ക്വാർട്ടർ ലീറ്റർ മോട്ടർസൈക്കിൾ വിപണിയിൽനിന്ന് യുവത്വം സാവധാനം മിഡിൽവെയ്റ്റ് സ്പോർട്സ് ബൈക്കുകളിലേക്കു കടക്കുന്നതിന്റെ ലക്ഷണങ്ങൾ വിപണിയിൽ കണ്ടുതുടങ്ങുകയാണ്. 2 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കാവസാക്കി പുതിയ നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ ഡെലിവറി കഴിഞ്ഞ ദിവസം കാവസാക്കി ഇന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാർട്ടർ ലീറ്റർ മോട്ടർസൈക്കിൾ വിപണിയിൽനിന്ന് യുവത്വം സാവധാനം മിഡിൽവെയ്റ്റ് സ്പോർട്സ് ബൈക്കുകളിലേക്കു കടക്കുന്നതിന്റെ ലക്ഷണങ്ങൾ വിപണിയിൽ കണ്ടുതുടങ്ങുകയാണ്. 2 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കാവസാക്കി പുതിയ നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ ഡെലിവറി കഴിഞ്ഞ ദിവസം കാവസാക്കി ഇന്ത്യയിൽ പുനരാരംഭിച്ചു. ബിഎസ്6 മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ 2 വർഷം മുൻപാണ് 400 സിസി നിൻജ കളം വിട്ടത്. 4.99 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന് വില. 300 സിസി നിൻജയിൽനിന്ന് 1.5 ലക്ഷം രൂപയുടെ വ്യത്യാസം മാത്രമാണ് പുതിയ വാഹനത്തിനുള്ളത്. 

ADVERTISEMENT

നിരവധി പുതുമകളോടെയെത്തുന്ന വാഹനത്തിന് ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും പുതുമയുണ്ട്. ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക് അപ്ഡേറ്റും ഇതുവരെയില്ലാത്ത 2 നിറങ്ങളും കൂടിയുണ്ട്. പഴയ നിൻജ 250 യിൽ കണ്ട എബണി ലൈം ഗ്രീൻ, മെറ്റാലിക് കാർബൺ ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ. കാവസാക്കി ന്യൂ ജെനറേഷൻ സ്പോർട്സ് ബൈക്കുകളുടെ അതേ ഡിസൈൻ എലമെന്റുകളാണ് വാഹനത്തിലുള്ളത്. എച്ച്2 വിൽ നിന്നുള്ള ധാരാളം കർവിങ്ങുകൾ പാനലുകളിൽ ഉണ്ട്. ഡ്യുവൽ എൽഇഡി സ്ലിം ഹെഡ്‌ലാംപ്, ഫങ്കി റിയർ വ്യൂ മിറർ എന്നിവയും വൈഡ് ഹാൻഡ്ൽബാറും വാഹനത്തിൽ കാണാം. ഇരട്ട സീറ്റ് പാറ്റേണും ഉയർന്നു നിൽക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനവുമെല്ലാം സപോർടിനെസ് വർധിപ്പിക്കുന്നു. 

ADVERTISEMENT

നടുവിൽ വലിയ അനലോഗ് ടാക്കോ മീറ്റർ ഉൾപ്പെടെയുള്ള പുതിയ മീറ്റർ ക്ലസ്റ്റർ ശ്രദ്ധേയമാണ്. ഇടതുവശത്ത് വാണിങ് ലാംപുകളും വലതുഭാഗത്ത് മൾട്ടി ഫംക്‌ഷൻ എൻസിഡി ഡിസ്പ്ലേയും ഉണ്ട്. 399 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്. എഫ്ഐ സംവധാനം കൊണ്ട് പ്രവർത്തിക്കുന്ന എൻജിന്റെ പരമാവധി കരുത്ത് 45 എച്ച്പിയാണ്. 37 എൻഎം ടോർക്കും ഉള്ള വാഹനം കൃത്യമായി പറഞ്ഞാൽ ട്രാക്ക് ഓറിയന്റഡാണ്. 6 സ്പീഡ് ഗിയർബോക്സാണ്.

ADVERTISEMENT

ഇരട്ട ചാനൽ എബിഎസ് ഉൾപ്പെടെയുള്ള സുരക്ഷ സന്നാഹങ്ങളും വാഹനത്തിലുണ്ട്. ബിഎസ്4 മോഡൽ നിർത്തലാക്കിയ സമയത്തെ വിലയിൽനിന്നു വലിയ വ്യത്യാസമില്ലാതെയാണ് പുതിയ നിനൻജ എത്തുന്നത്. കെടിഎം ആർസി 390 ഉൾപ്പെടെയുള്ള ഭീമന്മാരോടാണ് നിൻജ മത്സരിക്കുന്നത്. 

English Summary: 2022 Kawasaki Ninja 400 deliveries begin in India: Priced at Rs 4.99 Lakh