സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ലൈറ്റ്ഇയർ. ലൈറ്റ്ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ കാർ ഈ വർഷം അവസാനം വിപണിയിലെത്തും. 263,000 യുഎസ് ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) ആണ് കാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ലൈറ്റ്ഇയർ. ലൈറ്റ്ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ കാർ ഈ വർഷം അവസാനം വിപണിയിലെത്തും. 263,000 യുഎസ് ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) ആണ് കാറിന്റെ വില. 

2019 ൽ ലൈറ്റ്ഇയർ അവതരിപ്പിച്ച പ്രൊട്ടോടൈപ്പിന്റെ പ്രൊ‍ഡക്ഷൻ മോഡലാണ് ഇത്. വാഹനം ഇപ്പോൾ ബുക്ക് ചെയ്യാമെന്നും നവംബർ മുതൽ വിതരണം ആരംഭിക്കുമെന്നും കമ്പനി പറയുന്നു. നാലുപേർക്ക് സഞ്ചരിക്കാവുന്ന ഈ കാറിന് ദിവസവും 70 കിലോമീറ്റർ സൗരോർജത്തിൽ മാത്രം സഞ്ചരിക്കാനാവും. ദിവസവും 35 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരാൾക്ക് വാഹനം 7 മാസത്തിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്താൽ മതിയെന്നും ലൈറ്റ് ഇയർ പറയുന്നു.

ADVERTISEMENT

ഫ്യൂച്ചറിസ്റ്റിക്ക് ബോഡി ഡിസൈനാണ് കാറിന്. മനോഹരമായ എൻഇഡി ടെയിൽ ലാംപുകളും ഹെഡ്‌ലാംപുമുണ്ട്. പുനർ ഉപയോഗം ചെയ്തതോ ചെയ്യാവുന്നതോ ആയ ഘടകങ്ങൾ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഇന്റീരിയർ നിർമിച്ചിരിക്കുന്നത്. ചെടികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അപ്ഹോൾസറി, പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് നിർമിച്ച ടെക്സറ്റർ, വുഡ് ട്രിമ്മുകൾ എന്നിവയുണ്ട്. 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. ഓവർ ദ എയർ സോഫ്റ്റ്‌വയർ അപ്ഡേറ്റുകളും അൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലെയുമെല്ലാം വാഹനത്തിലുണ്ട്.

സോളാറിനൊപ്പം സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 624 കി.മീ റേഞ്ചുണ്ട് വാഹനത്തിന്. കാറിന് മുകളിലാണ് സോളാര്‍ പാനലിന്റെ സ്ഥാനം. അഞ്ച് സ്ക്വയർ മീറ്റർ സോളാർ പാനൽ വർഷത്തിൽ 11,000 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ് ഉണ്ടാക്കാൻ സാധിക്കും.  60 കിലോവാട്ട് ബാറ്ററിയും 175 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന്.  10 സെക്കന്‍ഡുകൊണ്ട്  കാറിന് 100 കി.മീ വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. കൂടാതെ 100 കിലോമീറ്റർ ഹൈവേയിലൂടെ സഞ്ചരിക്കാൻ വെറും 10.5 കിലോവാട്ട് കരുത്ത് മാത്രമേ വാഹനം എടുക്കു എന്നാണ് കമ്പനി പറയുന്നത്.

ADVERTISEMENT

English Summary: Lightyear 0 is the world's first production-ready solar-powered EV