രണ്ടു മാസം മുമ്പാണ് ഇന്ത്യൻ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ മരിച്ചത്. റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം വാഹനമോടിച്ചിരുന്ന അനാഹിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഭർത്താവ് ഡാരിയസ് പണ്ഡോളെ. മുൻ സീറ്റിൽ ഇരുന്നിരുന്ന സൈറസ് മിസ്ത്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു മാസം മുമ്പാണ് ഇന്ത്യൻ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ മരിച്ചത്. റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം വാഹനമോടിച്ചിരുന്ന അനാഹിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഭർത്താവ് ഡാരിയസ് പണ്ഡോളെ. മുൻ സീറ്റിൽ ഇരുന്നിരുന്ന സൈറസ് മിസ്ത്രിയുടെ കുടുംബസുഹൃത്തുക്കളായ അനാഹിത പാണ്ഡോളെ, ഭർത്താവ് ഡാരിയസ് പണ്ഡോളെ എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടപ്പോൾ. ഡാരിയസിന്റെ സഹോദരൻ ജഹാംഗീർ ദിൻഷാ പണ്ഡോളെയും അപകടത്തിൽ മരിച്ചിരുന്നു.

Darius Pandole
ADVERTISEMENT

വാഹനത്തിന്റെ അമിതവേഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തും മാത്രമല്ല റോഡിന്റെ  ശോചനീയവസ്ഥയും അപകടത്തിന് കാരണമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടകാരണമെന്ന് ഭർത്താവ് ഡാരിയസ് പണ്ഡോളെ പറയുന്നത്. പരുക്കുകൾ ഭേദമായതിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഡാരിയസിന്റെ മൊഴിയിലാണ് ഈ പരാമർശം. കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഡാരിയസിന്റെ മൊഴി കഴിഞ്ഞ ദിവസമാണ് പൊലീസ് രേഖപ്പെടുത്തിയത്. വാഹനമോടിച്ച അനാഹിത ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.

ADVERTISEMENT

റോഡിന്റെ മൂന്നാമത്തെ വരിയിലായിരുന്ന കാർ, പാലത്തിന് മുമ്പ് റോഡ് രണ്ടുവരിപതായി മാറിയതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചതെന്നാണ് ഡാരിയസ് പറയുന്നത്. റോഡിന്റെ വീതി കുറയുന്നു എന്ന് മനസിലാക്കി രണ്ടാമത്തെ വരിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും അതില്‍ ലോറി ഉണ്ടായിരുന്നതുകൊണ്ട് സാധിച്ചില്ലെന്നും ഡാരിയസ് പറയുന്നു.

ADVERTISEMENT

നേരത്തെ തന്നെ റോഡിന്റെ ശോചനീയവസ്ഥയെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ടാറ്റ സൺസ് മുൻ തലവൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന മുംബൈ - അഹമ്മദാബാദ് ഹൈവേയുടെ 100 കിലോമീറ്റർ ഭാഗത്ത് ഈ വർഷം ഇതുവരെ പൊലിഞ്ഞത് ഏതാണ്ട് 62 പേരുടെ ജീവനുകളാണെന്നായിരുന്നു റിപ്പോർട്ടുകൾ.

മൂന്നു വരിപ്പാത പാലത്തിലെത്തുമ്പോൾ പെട്ടെന്ന് രണ്ടുവരിയാകുന്നുവെന്നും അതിന്റെ സൂചനാ ബോർഡുകൾ ഇല്ലാത്തത് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വലത്തേ അറ്റത്തെയും നടുവിലെയും ലൈനിലൂടെ വരുന്നവർക്ക് ആശയക്കുഴപ്പമുണ്ടാകില്ല, എന്നാൽ ഇടതുവശത്തുകൂടെ എത്തുന്ന വാഹനങ്ങളുടെ മുന്നിൽ പെട്ടെന്ന് പാലത്തിന്റെ കൈവരികൾ എത്തുമെന്നാണ് പൊലീസ് പറയുന്നത്. റോഡിന്റെ വശങ്ങളിലുള്ള വെള്ള വരയിൽ നിന്ന് നിശ്ചിത ദൂരത്തിലാണു കൈവരി സ്ഥാപിക്കേണ്ടത്. എന്നാൽ, ഇവിടെ റോഡിനോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്.

English Summary: Anahita couldn’t merge into second lane, says Darius