പുതിയ എൻജിൻ കൂടുതൽ മൈലേജ്; പുതിയ ഓൾട്ടോ ഓഗസ്റ്റിൽ, അറിയാം ഈ 5 കാര്യങ്ങൾ
ഇന്ത്യൻ നിരത്തുകളടക്കി വാഴുന്ന മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ഓൾട്ടോയുടെ മൂന്നാം തലമുറ ഓഗസ്റ്റിലെത്തുമെന്ന് സൂചന. ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് പാതിയോടെ നിരത്തിലെത്തുമെന്നാണ് സൂചന. അടിമുടി മാറ്റങ്ങളോടെയായിരിക്കും പുതിയ ഓൾട്ടോ എത്തുക. നിലവിലുള്ള വാഹനം 800 സിസി

ഇന്ത്യൻ നിരത്തുകളടക്കി വാഴുന്ന മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ഓൾട്ടോയുടെ മൂന്നാം തലമുറ ഓഗസ്റ്റിലെത്തുമെന്ന് സൂചന. ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് പാതിയോടെ നിരത്തിലെത്തുമെന്നാണ് സൂചന. അടിമുടി മാറ്റങ്ങളോടെയായിരിക്കും പുതിയ ഓൾട്ടോ എത്തുക. നിലവിലുള്ള വാഹനം 800 സിസി വിഭാഗത്തിൽ തുടരുകയും കരുത്തു കൂടിയ പുതിയ വാഹനം പുതിയ വിഭാഗത്തിൽ തുടരുകയും ചെയ്യും. ഡിസൈൻ, ഫീച്ചറുകൾ, എൻജിൻ എന്നിവയിലെല്ലാം പുതിയ പരീക്ഷണങ്ങളുമായി എത്തുന്ന വാഹനത്തിന് 5 പ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പ്ലാറ്റ്ഫോം
കമ്പനി അടുത്തിടെ വിപണിയിലെത്തിച്ച ഭൂരിഭാഗം വാഹനങ്ങൾക്കും അടിത്തറയായ ഹാർടെക്ട് പ്ലാറ്റ്ഫോമിലായിരിക്കും ഓൾട്ടോയും നിർമിക്കുക. കൂടുതൽ കരുത്തു ഭാരക്കുറവുമുള്ള പ്ലാറ്റ്ഫോം സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നു.
കൂടുതൽ കരുത്തുള്ള എൻജിൻ
1000 സിസി ഓൾട്ടോയ്ക്ക് ഇപ്പോഴും വിപണിയിലുള്ള പ്രിയം മനസിലാക്കി 1.0 ലീറ്റർ കെ10 സി ഡ്യുവൽജെറ്റ് പെട്രോൾ എൻജിനായിരിക്കും കരുത്തേകുന്നത്. മുഖം മിനുക്കിയ എസ്–പ്രെസോയ്ക്ക് കരുത്തു പകരുന്ന അതേ എൻജിനാണ് ഇത്. 67 ബിഎച്ച്പി പരമാവധി കരുത്തും 89 എൻഎം ടോർക്കുമുള്ള ഈ എൻജിൻ സൗമ്യനാണ്. നിലവിലുള്ള 796 സിസി എൻജിനെക്കാൾ ടോർക്കിയറായ എൻജിനായതിനാൽ സിറ്റി – ഹൈവേ മേഖലകളിലെല്ലാം മികച്ചു നിൽക്കും. കൂടാതെ ഉയർന്ന ഇന്ധനക്ഷമതയും വാഹനത്തിന് ലഭിക്കും. സിഎൻജി വകഭേദവും ഉണ്ടാകും.
മെച്ചപ്പെട്ട ഡിസൈൻ
മാരുതി സുസുക്കിയുടെ പുതു തലമുറ വാഹനങ്ങളിൽ കാണുന്ന വിധത്തിൽ കൂടുതൽ ആകർഷകമായ ഡിസൈനിനാണ് കമ്പനി പ്രാധാന്യം നൽകുന്നത്. ടെസ്റ്റ് സ്മ്യൂൾ വാഹനങ്ങളുടെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നു. പുതിയ ഗ്രിൽ, ബോഡിയിലേക്ക് പടർന്നു കയറുന്ന ഹെഡ്‌ലാംപ്, ഉയർന്ന റൂഫ്‌ലൈൻ എന്നിവ വാഹനത്തിലുണ്ട്. ചതുരവടിവുള്ള ടെയ്‌ൽ ലാംപ്, എസ്–പ്രസോയിലേതിനോടു സമാനമായ പിൻ ബംപർ എന്നിവയും വാഹനത്തിന് പുതുമ നൽകും.
ഏറെ ഉയരവും വലുപ്പവും
ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത് ടോൾബോയ് ഡിസൈനിലുള്ള വാഹനമായിരിക്കും പുതിയ ഓൾട്ടോ എന്നാണ്. എൻട്രി ലെവൽ ഫാമിലി ഹാച്ച്ബാക്ക് വാഹനമായതിനാൽ കാര്യമായ ഉയരമൊന്നും മുൻഗാമികൾക്ക് ഉണ്ടായിരുന്നില്ല. ഇതിനു പൂർണ പരിഹാരമായിരിക്കും മൂന്നാം തലമുറ. കൂടുതൽ ലഗേജ് സ്പെയ്സ് സൗകര്യങ്ങളും വാഹനത്തിലുണ്ടാകുമെന്ന് കരുതാം.
കീലെസ് എൻട്രി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ
പുതുതലമുറ വാഹനങ്ങളിൽ കാണുന്ന നവീന സന്നാഹങ്ങളോടു കിടപിടിക്കുന്ന സൗകര്യങ്ങൾ ഇതിലുണ്ടാകും. എസ്–പ്രസോ, സെലേറിയോ എന്നീ മോഡലുകളിലേതിനു സമാനമായ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീ ലെസ് എൻട്രി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എന്നിവയും ഉയർന്ന മോഡലുകളിൽ സ്റ്റാർട്ട്–സ്റ്റോപ്പ് സ്വിച്ചും ഉണ്ടാകുമെന്ന് കരുതാം.
English Summary: Next-generation Maruti Alto Launch Next Month