മഹീന്ദ്ര എഎൽഎസ്‌വി, ഇന്ത്യൻ മിലിട്ടറി – ഡിഫൻസ് സേനകൾക്കുവേണ്ടി മഹീന്ദ്ര പ്രത്യേകം നിർമിച്ച ആർമേഡ് ലൈറ്റ് സ്പെഷലിസ്റ്റ് വെഹിക്കിൾ കാഴ്ചയിൽ കൂറ്റനും ഭീകരനുമാണ്. വാഹനത്തിന് താരപരിവേഷം നൽകിയാണ് ഇന്ത്യൻ വാഹന ആരാധകർ ഇവനെ സ്വീകരിച്ചത്. അമേരിക്കൻ സേനയുടെ കരുത്തൻ വാഹനമായ ഹംവീയുടെ ഇന്ത്യൻ പതിപ്പാണ് ഈ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹീന്ദ്ര എഎൽഎസ്‌വി, ഇന്ത്യൻ മിലിട്ടറി – ഡിഫൻസ് സേനകൾക്കുവേണ്ടി മഹീന്ദ്ര പ്രത്യേകം നിർമിച്ച ആർമേഡ് ലൈറ്റ് സ്പെഷലിസ്റ്റ് വെഹിക്കിൾ കാഴ്ചയിൽ കൂറ്റനും ഭീകരനുമാണ്. വാഹനത്തിന് താരപരിവേഷം നൽകിയാണ് ഇന്ത്യൻ വാഹന ആരാധകർ ഇവനെ സ്വീകരിച്ചത്. അമേരിക്കൻ സേനയുടെ കരുത്തൻ വാഹനമായ ഹംവീയുടെ ഇന്ത്യൻ പതിപ്പാണ് ഈ വാഹനം എന്നാണ് വാഹനപ്രേമികൾ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.  ഏകദേശം 18 മാസങ്ങളായി ഗവൺമെന്റ് ഡിഫൻസ് ഫോഴ്സിന്റെ ട്രയൽ ആൻഡ് ടെസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി വാഹനം സേനക്കൊപ്പമുണ്ട്.

മോഡുലാർ ഡിസൈനോടുകൂടി നിർമിക്കപ്പെട്ടിട്ടുള്ള വാഹനം സേനകളുടെ ആവശ്യങ്ങളിലേക്ക് വിവിധ റോളുകൾ നിർവഹിക്കുന്നതിന് ഉതകുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. എഎൽഎസ്‌വിയുടെ കമ്യൂട്ടബ്ൾ രൂപരേഖ അറ്റകുറ്റപ്പണികൾ വളരെ വേഗത്തിൽ പൂർത്തിയാക്കാനാകുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ബി7 എസ്ടിഎഎൻഎജി ലെവൽ2 ബാലിസ്റ്റിക് പരിരക്ഷ വരെയുള്ള നൂതന സുരക്ഷാ സന്നാഹങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു. 

ADVERTISEMENT

7.62x51 എംഎം വെടിയുണ്ടകളും എച്ച്ഇ36 ഹാൻഡ് ഗ്രനേഡുകളും ഉൾപ്പെടെയുള്ള പരീക്ഷകളെ വാഹനം നിലവിൽ അതിജീവിച്ചതായാണ് റിപ്പോർട്ടുകൾ. വിവിധ തലങ്ങളിലുള്ള യുദ്ധ–സുരക്ഷ സന്നാഹങ്ങളെ വാഹനം എങ്ങനെ അതിജീവിക്കുമെന്നതിന് കഠിന പരീക്ഷകളിലൂടെയാണ് വാഹനം കടന്നുപോകുന്നതെന്നു വിദഗ്ധർ പറയുന്നു. മഹീന്ദ്രയുടെ നൂതന എഎൽഎസ്‌വിയിൽ 400 കിലോഗ്രാം വരെ ചരക്ക് ഭാരവാഹനശേഷിയുള്ള ഇതിന 4 ക്രൂ അംഗങ്ങളെ ഉൾപ്പെടെ കൊണ്ടുപോകാനും ശേഷിയുണ്ട്. വിവിധ തരത്തിലുള്ള ആക്രമണങ്ങൾ അനുസരിച്ച് മുന്നിലും വശങ്ങളിലും പിന്നിലും ഉൾപ്പെടെ ആളുകൾക്ക് സഞ്ചരിക്കാനും ഈ വാഹനത്തിൽ സൗകര്യമുണ്ട്. തോക്കുകളും ചെറു മിസൈലുകളും ഉൾപ്പെടെയുള്ള ആയുധ ശേഖരം സൂക്ഷിക്കുന്നതിനു അധിക സംഭരണ സ്ഥലവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷ ആവശ്യമുള്ള ലെവൽ 2 ബാലിസ്റ്റിക്സിലേക്ക് വളരെ ലളിതമായി വാഹനത്തെ അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

