ടാറ്റ സൺസ് മുൻ തലവൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന മുംബൈ - അഹമ്മദാബാദ് ഹൈവേയുടെ 100 കിലോമീറ്റർ ഭാഗത്ത് ഈ വർഷം ഇതുവരെ പൊലിഞ്ഞത് ഏതാണ്ട് 62 പേരുടെ ജീവൻ. ഹൈവെയിൽ താനെയിലെ ഗോഡ്ബന്ദറിനും പാൽഘർ ജില്ലയിലെ ദാപ്ചരിക്കും ഇടയിലുള്ള ഈ 100 കിലോമീറ്ററിൽ ഈ വർഷം ഇതുവരെ 262 അപകടങ്ങൾ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ സൺസ് മുൻ തലവൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന മുംബൈ - അഹമ്മദാബാദ് ഹൈവേയുടെ 100 കിലോമീറ്റർ ഭാഗത്ത് ഈ വർഷം ഇതുവരെ പൊലിഞ്ഞത് ഏതാണ്ട് 62 പേരുടെ ജീവൻ. ഹൈവെയിൽ താനെയിലെ ഗോഡ്ബന്ദറിനും പാൽഘർ ജില്ലയിലെ ദാപ്ചരിക്കും ഇടയിലുള്ള ഈ 100 കിലോമീറ്ററിൽ ഈ വർഷം ഇതുവരെ 262 അപകടങ്ങൾ നടന്നു. ഇവിടെ നടന്ന അപകടങ്ങളിൽ 192 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹൈവേ പൊലീസ്  പറയുന്നു.

Image Source: PTI

ADVERTISEMENT

സൈറസ് മിസ്ത്രിയുടെ മരണം ബിസിനസ് ലോകം ഞെട്ടലോടെയാണ് കേട്ടത്. അമിതവേഗവും സീറ്റ്ബെൽറ്റ് ധരിക്കാത്തതും മാത്രമല്ല റോഡിന്റെ ശോചനീയാവസ്ഥയും മരണത്തിന് കാരണമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 4ന് മിസ്ത്രി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട ചാറോട്ടിക്ക് സമീപമുള്ള ഭാഗത്ത് ഈ വർഷം ഇതുവരെ 25 അപകടങ്ങളിലായി 26 പേർ മരിച്ചു. ഇതിനടുത്ത് ചിഞ്ചോട്ടിക്ക് സമീപമുള്ള ഭാഗത്ത് ഇതേ കാലയളവിൽ 34 അപകടങ്ങളിലായി 25 മരണവും മനോറിനടുത്ത് 10 അപകടങ്ങളിലായി 11 മരണവും നടന്നു.

ADVERTISEMENT

മൂന്നു പാലത്തിലെത്തുമ്പോൾ പെട്ടെന്ന് രണ്ടുവരിയാകുന്നുവെന്നും അതിന്റെ സൂചനാ ബോർഡുകൾ ഇല്ലാത്തത് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വലത്തേ അറ്റത്തെയും നടുവിലെയും ലൈനിലൂടെ വരുന്നവർക്ക് ആശയക്കുഴപ്പമുണ്ടാകില്ല, എന്നാൽ ഇടതുവശത്തുകൂടെ എത്തുന്ന വാഹനങ്ങളുടെ മുന്നിൽ പെട്ടെന്ന് പാലത്തിന്റെ കൈവരികൾ എത്തുമെന്നാണ് പൊലീസ് പറയുന്നത്. റോഡിന്റെ വശങ്ങളിലുള്ള വെള്ള വരയിൽ നിന്ന് നിശ്ചിത ദൂരത്തിലാണു കൈവരി സ്ഥാപിക്കേണ്ടത്. എന്നാൽ, ഇവിടെ റോഡിനോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്.

ADVERTISEMENT

മുംബൈ – അഹമ്മദാബാദ് ഹൈവേയിലെ സൂര്യ നദിക്കു കുറുകെ പുതിയ പാലങ്ങൾക്കൊപ്പം പഴയ പാലം നിലനിർത്തിയിരിക്കുന്നതിനാൽ ഏതു വഴി പോകണമെന്ന ആശയക്കുഴപ്പമുണ്ടാകും. പുതിയ പാലത്തേക്കാൾ താഴ്ന്നു സ്ഥിതി ചെയ്യുന്ന പഴയതിലേക്ക് കയറവെയായിരുന്നു സൈറസ് മിസ്ത്രിയുടെ മരണത്തിൽ കലാശിച്ച അപകടമുണ്ടായത്. റോഡിലെ അറ്റകുറ്റപ്പണികൾ, കൃത്യമായ സൈൻ ബോർഡുകളുടെയും വേഗ നിയന്ത്രണ നടപടികളുടെയും അഭാവം എന്നിവയും അപകടങ്ങൾ വർധിക്കാൻ കാരണമായതായി വ്യക്തമാണ്.

English Summary: Mumbai-Ahmedabad highway on which Tata Sons Ex Chairman Cyrus Mistry died has claimed more than 62 lives this year