കഴിഞ്ഞ വർഷം അവസാനമാണ് ക്ലാസിക് ലെജൻഡ്സ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിനെ പ്രദർശിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നീ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഗോൾഡ് സ്റ്റാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. ആദ്യം യൂറോപ്യൻ വിപണിയിലാണ് ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം അവസാനമാണ് ക്ലാസിക് ലെജൻഡ്സ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിനെ പ്രദർശിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നീ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഗോൾഡ് സ്റ്റാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. ആദ്യം യൂറോപ്യൻ വിപണിയിലാണ് ബൈക്ക് പുറത്തിറങ്ങുക. ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന ബൈക്ക് ഇന്ത്യൻ വിപണിയിലും എത്തിയേക്കുമെന്നാണ് ഇപ്പോഴത്തെ വാർത്തകൾ. കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും രാജ്യാന്തര വിപണിയിലെത്തി മാസങ്ങൾക്ക് ശേഷം ഗോൾഡ് സ്റ്റാർ ഇന്ത്യയിലുമെത്തിയേക്കും.

ബിഎസ്എ ഗോൾഡ് സ്റ്റാർ

ADVERTISEMENT

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബി എസ് എ മോട്ടോർ സൈക്കിൾസിന്റെ മടങ്ങി വരവിൽ ആദ്യം അവതരിപ്പിക്കുന്ന മോഡലാണ് ഗോൾഡ് സ്റ്റാർ. കഴിഞ്ഞ വർഷം അവസാനം യുകെയിലെ ബിർമിങ്ഹാമിലാണ് വാഹനത്തിന്റെ ആദ്യ പ്രദർശനം നടന്നത്.

യഥാർഥ ബി എസ് എ ഗോൾഡ് സ്റ്റാർ 1938 മുതൽ 1963 വരെ വിപണിയിലുണ്ടായിരുന്ന മോട്ടോർ സൈക്കിളാണ്. അക്കാലത്ത് 350 മുതൽ 500 സി സി വരെയുള്ള എൻജിനുകളോടെ ഗോൾഡ് സ്റ്റാർ ലഭ്യവുമായിരുന്നു. ഈ പഴയകാല മോഡലിനോടു പൂർണമായും നീതി പുലർത്തുന്ന രൂപകൽപനയാണു പുതിയ ഗോൾഡ് സ്റ്റാറിനായി ബി എസ് എ തിരഞ്ഞെടുത്തിരിക്കുന്നത്.

ADVERTISEMENT

ബൈക്കിനു കരുത്തേകുന്നത് 652 സിസി, ലിക്വിഡ് കൂൾഡ്, ഇരട്ട ഓവർഹെഡ് കാം, ഫോർ വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 6,000 ആർപിഎമ്മിൽ 45 ബിഎച്ച്പി വരെ കരുത്തും 4,000 ആർപിഎമ്മിൽ 55 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ട്യൂബുലർ സ്റ്റീൽ, ഇരട്ട ക്രേഡിൽ ഫ്രെയിമിൽ സാക്ഷാത്കരിച്ച ബൈക്കിന്റെ മുൻ സസ്പെൻഷൻ ടെലിസ്കോപിക് ഫോർക്കാണ്. പിന്നിൽ ഇരട്ട ഷോക് അബ്സോബറും. മുന്നിൽ 320 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 255 എംഎം ഡിസ്ക് ബ്രേക്കുമാണു ഘടിപ്പിച്ചിരിക്കുന്നത്. ഇതുഭാഗത്തും ബ്രെംബൊ കാലിപറുകളുമുണ്ട്. മുന്നിൽ 18 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വീലുമുള്ള ബൈക്കിൽ ലഭിക്കുന്നതു പിരേലി ഫാന്റം സ്പോർട്സ്കോംപ് ടയറാണ്. 12 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് സഹിതമെത്തുന്ന ബൈക്കിന്റെ ഭാരം 213 കിലോഗ്രാമാണ്.

ADVERTISEMENT

എൽസിഡി മൾട്ടി ഫംക്‌ഷനൽ ഡിസ്പ്ലേ സഹിതം ഇരട്ട പോഡ് അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററുമാണു ബൈക്കിലുള്ളത്. ഹെഡ്‌ലാംപിൽ ഹാലജൻ ബൾബും ടെയിൽ ലാംപിൽ എൽഇഡിയുമാണ് ഇടംപിടിക്കുന്നത്. ഇരട്ട ചാനൽ എബിഎസ്, സ്ലിപ്പൽ ക്ലച്, ഹാൻഡ്ൽ ബാറിൽ ഘടിപ്പിച്ച യുഎസ്ബി ചാർജർ എന്നിവയും ബൈക്കിലുണ്ട്.

റോയൽ എൻഫീൽഡിന്റെ ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ 650’ എന്നിവയോട് ഏറ്റുമുട്ടാനാണു വരവെങ്കിലും ഇവയെ അപേക്ഷിച്ചു പ്രീമിയം വിലനിലവാരമാണു ‘ഗോൾഡ് സ്റ്റാറി’നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് എതിരാളികളായ ‘കാവസാക്കി ഡബ്ല്യു 800’, ട്രയംഫ് ‘സ്ട്രീറ്റ് ട്വിൻ’ എന്നിവയ്ക്കു സമാനമായ വിലയ്ക്കാവും ‘ഗോൾഡ് സ്റ്റാർ’ ലഭ്യമാവുക.

English Summary: BSA Gold Star 650 retro motorcycle spied in India