മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു. അടുത്ത 15 ന് വില പ്രഖ്യാപിക്കുന്ന വാഹനം 11000 രൂപ നൽകി ബുക്ക് ചെയ്യാം. മാനുവൽ, എജിഎസ് ട്രാൻസ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളിലായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്. നേരത്തെ ബലേനോയുടെ സീറ്റ, ആൽഫ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു. അടുത്ത 15 ന് വില പ്രഖ്യാപിക്കുന്ന വാഹനം 11000 രൂപ നൽകി ബുക്ക് ചെയ്യാം. മാനുവൽ, എജിഎസ് ട്രാൻസ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളിലായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്. 

ADVERTISEMENT

നേരത്തെ ബലേനോയുടെ സീറ്റ, ആൽഫ രണ്ടു വേരിയന്റുകളുടെ ‍ബാഡ്ജ് എൻജിനിയേറിങ് മോഡൽ മാത്രമായിരുന്നു ഗ്ലാൻസയിലുണ്ടായിരുന്നത്. എന്നാൽ പുതിയ പതിപ്പിൽ ബലേനോയുടെ അടിസ്ഥാന വകഭേദം മുതലുണ്ട്. 

ADVERTISEMENT

പുതിയ ബലേനോയിലെ കെ സീരിസ് എൻജിൻ തന്നെയാണ് ഗ്ലാൻസയിലും. 1.2 ലീറ്റർ ശേഷിയുള്ള എൻജിന് 66 കിലോവാട്ട് കരുത്തും മികച്ച ഇന്ധനക്ഷമതയുമുണ്ട്. കൂടാതെ ഹായ് ടൊയോട്ട വോയിസ് അസിസ്റ്റന്റ്,  ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, സ്മാർട്ട് ഫോണിലൂടെ ( ആപ്പിൾ & ആൻഡ്രോയിഡ്) നിയന്ത്രിക്കാവുന്ന ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 6 എയർ ബാഗുകളുമായി എന്നിവയുമുണ്ട്.

ADVERTISEMENT

English Summary: New Toyota Glanza bookings open; to get four variants