ഇന്ത്യയിൽ 20 ലക്ഷം കാറുകൾ നിർമിച്ച് ഹോണ്ട
ഇന്ത്യയിൽ 20 ലക്ഷം യൂണിറ്റ് കാറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാർസ്. 20 ലക്ഷം തികച്ചുകൊണ്ട്, പ്രീമിയം സെഡാൻ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിർമാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. ഏഷ്യൻ ഹോണ്ട മോട്ടോർ കോ. ലിമിറ്റഡ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹിറോഷി ടൊകുടകേ, ഏഷ്യൻ ഹോണ്ട മോട്ടോർ കോ

ഇന്ത്യയിൽ 20 ലക്ഷം യൂണിറ്റ് കാറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാർസ്. 20 ലക്ഷം തികച്ചുകൊണ്ട്, പ്രീമിയം സെഡാൻ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിർമാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. ഏഷ്യൻ ഹോണ്ട മോട്ടോർ കോ. ലിമിറ്റഡ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹിറോഷി ടൊകുടകേ, ഏഷ്യൻ ഹോണ്ട മോട്ടോർ കോ ലിമിറ്റഡ് ഡയറക്ടർ കടുഷിറോ കനെഡ തുടങ്ങി എച്ച്സിഐഎൽ മാനേജ്മെന്റ് ടീമും 20 ലക്ഷം തികച്ച കാർ പുറത്തിറങ്ങുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് 1997 ഡിസംബറിലാണ് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യൻ പ്രവർത്തനം ആരംഭിക്കുന്നത്. വളരെ പെട്ടെന്നു തന്നെ രാജ്യത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാൻഡായി മാറാൻ ഹോണ്ടയ്ക്കായി. പ്രീമിയം സെഡാൻ ഹോണ്ട സിറ്റി ഇ-എച്ച്ഇവി, ഫാമിലി സെഡാൻ ഹോണ്ട അമേസ്, പ്രീമിയം ഹാച്ച് ബാക്ക് ഹോണ്ട ജാസ്, സ്പോർട്ടി ഹോണ്ട ഡബ്ല്യുആർ-വി എന്നീ ഉൽപന്നങ്ങൾ ഹോണ്ടയുടെ നിരയിലുണ്ട്.
ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവശ്യം മാത്രം പരിഗണിച്ചല്ല എച്ച്സിഐഎൽ വാഹനം നിർമിക്കുന്നത്. 15 ൽ അധികം രാജ്യാന്തര വിപണികളിൽ ഹോണ്ട സിറ്റിയും ഹോണ്ട അമേസും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ശേഷം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഹോണ്ട പറയുന്നു.
English Summary: Honda Cars India hits 2 million units production milestone