ഡിസൈൻ, സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റു നിർമാതാക്കളുമായി സഹകരിക്കുന്ന കാര്യത്തിലായാലും ഏറെ നവീന ചിന്താഗതികൾ ടൊയോട്ടയുടെ ഇടപെടലുകളിൽ പ്രകടമാണ്. ഇതാ ഇപ്പോൾ പുതിയ അർബൻ ക്രൂസർ ഹൈറൈഡർ സിഎൻജി വകഭേദം പുറത്തിറക്കുമെന്നാണ് ടൊയോട്ട നൽകുന്ന അറിയിപ്പ്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസൈൻ, സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റു നിർമാതാക്കളുമായി സഹകരിക്കുന്ന കാര്യത്തിലായാലും ഏറെ നവീന ചിന്താഗതികൾ ടൊയോട്ടയുടെ ഇടപെടലുകളിൽ പ്രകടമാണ്. ഇതാ ഇപ്പോൾ പുതിയ അർബൻ ക്രൂസർ ഹൈറൈഡർ സിഎൻജി വകഭേദം പുറത്തിറക്കുമെന്നാണ് ടൊയോട്ട നൽകുന്ന അറിയിപ്പ്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ആദ്യ സിഎൻജി ഇന്ധന മോഡലായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. 

ADVERTISEMENT

25000 രൂപ അഡ്വാൻസായി നൽകി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. സിഎൻജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലാൻസ ഹാച്ച്ബാക്ക് വാഹനം വിപണിയിലെത്തിയിട്ട് ഏറെ നാളുകളായിട്ടില്ല. കമ്പനിയിൽ നിന്നു നേരിട്ട് ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം ലഭ്യമാകുന്ന വാഹനം ടൊയോട്ടയുടെ കോംപാക്ട് വിഭാഗത്തിലെ മാറിയ വ്യക്തിത്വമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മാരുതിയുടെ എർട്ടിഗ, എക്സ്എൽ6 എന്നീ മോഡലുകളിലെ 1.5 ലീറ്റർ കെ15 4 സിലിൻഡർ എൻജിനുകളിൽ സിഎൻജി കിറ്റ് ലഭ്യമായിരിക്കുന്നതിനാൽ ഇതേ എൻജിൻ സ്പെസിഫിക്കേഷനുള്ള അർബൻ ക്രൂസർ ഹൈറൈഡറിനെയും വാഹനപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. 

ADVERTISEMENT

വാഹനത്തിന്റെ കരുത്തും ടോർക്കിന്റെ വിശദവിവരങ്ങളും പുറത്തുവിടാൻ കമ്പനി തയാറായിട്ടില്ല. എന്നാൽ മാരുതിയുടെ വാഹനങ്ങളിലേതിനു സമാനമായ എൻജിന് 88 എച്ച്പി 121 എൻഎം കരുത്ത് ലഭിക്കാനാണ് സാധ്യത. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിനു നൽകുന്നത്. 26 കിലോമീറ്ററിലേറെ ഇന്ധനക്ഷമത വാഹനം വാഗ്ദാനം ചെയ്യും. കമ്പനി ഇതു സൂചിപ്പിക്കുന്നുണ്ടെങ്കിലും എആർഎഐ ഇതു സാക്ഷ്യപ്പെടുത്തിയിട്ടില്ല. 

ADVERTISEMENT

വാഹനത്തിന്റെ ഇടത്തരം സ്പെക് വിഭാഗത്തിലുള്ള എസ്,ജി വകഭേദങ്ങളിലായിരിക്കും സിഎൻജി ലഭ്യമാകുന്നത്. പൂർണമായി എൽഇഡി ക്രമീകരിച്ച ഹെഡ്‌ലാംപ്, 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, കൂടുതൽ സുരക്ഷയ്ക്കായി കർട്ടൻ എയർബാഗ് തുടങ്ങി അത്യാധുനിക സന്നാഹങ്ങൾ എല്ലാം ചേർന്ന പാക്കേജായിരിക്കും അർബൻ ക്രൂസർ ഹൈറൈഡറെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. 

English Summary: Toyota Urban Cruiser Hyryder CNG SUV launch soon: Bookings open

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT