വിൽപന കണക്കുകളിൽ മാത്രമല്ല, വാങ്ങുന്ന ആളുകളുടെ താരപദവിയിലും ലംബോർഗിനി ഉറുസ് വാർത്തകളിൽ നിറയാറുണ്ട്. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർതാരങ്ങളും ബിസിനസുകാരും ഉറുസ് ഉടമകളാണ്. ആ നിരയിലേക്ക് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽപന കണക്കുകളിൽ മാത്രമല്ല, വാങ്ങുന്ന ആളുകളുടെ താരപദവിയിലും ലംബോർഗിനി ഉറുസ് വാർത്തകളിൽ നിറയാറുണ്ട്. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർതാരങ്ങളും ബിസിനസുകാരും ഉറുസ് ഉടമകളാണ്. ആ നിരയിലേക്ക് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും.

പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്. ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.  സൂപ്പർസ്പോർട്സ് കാർ എന്ന ഖ്യാതിയിൽ എത്തിയിരിക്കുന്ന ഈ വാഹനം ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍യുവികളിലൊന്നാണ്. എംഎൽബി ഇവോ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്.

ADVERTISEMENT

നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് എസ്‍യുവിയിൽ. 650 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയെന്ന പെരുമ പേറുന്ന ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. രാജ്യാന്തര വിപണിയിലെ അവതരണത്തിന് ഒരു വർഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയിൽ എത്തിയത്.

English Summary: Fahad Faasil Bought Lamborghini Urus