വിപണി കൈയടക്കാൻ ഒല ഇലക്ട്രിക് കാർ – ഇന്റീരിയർ ടീസർ പുറത്ത്
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ സജീവ സാന്നിധ്യമായ ഒല ഇലക്ട്രിക് ദീപാവലിയോടനുബന്ധിച്ച് പുറത്തുവിട്ട പുതിയ ടീസർ ശ്രദ്ധ നേടുന്നു. വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് കാറിന്റെ ഇന്റീരിയറിന്റെ ടീസറാണ് നിർമാതാക്കൾ പുറത്തുവിട്ടത്. മുൻപു പുറത്തുവന്ന ടീസറുകളിൽ വാഹനത്തിന്റെ പുറമെയുള്ള

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ സജീവ സാന്നിധ്യമായ ഒല ഇലക്ട്രിക് ദീപാവലിയോടനുബന്ധിച്ച് പുറത്തുവിട്ട പുതിയ ടീസർ ശ്രദ്ധ നേടുന്നു. വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് കാറിന്റെ ഇന്റീരിയറിന്റെ ടീസറാണ് നിർമാതാക്കൾ പുറത്തുവിട്ടത്. മുൻപു പുറത്തുവന്ന ടീസറുകളിൽ വാഹനത്തിന്റെ പുറമെയുള്ള ഡിസൈൻ സാധ്യതകളായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി വാഹനത്തിന്റെ ഉൾവശത്തെക്കുറിച്ച് സ്പഷ്ടമായ സൂചനകളാണ് ഒല നൽകുന്നത്.
ടച്ച് കൺട്രോളുകളും ഡിജിറ്റൽ ഡയലും നിഴലുകളാൽ മൂടപ്പെട്ട വിധത്തിലാണ് വിഡിയോ ദൃശ്യങ്ങൾ. വാഹനത്തിന്റെ ഇന്റീരിയറുകളെക്കുറിച്ച് കൃത്യമായ സൂചനകൾ ദൃശ്യങ്ങളിൽ കാണാം. ആദ്യ കാഴ്ച നിഴലിൽ നിന്നു പുറത്തുവരുന്നത് ചതുരാകൃതിയിലുള്ള സ്റ്റിയറിങ് വീലാണ്. ‘ഔട്ട് ഓഫ് ദി ബോക്സ്’ എന്ന തീമിനെ അന്വർഥമാക്കുന്ന വിധത്തിലാണ് ഈ സ്റ്റിയറിങ് കോളം. 2 സ്പോക്ക് ഡിസൈനും നടുവിലെ ഒക്ടഗണൽ രൂപത്തിലെ ഒല ലോഗോയും വിഡിയോകളിൽ കൃത്യമായി കാണാം. സ്പോക്കുകളിൽ ടച്ച് പാഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡയലുകളും ഇതിൽ കാണാം. നീല ലൈറ്റിങ്ങ് ഉൾപ്പെടെയുള്ള ഇന്റീരിയർ പ്രീമിയം വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നു.
ഡാഷ്ബോഡിന്റെ വൈഡ് വിഷ്വൽ മിനിമലിസ്റ്റിക് ആയ എന്നാൽ ഫ്യൂച്ചർ വാഹനം എന്ന വിധത്തിലുള്ള ഡിസൈൻ മികവ് കൈവരിക്കുന്നു. വിഡിയോയുടെ അവസാന ഭാഗത്ത് വാഹനത്തിന്റെ പുറംഭാഗം ദൃശ്യമാകുന്നുണ്ട്. ക്രോസോവർ രൂപഭംഗിയുള്ള ഡിസൈനാണ് ഇത്. ഉയരമുള്ള വിൻഡ്സ്ക്രീൻ, ഉരുളൻ രൂപത്തിലുള്ള എയർഇൻടേക്ക്, എൽഇഡി ലൈറ്റ്ബാറുകൾ എന്നിവയും ദൃശ്യങ്ങളിൽ വ്യക്തമാണ്.
English Summary: New teaser reveals interior and exterior of Ola Electric's upcoming car