മഹീന്ദ്രയുടെ ചെറു എസ്‍യുവി കെയുവി 100ന്റെ ഇലക്ട്രിക് പതിപ്പ് ഇക്കൊല്ലം അവസാനം വിപണിയിലെത്തിയേക്കും. കെയുവി 100 മോഡലിന്റെ വൈദ്യുത പതിപ്പ് 2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്നു കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കമ്പനി ഇകെയുവിയുടെ വിലയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒറ്റ ചാർജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹീന്ദ്രയുടെ ചെറു എസ്‍യുവി കെയുവി 100ന്റെ ഇലക്ട്രിക് പതിപ്പ് ഇക്കൊല്ലം അവസാനം വിപണിയിലെത്തിയേക്കും. കെയുവി 100 മോഡലിന്റെ വൈദ്യുത പതിപ്പ് 2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്നു കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കമ്പനി ഇകെയുവിയുടെ വിലയും പ്രഖ്യാപിച്ചിരുന്നു. 

ADVERTISEMENT

എന്നാൽ ഒറ്റ ചാർജിൽ സഞ്ചരിക്കുന്ന ദൂരപരിധി(റേഞ്ച്)യുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടർന്നതിനാൽ മഹീന്ദ്ര ഇ കെയുവി അവതരണം നീട്ടുകയായിരുന്നെന്നാണു സൂചന. എന്തായാലും വിലയടക്കമുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹന അവതരണം കൂടുതൽ നീട്ടിക്കൊണ്ടു പോകേണ്ടെന്ന നിലപാടാണു കമ്പനി ഇപ്പോൾ എത്തിയിരിക്കുന്നത്. 

ADVERTISEMENT

കഴിഞ്ഞ ഓട്ടോ എക്സ്പോയ്ക്കു പിന്നാലെ ഡൽഹി ഷോറൂമിൽ 8.25 ലക്ഷം രൂപ വിലയ്ക്ക് ‘ഇ കെയുവി’ വിൽപ്പനയ്ക്കെത്തിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി.  വൈദ്യുത വാഹന വ്യാപനം ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ‘ഫെയിം’ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ കൂടി പരിഗണിച്ച ശേഷമുള്ള വിലയാണിത്. 

ADVERTISEMENT

വികസനവും പരീക്ഷണവുമൊക്കെ അന്തിമഘട്ടത്തിലെത്തിയതോടെ ഇക്കൊല്ലം അവസാനിക്കും മുമ്പുതന്നെ ഇ കെയുവി 100 വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. അടുത്ത വർഷം ആദ്യത്തോടെ  എക്സ്‌യുവി 300 വൈദ്യുത പതിപ്പും പുറത്തെത്തും. കെയുവി കാര്യമായ വിജയം കൈവരിക്കാതെ പോയ സാഹചര്യത്തിൽ വൈദ്യുത പതിപ്പിനെ ഇടുഒ എന്ന പേരിൽ അവതരിപ്പിക്കാനുള്ള സാധ്യതയും മഹീന്ദ്രയുടെ പരിഗണനയിലുണ്ട്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ പിന്നിടാനുള്ള ശേഷിയും 10 ലക്ഷം രൂപയ്ക്കടുത്തു വിലയും ചേരുന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭ്യമാവുന്ന വൈദ്യുത കാർ എന്ന നേട്ടവും ഇ കെയുവിക്കു സ്വന്തമാവും. 

English Summary: Mahindra To Launch eKUV 100 This Year