ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങൾ ജനപ്രീതിയിൽ എന്നും മുൻപിലാണ്. ഇന്ത്യൻ വിപണിയിലും ക്വാളിസും ഇന്നോവയും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ജനപ്രീതി സൂചിപ്പിക്കുന്നതും ഇതു തന്നെ. ജിസിസി രാജ്യങ്ങളിൽ സെഡാൻ വിഭാഗത്തിലും ടൊയോട്ടയ്ക്ക് വലിയ മേൽകൈയുണ്ട്. ഇതു മുൻനിർത്തി ടൊയോട്ട പലപ്പോഴായി സെഡാനുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങൾ ജനപ്രീതിയിൽ എന്നും മുൻപിലാണ്. ഇന്ത്യൻ വിപണിയിലും ക്വാളിസും ഇന്നോവയും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ജനപ്രീതി സൂചിപ്പിക്കുന്നതും ഇതു തന്നെ. ജിസിസി രാജ്യങ്ങളിൽ സെഡാൻ വിഭാഗത്തിലും ടൊയോട്ടയ്ക്ക് വലിയ മേൽകൈയുണ്ട്. ഇതു മുൻനിർത്തി ടൊയോട്ട പലപ്പോഴായി സെഡാനുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. മറ്റു പല രാജ്യങ്ങളിലും ഏറെ ജനപ്രീതി നേടിയ യാരിസിനെ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചത് വലിയ വിജയപ്രതീക്ഷയിലായിരുന്നു. സബ് കോംപാക്ട് വിഭാഗത്തിൽ ഏറെ ആകർഷണീയമായി എത്തിയ സെഡാനായ യാരിസ് പക്ഷേ വിൽപനയിൽ കാര്യമായി മുന്നേറിയില്ല. വിൽപന കുറഞ്ഞതോടെ 2 വർഷങ്ങൾക്ക് മുൻപ് യാരിസിനെ ടൊയോട്ട പിൻവലിച്ചു.

ADVERTISEMENT

എന്നാൽ ആഗോളതലത്തിൽ പുതിയ മാറ്റങ്ങളോടെ പുതിയ യാരിസിനെ അണിയിച്ചൊരുക്കി വിപണിയിലെത്തിച്ചിരിക്കുകയാണ് ടൊയോട്ട. ഇതിന്റെ ഭാഗമായി ടൊയോട്ട പ്രദർശിപ്പിച്ച ടീസർ വലിയ സ്വീകാര്യതയാണ് നേടുന്നത്. ടൂറർ ശൈലിയിലുള്ള പാറ്റേണിലാണ് വാഹനത്തിന്റെ അടിസ്ഥാന രൂപം. ഒപ്പം എസ്‌യുവികളിൽ കാണുന്ന വിധത്തിൽ വലിയ കർവി വീൽ ആർച്ചുകൾ നിഴലുകളായി കാണാം.

ADVERTISEMENT

രാജ്യാന്തര വിപണികളിലെ വലിയ സ്വീകാര്യതയുള്ള യാരിസിനെ അടിസ്ഥാനപ്പെടുത്തി 2017ൽ ഇന്തോനീഷ്യയിൽ അവതരിപ്പിച്ച കൺസെപ്റ്റ് സെഡാനിൽ കണ്ട വിധത്തിലാണ് ഡിസൈൻ. ഡിഎൻജിഎ ഷാസിയിൽ നിർമിച്ച ഈ വാഹനം പല ജർമൻ വാഹനങ്ങളുടെയും രൂപശൈലിയിലുള്ളതായിരുന്നു. പുതിയ ടീസറിൽ വലിയ റേ‍ഡിയേറ്റര‍്‍ ഗ്രില്ലോടെ രൂപപ്പെടുത്തിയ മുൻഭാഗം ടൊയോട്ടയുടെ പുതിയ പാറ്റേണിലാണ് നിർമിച്ചിട്ടുള്ളത്. ചത്വര പ്രൊജക്ടർ ഹെഡ്‌ലാംപ്, വലിയ എയർഡാമോടു കൂടിയ ഫോഗ്‌ലാംപ് ക്ലസ്റ്റർ, ലോവർ ലിപ്പോടു കൂടിയ ബംപർ, എന്നിവയെല്ലാമാണ് വാഹനത്തിന്റെ ക്രൗര്യം വർധിപ്പിക്കുന്നത്. 

ADVERTISEMENT

ഈ വാഹനം ഇന്ത്യയിലെത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും ഒരു സെഡാൻ വാറിന് ടൊയോട്ട ഇനിയും ശ്രമിക്കുമെന്ന സൂചനകളാണ്. ഹ്യുണ്ടായ് വെർന, ഹോണ്ട സിറ്റി എന്നീ വാഹനങ്ങൾ അടക്കി വാഴുന്ന സെഡാൻ വിഭാഗത്തിൽ ഒട്ടേറെ സവിശേഷതകളുള്ള ടൊയോട്ട വാഹനം മികച്ച വിലയിൽ എത്തിയാൽ ഇന്ത്യൻ ജനത കൈവിടില്ലെന്ന കാര്യത്തിൽ സംശയമേതും വേണ്ട. യാരിസ് പുതിയ ഭാവത്തിലും വിലയിലും ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട ആരാധകരും.

English Summary: Toyota Yaris Sedan New Gen Launch in Thailand