ക്രേറ്റയോടും സെൽറ്റോസിനോടും മത്സരിക്കാൻ എക്സ്എഫ്സി കൺസെപ്റ്റുമായി മിത്സുബിഷി ?
ഒരു കാലത്ത് ലാൻസറും പജേറോയും വിപണിയിലുണ്ടാക്കിയ ‘സീനുകൾ’ മാത്രം മതി മിത്സുബിഷി എന്ന ജാപ്പനീസ് നിർമാതാക്കളുടെ മികവിനെക്കുറിച്ച് ഓർമിക്കാൻ. ഓഫ്റോഡ് എസ്‌യുവികളിൽ ഇന്നും പജേറോയുടെ മേൽക്കൈ തകർക്കാൻ ആർക്കുമായിട്ടില്ല. പിന്നീട് പജേറോ സ്പോർട്, മൊണ്ടേറോ എന്നീ മോഡലുകൾ അമ്പേ പരാജയപ്പെട്ടെങ്കിലും എന്തുകൊണ്ടോ

ഒരു കാലത്ത് ലാൻസറും പജേറോയും വിപണിയിലുണ്ടാക്കിയ ‘സീനുകൾ’ മാത്രം മതി മിത്സുബിഷി എന്ന ജാപ്പനീസ് നിർമാതാക്കളുടെ മികവിനെക്കുറിച്ച് ഓർമിക്കാൻ. ഓഫ്റോഡ് എസ്‌യുവികളിൽ ഇന്നും പജേറോയുടെ മേൽക്കൈ തകർക്കാൻ ആർക്കുമായിട്ടില്ല. പിന്നീട് പജേറോ സ്പോർട്, മൊണ്ടേറോ എന്നീ മോഡലുകൾ അമ്പേ പരാജയപ്പെട്ടെങ്കിലും എന്തുകൊണ്ടോ ഇന്ത്യക്കാർക്ക് മിത്സുബിഷി അത്രയേറെ പ്രിയപ്പെട്ടതു തന്നെയായിരുന്നു. ഈ പ്രിയം മനസിലാക്കിയാകണം ഇന്ത്യയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിർമാതാക്കൾ എന്നാണ് സൂചന.
നിസാന്റെ ഭാഗമായ ഈ ജാപ്പനീസ് ബ്രാൻഡിൽ നിന്ന് പുതിയൊരു മിഡ്സൈസ് എസ്‌യുവി എത്തുകയാണ്. എക്സ്എഫ്സി കൺസപ്റ്റ്. വിയറ്റ്നാം മോട്ടർഷോയിൽ അവതരിപ്പിച്ച ഈ വാഹനം ക്രേറ്റ, സെൽറ്റോസ് എന്നിവയോടു നേരിട്ട് ഏറ്റുമുട്ടാൻ പ്രാപ്തിയുള്ള വാഹനമാണ്. ആദ്യം വിയറ്റ്നാം മാർക്കറ്റിൽ അവതരിപ്പിക്കുന്ന വാഹനം പിന്നീട് ആസിയാൻ വിപണിയിലേക്കും എത്തുമെന്ന് അധികൃതർ പറയുന്നു. ക്രേറ്റ, സെൽറ്റോസ് എന്നിവ ആധിപത്യം സ്ഥാപിച്ച ഈ വിപണികളിലേക്ക് മിത്സുബിഷി വെറുതെ ഒരു എതിരാളിയെ പടച്ചുവിടില്ലെന്നു തീർച്ച.
മറ്റു പല ഏഷ്യൻ രാജ്യങ്ങളിലും മിത്സുബിഷി സജീവ സാന്നിധ്യമാണ്. അവിടെയിറക്കുന്ന മോഡലുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഏറെ നാളുകളായി വാഹനലോകം. എന്നാൽ ഇവയൊന്നും ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്നു നിർമാതാക്കൾ ആദ്യമേ തന്നെ അറിയിപ്പു നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഇക്കുറി പതിവ് തെറ്റി. ക്രേറ്റ–സെൽറ്റോസ് ആധിപത്യമുള്ള വിപണികളിലേക്ക് ഈ വാഹനമെത്തുമെന്നാണ് സൂചന.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് വാഹനത്തിന്. ഇലക്ട്രിക് വാഹനങ്ങളുടേതിനു സമാനമായ വിധത്തിലാണ് മുൻഭാഗം. ഷാർപ്പ് എലമെന്റുകളാണ് മുൻവശമാകെ. ബംപറിനോടു ചേർന്ന വിധത്തിൽ നിൽകുന്ന ഹെഡ്‌ലാംപ് യൂണിറ്റും ഡേടൈം റണ്ണിങ് ലാംപും പ്രൊഡക്ഷൻ വകഭേദത്തിലും ലഭ്യമാകാനുള്ള സാധ്യതകളുണ്ട്. ആസിയാൻ വിപണികളിലേക്ക് എന്ന പ്രാധമിക സൂചനയ്ക്ക് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാഹനമെത്തുമെന്നു വേണം കരുതാൻ. അങ്ങനെയെങ്കിൽ ഇന്ത്യയിലെ വാഹനപ്രേമികൾ ഇരുകൈയും നീട്ടി ഈ വാഹനത്തെ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
English Summary: Mitsubishi previews Creta rival with XFC SUV Concept