3.2 ലീറ്റർ 6 സിലിണ്ടർ എസ്ടിഇവൈആർ എൻജിന് 215 എച്ച്പി ശേഷിയും കൂറ്റൻ 500 എൻഎം ടോർക്കുമാണ് നൽകിയിട്ടുള്ളത്. വേഗത കൈവരിക്കുന്നതിനൊപ്പം വലിയ പ്രതിബന്ധങ്ങളുള്ള പ്രതലങ്ങളിൽ എളുപ്പത്തിൽ യാത്ര ചെയ്യുന്നതിന് വാഹനം സഹായകരമാകും. 4 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. ഫോർവീൽ ഡ്രൈവ് സന്നാഹവുമുണ്ട്.

ADVERTISEMENT

വാഹനത്തിന്റെ പേലോഡ് കപ്പാസിറ്റി 1000 കിലോഗ്രാമാണ്. നിർണായക സാഹചര്യങ്ങളിൽ രക്ഷപ്പെടുന്നതിന് സെൽഫ് സെൻട്രൽ ടയർ ഇൻഫ്ലേഷൻ (സ്വയം കാറ്റ് നിറയ്ക്കുന്ന സംവിധാനം) വാഹനത്തിലുണ്ട്. ബിൽസ്റ്റെൻ ഓൾ വീൽ ഇൻഡിപ്പെൻഡന്റ് സസ്പെൻഷൻ, സെൽഫ് റിക്കവറി വിഞ്ച് തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിനുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കുന്ന ഈ വലിയ വാഹനത്തിന് 60 കിലോമീറ്ററിലെത്താൻ കേവലം 12 സെക്കൻഡ് മതി. ക്ലാംഷെൽ ഡോറുകൾ, വാഹനത്തിനു മുകളിൽ 240 ഡിഗ്രിയിൽ ദിശമാറ്റാൻ സാധിക്കുന്ന വിധത്തിൽ തോക്ക് നേരിട്ട് ഘടിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.

ADVERTISEMENT

മഹീന്ദ്രയുടെ പുതിയ വാഹനങ്ങളിൽ കാണുന്ന വിധത്തിൽ ചരിവുള്ള ഗ്രില്ല്, ഇരട്ട ഹെഡ്‌ലാംപുകൾ, ഉയർന്ന മുൻഭാഗം എന്നിങ്ങനെ കാഴ്ചയിൽ റഫ് ആൻഡ് ടഫ് തന്നെയാണ് പുതിയ എഎൽഎസ്‌വി. ഇന്റീരിയറിലും കാര്യമായ എലമെന്റുകൾ ഇല്ല. സുരക്ഷ ഉപാധികൾ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളാണ് ഡ്രൈവർ സീറ്റിനോടു കേന്ദ്രീകരിച്ച് സെന്റർ കൺസോളിൽ ഘടിപ്പിച്ചിട്ടുള്ളത്. 

പരീക്ഷണങ്ങൾ എല്ലാം പൂർത്തിയാക്കിയാൽ സേനയ്ക്കൊപ്പം മഹീന്ദ്രയുടെ ഈ കരുത്തനും ഇനിയുണ്ടാകുമെന്ന് വേണം കരുതാൻ. കഴിഞ്ഞ വർഷം മാർച്ചിലാണ് 1056 കോടി രൂപയുടെ എഎൽഎസ്‌വി നിർമാണ കരാർ മഹീന്ദ്രയ്ക്ക് ലഭിച്ചത്. ഇതിനെ തുടർന്ന് ആർആൻഡ്ഡി നിർമിച്ച വാഹനമാണിത്. പരീക്ഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇത്തരത്തിൽ 1300 വാഹനങ്ങളാണ് മഹീന്ദ്ര നിർമിച്ചു നൽകേണ്ടത്.

English Summary: Know More About Mahindra Armored Light Specialist Vehicle

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT