സുസുക്കി ജിംനി എത്തും ജനുവരിയിൽ, 5 ഡോർ എസ്‍യുവി
മാരുതി സുസുക്കിയുടെ എസ്‍യുവി ജിംനി അടുത്ത വർഷം ജനുവരിയിൽ വിപണിയിലെത്തും. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തുന്ന ജിംനിയുടെ 5 ഡോർ പതിപ്പ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. മാരുതി സുസുക്കിയുടെ കെസീരിസ് 1.5 ലീറ്റർ എൻജിന്റെ പിൻബലത്തിൽ വാഹനം

മാരുതി സുസുക്കിയുടെ എസ്‍യുവി ജിംനി അടുത്ത ജനുവരിയിൽ വിപണിയിലെത്തും. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തുന്ന ജിംനിയുടെ 5 ഡോർ പതിപ്പ് ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. മാരുതി സുസുക്കിയുടെ കെസീരിസ് 1.5 ലീറ്റർ എൻജിന്റെ പിൻബലത്തിൽ വാഹനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഊഹങ്ങൾ ഊട്ടിയുറപ്പിക്കുകയാണ് ഈ പരീക്ഷണ ഓട്ടം.
യൂറോപ്യൻ രാജ്യങ്ങളിൽ 5 ഡോർ ജിംനി പരീക്ഷണയോട്ടം ആരംഭിച്ചിട്ട് കാലമേറെയായി. ഇന്ത്യൻ നിരത്തുകളിലെ വലത് ഡ്രൈവിങ് പാറ്റേൺ ടെസ്റ്റ് മ്യൂൾ വാഹനം ഇന്ത്യയിലേക്കു തന്നെയുള്ളതാണെന്ന് വേണം കരുതാൻ. കയറ്റുമതി ആവശ്യങ്ങൾക്കായി ജിംനിയുടെ 3 ഡോർ വാഹനം ഇന്ത്യയിൽ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പരീക്ഷണ അടിസ്ഥാനത്തിൽ രൂപം മറച്ചുള്ള കമോഫ്ലാഷ് വാഹനം ഇതുവരെ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല, ടെസ്റ്റ് മ്യൂൾ വാഹനത്തിലെ റജിസ്ട്രേഷൻ പ്ലേറ്റ് മാരുതി സുസുക്കി വാഹനങ്ങളിൽ കാണുന്നവയാണെന്നത് വാഹനത്തിന്റെ വരവിന്റെ സൂചന നൽകുകയും ചെയ്യുന്നു. പൂർണമായി കമോഫ്ലാഷ് ചെയ്ത വാഹനം പുതിയ ഫെയ്സ്‌ലിഫ്റ്റിന്റെ സൂചനകൾ ഉൾപ്പെടെയുള്ള ഡിസൈൻ മാറ്റങ്ങൾ മറയ്ക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനില്ലെന്ന് കരുതാം. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. സീറ്റുകളുടെ നിലവാരവും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇന്ത്യൻ നിലവാരത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. കയറ്റുമതി വാഹനങ്ങൾ ഇടത് സ്റ്റിയറിങ് സന്നാഹത്തിലുള്ളതാണെന്നതും യൂറോപ്യൻ രാജ്യങ്ങളിൽ വലതു സ്റ്റിയറിങ് സന്നാഹമുള്ള ജിംനി കണ്ടിട്ടില്ല എന്നതും ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാമെന്നതിന്റെ സൂചനകളായി കരുതാം.
കെ15സി 1.5 ലീറ്റർ ഡ്യുവൽജെറ്റ് എൻജിന് 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളും പ്രതീക്ഷിക്കാം. ഒപ്പം 4 വീൽ ഡ്രൈവ് ട്രാൻസ്റർ കേസും ഉണ്ടാകും. കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റി വയ്ക്കപ്പെട്ടിരുന്ന ഇന്ത്യ ഓട്ടോ എക്സ്പോയുടെ 2023 പതിപ്പിലെ ഹോട്ട് അട്രാക്‌ഷനായിരിക്കും ജിംനി. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്ക് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലായിരിക്കും നിർമാതാക്കൾ ഇന്ത്യയിൽ വാഹനം പൊസിഷൻ ചെയ്യുന്നത്.
English Summary: Maruti Suzuki Jimny 5 door spied in India ahead of Auto Expo 2023 debut