എന്താ ലുക്ക്! ജിംനി പ്രത്യേക പതിപ്പുമായി സുസുക്കി, എത്തുമോ ഇന്ത്യയിൽ
ചെറു എസ്‍യുവി ജിംനിയുടെ പ്രത്യേക പതിപ്പുമായി സുസുക്കി ബ്രസീൽ. ജിംനി സിയാര 4സ്പോർട് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വില 1.81 ബ്രസീലിയൻ റിയാലാണ് (ഏകദേശം 27.67 ലക്ഷം രൂപ) വില. വാഹനത്തെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്ന മാറ്റങ്ങളുമായിട്ടാണ് ജിംനി സ്പോർട്സ് എത്തിയത്. കറുത്ത റൂഫ്, ടുബുലാർ റോക് സ്ലൈഡർ,

ചെറു എസ്‍യുവി ജിംനിയുടെ പ്രത്യേക പതിപ്പുമായി സുസുക്കി ബ്രസീൽ. ജിംനി സിയാര 4സ്പോർട് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വില 1.81 ലക്ഷം ബ്രസീലിയൻ റയലാണ് (ഏകദേശം 27.67 ലക്ഷം രൂപ) വില. വാഹനത്തെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്ന മാറ്റങ്ങളുമായിട്ടാണ് ജിംനി സ്പോർട്സ് എത്തിയത്. കറുത്ത റൂഫ്, ട്യൂബുലാർ റോക് സ്ലൈഡർ, കസ്റ്റം സ്കിഡ് പ്ലേറ്റ്, 4 സ്പോർട്ട് ഗ്രാഫിക്സുകൾ, സ്നോർക്കൽ എന്നിവയുണ്ട് കൂടാതെ പിയാനോ ബ്ലാക് അലോയ് വീലുകളും നൽകിയിരിക്കുന്നു.
ഇന്ത്യൻ ജിംനി ഉടൻ
ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് ഇന്ത്യൻ വിപണിയിൽ ഉടനെത്തുമെന്നാണ് വാർത്തകൾ. രാജ്യാന്തര വിപണിയ്ക്കായുള്ള ജിംനിയുടെ പുതിയ ഫെയ്സ് ലിഫ്റ്റ് മോഡലും 5 ഡോർ മോഡലും ഒരുമിച്ച് ഉടൻ പ്രദർശിപ്പിക്കുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. 5 ഡോർ മോഡലില്‍ 1.5 ലീറ്റർ പെട്രോൾ എന്‍ജിനും 3 ഡോർ മോഡലിന് 1.4 ലീറ്റർ ടർബോ എൻജിനുമാകും കരുത്തു പകരുക.
നേരത്തെ യൂറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബെയ്സുമുണ്ടാകും. ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയിൽ ആരംഭിച്ചിരുന്നു.
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരക്കും ജിംനി വിൽപനയ്ക്കെത്തുക. 2018ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങ്ങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.
English Summary: Suzuki Jimny gets Sierra 4Sport limited edition in Brazil