ബുക്ക് ചെയ്യാം ദുൽക്കറിന്റെ ഇലക്ട്രിക് ബൈക്ക്; വില ഉടൻ, റേഞ്ച് 307 കി.മീ
ദുൽക്കർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്കിന്റെ ബുക്കിങ് ഒക്ടോബർ 23ന് ആരംഭിക്കും. എഫ് 77 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കരുത്തും റേഞ്ചും കൂടിയ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷൻ ട്രയൽ

ദുൽക്കർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്കിന്റെ ബുക്കിങ് ഒക്ടോബർ 23ന് ആരംഭിക്കും. എഫ് 77 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കരുത്തും റേഞ്ചും കൂടിയ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷൻ ട്രയൽ ആരംഭിച്ചതായി അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അറിയിച്ചിരുന്നു. ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.
പല ഘട്ടങ്ങളിലായി വിൽപന വിപുലീകരിക്കാനുള്ള പദ്ധതികളും കമ്പനി തയാറാക്കിയിട്ടുണ്ട്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇത് മികച്ച ഹാൻഡ്‌ലിങ്ങിനൊപ്പം ചടുലമായ വേഗത കൈവരിക്കാനും സഹായിക്കും. പ്രോട്ടോടൈപ്പിനെ വച്ച് നോക്കിയാൽ എഫ്77ന്റെ പുതിയ മോട്ടർ മൗണ്ട് 33 ശതമാനത്തോളം ഭാരം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഭാരം കുറയുന്നതിനൊപ്പം കടുപ്പമേറിയതായും കമ്പനി അവകാശപ്പെടുന്നു.
എയ്റോസ്പെയ്സ് സാങ്കേതികതയും മറ്റനേകം സന്നാഹങ്ങളും ഒരേപോലെ ചേർത്ത് പുതിയ പാക്കേജായി ആളുകളിലേക്ക് എത്തിക്കുമെന്ന് അധികൃതർ പറയുന്നു. പുതിയ ബാറ്ററി പാക്ക്, ട്രാൻസ്മിഷൻ എന്നിവയെല്ലാം വാഹനത്തിനു ലഭിക്കും. സ്പോർടി സ്വിങ്ആം, ലിഥിയം അയൺ ബാറ്ററി തുടങ്ങി നൂതന സംവിധാനങ്ങൾ വാഹനത്തിലുണ്ടാകും. ഒറ്റത്തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പാസീവ് എയർകൂളിങ് ഉൾപ്പെടെ ടെക്നിക്കലി അഡ്വാൻസ്ഡ് സൗകര്യങ്ങളുള്ള ബാറ്ററി പായ്ക്ക് നിലവിൽ ലഭ്യമായ ഏതൊരു ഇലക്ട്രിക് വാഹനത്തെക്കാൾ മികച്ചതായിരിക്കും. എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ വകഭേദങ്ങളിലാണ് അൾട്രാവയലറ്റ് ബൈക്കുകൾ ഒരുക്കിയിട്ടുള്ളത്.
English Summary: Ultraviolette F77 Electric Motorcycle To Offer 307 Km Range On A Single Charge, Pre-Bookings Open On October 23