കരിക്ക് കുടിക്കാൻ മാത്രമല്ല ആസ്വാദനത്തിനും ബെസ്റ്റാണെന്ന് മനസിലാക്കി തന്നത് തേരാ പാരാ എന്ന വെബ് സീരിസാണ്. പെട്ടെന്ന് തന്നെ ഇന്റർനെറ്റ് ലോകത്തെ സൂപ്പർതാരമായി വളർന്ന തേരാ പാരയിലെ അവിഭാജ്യ ഘടകമാണ് ജോർജ് ആയി എത്തിയ അനു കെ അനിയൻ. അതിനു ശേഷം സീരിസുകൾ പലതും വന്നുപൊയെങ്കിലും അനു മലയാളികൾക്ക് ഇന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിക്ക് കുടിക്കാൻ മാത്രമല്ല ആസ്വാദനത്തിനും ബെസ്റ്റാണെന്ന് മനസിലാക്കി തന്നത് തേരാ പാരാ എന്ന വെബ് സീരിസാണ്. പെട്ടെന്ന് തന്നെ ഇന്റർനെറ്റ് ലോകത്തെ സൂപ്പർതാരമായി വളർന്ന തേരാ പാരയിലെ അവിഭാജ്യ ഘടകമാണ് ജോർജ് ആയി എത്തിയ അനു കെ അനിയൻ. അതിനു ശേഷം സീരിസുകൾ പലതും വന്നുപൊയെങ്കിലും അനു മലയാളികൾക്ക് ഇന്നും ജോർജാണ്.

ADVERTISEMENT

സീരിസും സിനിമയിലുമെല്ലാം തകർത്ത് അഭിനയിക്കുന്ന അനു പുതിയ കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. ‘ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ എന്ന കുറിപ്പോടെ പുതിയ കാർ വാങ്ങിയ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ.

ADVERTISEMENT

സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.

ADVERTISEMENT

1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.‌ ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

English Summary: Karikku Star Anu K Aniyan Bought Kia Sonet