ഒറ്റ ദിവസം നൽകിയത് 150 വെർട്യൂസ്, റെക്കോർഡ് ബുക്കിൽ കയറി ഇവിഎം ഫോക്സ്‌വാഗൻ
ഒരുദിവസം 150 വെർട്യൂസ് ഡെലിവറി നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറി ഇവിഎം ഫോക്സ്‌വാഗൻ. ഇവിഎമ്മിന്റെ കൊച്ചി ഡീലർഷിപ്പിൽ നിന്നാണ് 150 വെർട്യൂസ് സെഡാനുകൾ ഡെലിവറി നൽകിയത്. രാജ്യത്ത് ആദ്യമായാണ് ഫോക്സ്‌വാഗന്റെ ഒരു മോഡലിന്റെ ഇത്രയും അധികം ഡെലിവറി ഒരു ദിവസം തന്നെ നടക്കുന്നത്. ഈ മാസം ആദ്യമാണ്

ഒരുദിവസം 150 വെർട്യൂസ് ഡെലിവറി നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറി ഇവിഎം ഫോക്സ്‌വാഗൻ. ഇവിഎമ്മിന്റെ കൊച്ചി ഡീലർഷിപ്പിൽ നിന്നാണ് 150 വെർട്യൂസ് സെഡാനുകൾ ഡെലിവറി നൽകിയത്. രാജ്യത്ത് ആദ്യമായാണ് ഫോക്സ്‌വാഗന്റെ ഒരു മോഡലിന്റെ ഇത്രയും അധികം ഡെലിവറി ഒരു ദിവസം തന്നെ നടക്കുന്നത്.
ഈ മാസം ആദ്യമാണ് ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്യൂസ് വിപണിയിൽ എത്തിയത്. കേരളത്തിന്റെ വിതരണക്കാരായ ഫീനിക്സ് കാഴ്സും ഇവിഎം മോട്ടോഴ്സും ചേർന്ന് ഇതുവരെ 200 വെർട്യൂസുകളാണ് കേരളത്തിൽ വിറ്റത്. ചെറു സെഡാൻ വെന്റൊയുടെ പകരക്കാരനായെത്തുന്ന വെർട്യൂസ് സ്കോഡ സ്‌ളാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണ്. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്.
1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. മൂന്നു സിലിണ്ടർ 1 ലീറ്റർ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സിയാസ്, സ്കോഡ സ്‌ളാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെർട്ടസിന്റെ മത്സരം. ആറു വേരിയന്റുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂ വില 11.21 ലക്ഷം രൂപ മുതൽ 17.91 ലക്ഷം രൂപ വരെയാണ്.
English Summary: Volkswagen Virtus Makes National record for Single-day Deliveries