്പീൽ നൽകാൻ മോട്ടർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ചട്ടപ്രകാരം പരിഹാരം സാധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്ന കാരണങ്ങളുടെ പേരിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ സാധ്യമാണോ എന്നതു സംബന്ധിച്ച വാദങ്ങൾ അപ്പീൽ അധികാരികൾക്കു മുന്നിൽ ഉന്നയിക്കാൻ വാഹന ഉടമയ്ക്കു സാധ്യമാണെന്നും അന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു കേസ് തലശ്ശേരി കോടതിയിലെത്തിയതും ഇപ്പോൾ പ്രതികൂല വിധി ഉണ്ടായതും.

‘നെപ്പോളിയൻ’ എന്നു പേരിട്ട ഇ ബുൾ ജെറ്റിന്റെ വാഹനം കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ചയായ വിഷയങ്ങളിലൊന്നായിരുന്നു. ഇതിനെത്തുടർന്ന് മോട്ടർവാഹന വകുപ്പുമായും പൊലീസുമായും ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ പരസ്യപ്പോരാട്ടവും കേരളം കണ്ടു. കണ്ണൂർ ആർടി ഓഫിസിൽ എത്തി ബഹളം വയ്ക്കുകയും  പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ–ബുൾ ജെറ്റ് സഹോദരങ്ങളെ 2021 ഓഗസ്റ്റ് ഒൻപതിന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. നേരത്തേ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേട്ട് കോടതിയിൽ ഇവർക്ക് 7000 രൂപയും കെട്ടിവയ്ക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ഇ–ബുൾ ജെറ്റ് സഹോദരന്മാരുടെ തീരുമാനമെന്നറിയുന്നു.

(With Inputs from Rosamma Chacko/Manorama Kochi Bureau)

English Summary: Court Odered to Remove all Modifications from Controversial E Bull Jet Vehicle; What is Next?