സ്റ്റാറാകാൻ സ്റ്റാർഗെയ്സർ; എർട്ടിഗ, എക്സ് എൽ6, കാരെൻസ് എന്നിവരുടെ എതിരാളി
എംപിവി വിപണിയിലെ മാരുതിയുടെ കുതിപ്പിനു കടിഞ്ഞാണിടാൻ ഹ്യുണ്ടേയ് സ്റ്റാർഗെയ്സർ എന്ന പുതിയ മോഡലുമായി എത്തുന്നു. ഇന്തോനീഷ്യൻ വിപണിയിൽ ഹ്യുണ്ടേയ് സ്റ്റാർഗെയ്സറിനെ അവതരിപ്പിച്ചു. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള ഹ്യുണ്ടേയ് മോഡലുകളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായ

എംപിവി വിപണിയിലെ മാരുതിയുടെ കുതിപ്പിനു കടിഞ്ഞാണിടാൻ ഹ്യുണ്ടേയ് സ്റ്റാർഗെയ്സർ എന്ന പുതിയ മോഡലുമായി എത്തുന്നു. ഇന്തോനീഷ്യൻ വിപണിയിൽ ഹ്യുണ്ടേയ് സ്റ്റാർഗെയ്സറിനെ അവതരിപ്പിച്ചു. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഇതുവരെയുള്ള ഹ്യുണ്ടേയ് മോഡലുകളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായ ‘കർവ്’ ഡിസൈനാണ് സ്റ്റാർഗെയ്സറിന്റേത്. പുതിയ പരാമെട്രിക് ഗ്രില്ലും തീർത്തും കനം കുറഞ്ഞ എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും ചതുരക്കട്ടകൾ അടുക്കിയതു പോലുള്ള ഹെഡ്‍ലാംപ് ക്ലസ്റ്ററും വേറിട്ട മുഖം നൽകുന്നു. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ്. ചതുരവടിവാർന്ന വീൽ ആർച്ചുകൾ വശങ്ങൾക്ക് ബോൾഡ് ലുക്ക് നൽകുന്നുണ്ട്. ടെയിൽ ഗേറ്റിൽ പടർന്നു കിടക്കുന്ന എച്ച് ആകൃതിയിലുള്ള ടെയിൽ ലാംപാണ് പിന്നിലെ ആകർഷണം.
6, 7 സീറ്റ് വേരിയന്റുകളുള്ള സ്റ്റാർഗെയ്സറിനു 2,780 എംഎം വീൽബേസുണ്ട് (മാരുതി എക്സ്എൽ6 –2,740 എംഎം). നീളം– വീതി –ഉയരം എന്നിവ യഥാക്രമം 4,460 എംഎം 1,780 എംഎം, 1,695 എംഎം. നീളവും വീതിയും എക്സ്എൽ6നെക്കാളുമുണ്ട് സ്റ്റാർഗെയ്സറിന്. എന്നാൽ, ഉയരക്കൂടുതൽ എക്സ് എൽ6നാണ്.
കിയ കാരെൻസിനോട് താരതമ്യം ചെയ്താൽ വീൽബേസ് സമം. നീളം, വീതി, ഉയരം എന്നിവയിൽ കാരെൻസിനാണ് മേൽക്കൈ. 200 ലീറ്റർ ബൂട്ട് സ്പേസുണ്ട് സ്റ്റാർഗെയ്സറിന്. 115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (എൻഎ) എൻജിനാണ് ഇന്തൊനീഷ്യൻ വിപണിയിൽ ലോഞ്ച് ചെയ്ത മോഡലിലുള്ളത്. ട്രാൻസ്മിഷൻ 6 സ്പീഡ് മാന്വൽ, െഎഎംടി ( ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ).
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന മോഡലിൽ 1.5 വിടിവിടി എൻഎ പെട്രോൾ, 1.5 ടർബോ ഡീസൽ, 1.4 ടർബോ ജിഡിെഎ പെട്രോൾ എന്നീ എൻജിൻ വകഭേദങ്ങൾ ഉണ്ടാകും. ₨12. 97 ലക്ഷം മുതൽ ₨16.37 ലക്ഷം വരെയാണ് ഇന്തൊനീഷ്യൻ വിപണിയിൽ സ്റ്റാർഗെയ്സറിന്റെ വില.
English Summary: Know More About Hyundai Stargazer