‘ആദിപുരുഷ്’ സംവിധായകന് 4.02 കോടിയുടെ സൂപ്പർകാർ സമ്മാനിച്ച് നിർമാതാവ്
ഉടൻ പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകന് 4.02 കോടി രൂപയുടെ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ സമ്മാനിച്ച് നിർമാതാവ് ഭൂഷൺ കുമാർ. നേരത്തേ ടി സീരീസിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കാറാണ് സംവിധായകൻ ഓം റൗട്ടിന് നൽകിയത്. ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനം ഓടിച്ചുപോകുന്ന വിഡിയോയും

ഉടൻ പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകന് 4.02 കോടി രൂപയുടെ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ സമ്മാനിച്ച് നിർമാതാവ് ഭൂഷൺ കുമാർ. നേരത്തേ ടി സീരീസിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കാറാണ് സംവിധായകൻ ഓം റൗട്ടിന് നൽകിയത്.
ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനം ഓടിച്ചുപോകുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നേരത്തേ നടൻ കാർത്തിക് ആര്യന് ഒരു മെക്‌ലാരൻ ഭൂഷൺകുമാർ സമ്മാനമായി നൽകിയിരുന്നു. അത് ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായിരുന്നെങ്കിൽ ഇപ്പോഴത്തെ സമ്മാനം ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പുതന്നെയാണ്.
ഫെരാരിയുടെ സൂപ്പർഹിറ്റ് കാറുകളിലൊന്നാണ് എഫ് 8 ട്രിബ്യൂട്ടോ. 2020ലാണ് വാഹനം ഇന്ത്യൻ വിപണിയിലെത്തിയത്. റിയർവീൽ ഡ്രൈവ് കാറായ എഫ് 8ന് കരുത്തു പകരുന്നത് 3.9 ലീറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 പെട്രോൾ എൻജിനാണ്. 710 ബിഎച്ച്പി കരുത്തും 770 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ 2.9 സെക്കൻഡും 200 കിലോമീറ്റർ വേഗത്തിലെത്താൻ 7.8 സെക്കൻഡും മതി.
English Summary: Producer Bhushan Kumar gifts Director Om Raut a Ferrari F8 Tributo supercar for Adipurush