ചെറിയ ഇലക്ട്രിക് കാർ, കുറഞ്ഞ വില; എംജിയുടെ കുഞ്ഞൻ ഇവി ഉടൻ
എംജിയുടെ രണ്ടു ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം വിപണിയിലെത്തും. ജനുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം എന്ന ലേബലിലായിരിക്കും പുതിയ കാർ എത്തുക. ഇന്തൊനീഷ്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ

എംജിയുടെ രണ്ടു ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം വിപണിയിലെത്തും. ജനുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം എന്ന ലേബലിലായിരിക്കും പുതിയ കാർ എത്തുക. ഇന്തൊനീഷ്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ വൂലിങ് എയർഇവിയുടെ ഇന്ത്യൻ പതിപ്പാണ് എംജി എയർഇവി. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമാണം.
എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ്
ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. രൂപത്തിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
എയർ ഇവിയുടെ ഇന്തൊനീഷ്യൻ പതിപ്പ് പ്രധാനമായും രണ്ടുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. എങ്കിലും പിന്നിലും സീറ്റുകളുണ്ട്. പിൻ നിരയിലേക്കും സുഖകരമായ എൻട്രി ഉറപ്പാക്കുന്ന വലിയ ഡോറുകളും 12 ഇഞ്ച് വീലുകളുമാണ് വാഹനത്തിൽ. എംജി സിഎസിനെപ്പോലെ മുൻലോഗോയ്ക്കു പിന്നിലാണ് ചാർജിങ് പോർട്ട്. കൂടാതെ 10 വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്.
രണ്ട് മോഡലുകൾ, ഓൾട്ടോയെക്കാൾ ചെറുത്
മാരുതി സുസുക്കിയുടെ ചെറു കാർ ആൾട്ടോയെക്കാൾ വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എംജിയുടെ ഇലക്ട്രിക് കാർ. 2010 എംഎം വീൽബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും. രണ്ടു റേഞ്ച് മോഡലുകളുണ്ട് വാഹനത്തിന്. അതിൽ സ്റ്റാന്റേർഡ് റേഞ്ച് മോഡലിൽ 17.3 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 200 കിലോമീറ്റർ വരെയാണ് റേഞ്ച്. ലോങ് റേഞ്ച് മോഡലിൽ 300 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ള 26.7 kWh ബാറ്ററിയും.
വില, ഫീച്ചറുകള്‍
എംജിയുടെ മറ്റുവാഹനങ്ങൾ പോലെ ഏറ്റവും മികച്ച, പുതിയ ഫീച്ചറുകൾ ഇതിലുണ്ടാകും. വലിയ ടച്ച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോമ്പിൽ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്.
English Summary: MG Air EV confirmed for early 2023 launch