ADVERTISEMENT

ന്യൂഡൽഹി∙ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയേക്കും. ഇതു സംബന്ധിച്ച നിർദേശം ഗതാഗത മന്ത്രാലയം തയാറാക്കിയതായി വിവരം. എല്ലാ സെക്കൻഡ് ഹാൻഡ് വാഹന വിൽപന ഏജൻസികളും (ഓൺലൈൻ അടക്കം) അതതു സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിൽ റജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നിബന്ധനകൾ ഏർപ്പെടുത്താനാണു നീക്കം. 

 

ഒരു വാഹനം വിൽക്കാനായി സെക്കൻഡ് ഹാൻഡ് വാഹന ഡീലറെ ഏൽപിച്ചുകഴിഞ്ഞാൽ പിന്നീട് അതു വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു റജിസ്റ്റർ ചെയ്തു കഴിയുന്നതുവരെ ഡീലറായിരിക്കും വാഹനത്തിന്റെ ‘കൽപിത ഉടമ’ എന്നതാണ് പ്രധാന നിബന്ധന. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്തു പ്രശ്നങ്ങൾക്കും ഡീലറായിരിക്കും ഉത്തരവാദി. ഇതിനായി വാഹനം ഡീലറെ ഏൽപിച്ചാലുടൻ ഉടമ, ഡീലർമാരുടെ സമ്മതപത്രമുൾപ്പെടെ ഓൺലൈനിൽ ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണം. ഡീലർമാരും ആർടിഒയിൽ റജിസ്റ്റർ ചെയ്യണം. 

 

വാഹനം വിറ്റുകഴിഞ്ഞാലും അതിന്റെ രേഖകൾ പഴയ ഉടമയുടെ പേരിൽ നിന്നു മാറ്റാതെ ഉടമകൾ കുരുക്കിലാവുന്ന സംഭവങ്ങൾ ഏറി വരുന്ന സാഹചര്യത്തിലാണിത്. ഡീലർമാർക്ക് വാഹനം ഏൽപിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കറ്റ് ആർസി, എൻഒസി, ഉടമാവകാശം മാറ്റാനുള്ള അപേക്ഷ നൽകൽ തുടങ്ങിയവയ്ക്ക് അധികാരമുണ്ടായിരിക്കും. 

 

വിൽക്കാൻ ഏൽപിച്ച വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണികൾക്കോ മാത്രമേ റോഡിലിറക്കാവൂ. വിൽക്കുന്നതു വരെ ഓരോ വാഹനത്തിനും ട്രിപ്പ് റജിസ്റ്റർ വച്ച് യാത്രകൾ എഴുതിവയ്ക്കണം. വിൽപനയ്ക്കു ശേഷം പുതിയ ഉടമയുടെ പേരിലേക്കു വണ്ടി മാറ്റുകയും വേണം.  നിബന്ധനകളിൽ പാളിച്ചകളുണ്ടായാൽ പിഴയും അംഗീകാരം പിൻവലിക്കലുമടക്കമുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്.

 

English Summary: Second-hand car market to be regulated, dealers to play a bigger role

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com