ADVERTISEMENT

മിലാൻ ഓട്ടോഷോയിൽ (ഇഐസിഎംഎ) ഇന്ന് അവതരിക്കാനിരിക്കുന്നതിനു മുൻപേ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650ന്റെ വിവരങ്ങൾ പുറത്ത്. 650 സിസി സൂപ്പർ ക്രൂസർ വിഭാഗത്തിൽ വിപണിയിലെത്തുന്ന വാഹനത്തിന് 3 വകഭേദങ്ങളുണ്ടാകും. കരുത്ത് കുറഞ്ഞ 350 സിസി മീറ്റിയോറിലേതുപോലെ ആസ്ട്രൽ, സെലെസ്റ്റ്യൽ, ഇന്റർസ്റ്റെല്ലർ എന്നിങ്ങനെ പേരിട്ടിട്ടുള്ള വകഭേദങ്ങളായിരിക്കും അവ. ആക്സസറികളിലും പെയിന്റ് സ്കീമിലും ഉള്ള വ്യത്യാസങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും വകഭേദങ്ങളെ സ്ഥാനപ്പെടുത്തുന്നത്. ഇതനുസരിച്ചാകും വിലയും.

650 സിസി ക്രൂസറിൽ ക്രാഷ് ഗാർഡ്, ടൂറിങ് മിറർ, പില്യൺ ബാക്റെസ്റ്റ്, സെന്റർ സ്റ്റാൻഡ്, വിൻഡ് സ്ക്രീൻ എന്തിന് ട്രിപ്പർ നാവിഗേഷൻ ഉൾപ്പെടെയുള്ള സന്നാഹങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാഹനം വ്യത്യാസപ്പെട്ടിരിക്കുന്നത്. എന്തായാലും ഓരോ വാഹനത്തിനും വ്യത്യസ്ത നിറച്ചാർത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷോറൂമിൽ നിന്നു കസ്റ്റമൈസ് ചെയ്ത് വിപണിയിലെത്തിക്കാൻ സാധിക്കുന്ന വിധത്തിലാകും വാഹനം പുറത്തിറക്കുകയെന്ന് സൂചനയുണ്ട്.

ക്രൂസർ വിഭാഗത്തിലാണെങ്കിലും ഒരു മോഡൽ സ്ക്രാംബ്ലർ ശൈലിയിലുള്ളതാണ്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷണ ഓട്ടത്തിനിടെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹണ്ടറിൽ നിന്നുള്ള പല ഡിസൈൻ എലമെന്റുകളും ചേർത്താണ് സ്ക്രാംബ്ലർ ശൈലിയിലുള്ള 650 സിസി വാഹനം നിർമിച്ചിട്ടുള്ളത്. ഫ്ലാറ്റ് ട്രാക്കർ ശൈലിയിലുള്ള സൈഡ് പാനലുകൾ, വലിയ ടയറുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയിലെല്ലാം മീറ്റിയോറിൽ നിന്ന് ഏറെ മാറ്റങ്ങൾ കാണാം. വിപണി അവതരണത്തിനു തലേ ദിവസവും അതിശക്തമായ പരീക്ഷണ ഓട്ടത്തിലാണ് സൂപ്പർ മീറ്റിയോർ. ഇന്ന് വൈകുന്നേരത്തോടെ വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

English Summary: Royal Enfield Super Meteor 650 Details Leaked Ahead of Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com