ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ, വിൽപനയില്ലാതെ ജീവിതം അവസാനിപ്പിക്കും. ഉൽപാദനം അവസാനിപ്പിച്ച് കുറേക്കാലം കഴിഞ്ഞായിരിക്കും ആളുകള്‍ അതിനെ നെഞ്ചിലേറ്റിത്തുടങ്ങുന്നത്. യമഹ ആർഡി 350 എന്ന ബൈക്കിന്റെ വിധിയായിരുന്നു അത്. കാര്യമായ വിൽപനയില്ലാതെ ഇന്ത്യൻ വിപണിയിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ, വിൽപനയില്ലാതെ ജീവിതം അവസാനിപ്പിക്കും. ഉൽപാദനം അവസാനിപ്പിച്ച് കുറേക്കാലം കഴിഞ്ഞായിരിക്കും  ആളുകള്‍ അതിനെ നെഞ്ചിലേറ്റിത്തുടങ്ങുന്നത്. യമഹ ആർഡി 350 എന്ന ബൈക്കിന്റെ വിധിയായിരുന്നു അത്. കാര്യമായ വിൽപനയില്ലാതെ ഇന്ത്യൻ വിപണിയിൽനിന്ന് പിൻവാങ്ങിയ ഈ ബൈക്കിനെ ഇന്ന് സെലിബ്രിറ്റികൾ വരെ സ്വപ്നം കാണുന്നു. അത്തരമൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിലാണ് നടൻ അർജുൻ അശോകൻ. 

ADVERTISEMENT

ഇന്ത്യൻ വാഹന ലോകത്തെ നിത്യഹരിത യൗവനത്തെ സ്വന്തമാക്കിയ വിവരം അർജുൻ അശോകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിച്ചത്. സ്വപ്ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. 

ആർഡി 350 എന്ന റേസ് ഡിറേവ്ഡ് 

ADVERTISEMENT

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും ഇന്ത്യൻ കമ്പനിയായ എസ്കോർട്സ് ഗ്രൂപ്പും ചേർന്ന് പുറത്തിറക്കിയതാണ് രാജ്ദൂത് 350 എന്ന ആർഡി 350. അന്നുവരെ ഇന്ത്യയിൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ടെക്നോളജിയുമായി എത്തിയ ബൈക്കായിരുന്നു ആർ‍ഡി 350. റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആർഡി, 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയിൽ യമഹ പുറത്തിറക്കിയ ബൈക്കാണ്. മലിനീകരണ നിയന്ത്രണങ്ങൾ മൂലം 1975 ൽ ബൈക്കിന്റെ ഉത്പാദനം യമഹയ്ക്കു നിർത്തേണ്ടി വന്നു. ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ആർഡി 350 യുടെ പകർപ്പായിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങിയ ആർഡി. 

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ധാരാളം മാറ്റങ്ങൾ വരുത്തിയാണ് യമഹയും രാജ്ദൂതും ചേർന്ന് 1983 ൽ ബൈക്ക് പുറത്തിറക്കിയത്. 2 സ്ട്രോക്ക് പാരലൽ ട്വിൻ എൻജിൻ, റീഡ് വാൽവോടുകൂടിയ ടോർക്ക് ഇൻഡക്‌ഷൻ സിസ്റ്റം, ആറ് സ്പീ‍ഡ് ട്രാൻസ്മിഷൻ എന്നിവ ബൈക്കിലുണ്ടായിരുന്നു. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4 സെക്കൻഡ് മാത്രമായിരുന്നു ഈ കരുത്തൻ ൈബക്കിന് വേണ്ടി വന്നിരുന്നത്. 

ADVERTISEMENT

ജപ്പാനിലെ ആർഡി 350 യുടെ കരുത്തു കുറച്ച് ഇന്ധനക്ഷമത വർധിപ്പിച്ചാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. ജപ്പാനിൽ ഒറ്റ മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇന്ത്യയിൽ ഹൈ ടോർക്ക്, ലോ ടോർക്ക് മോഡലുകളുമുണ്ടായിരുന്നു. 347 സിസി എൻജിനാണ് ഇരുമോഡലിനും കരുത്ത് പകർന്നിരുന്നത്. ഹൈടോർക്ക് മോഡലിന് 30.5 ബിഎച്ച്പി കരുത്തും ലോ ടോർക്ക് മോഡലിന് 27 ബിഎച്ച്പി കരുത്തുമുണ്ട്. 1983 മുതൽ 1985 വരെയാണ് കമ്പനി ഹൈ ടോർക്ക് മോഡലുകൾ പുറത്തിറക്കിയത്. തുടർന്ന് 1989 ൽ നിർമാണം അവസാനിപ്പിക്കുന്നതു വരെ പുറത്തിറക്കിയതു ലോ ടോർക്ക് മോഡലുകളായിരുന്നു. 

English Summary: Dream Come True Arjun Ashokan Bought RD 350