ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂലിങ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ 300 കാറുകൾ വൂലിങ് ബാലിയിൽ എത്തിച്ചിരുന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ പതിച്ച് പ്രത്യേക നിറങ്ങളിലാണ് കാറുകൾ ഒരുക്കിയത്. അടുത്തിടെയാണ് ഇന്തൊനീഷ്യൻ വിപണിയിൽ എയർഇവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂലിങ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ 300 കാറുകൾ വൂലിങ് ബാലിയിൽ എത്തിച്ചിരുന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ പതിച്ച് പ്രത്യേക നിറങ്ങളിലാണ് കാറുകൾ ഒരുക്കിയത്. അടുത്തിടെയാണ് ഇന്തൊനീഷ്യൻ വിപണിയിൽ എയർഇവി പുറത്തിറങ്ങിയത്.

എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ്

ADVERTISEMENT

വൂലിങ് എയർഇവിയുടെ ഇന്ത്യൻ പതിപ്പ് ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമാണം. ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. രൂപത്തിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

എയർ ഇവിയുടെ ഇന്തൊനീഷ്യൻ പതിപ്പ് പ്രധാനമായും രണ്ടുപേർക്കു സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. എങ്കിലും പിന്നിലും സീറ്റുകളുണ്ട്. പിൻ നിരയിലേക്കും സുഖകരമായ എൻട്രി ഉറപ്പാക്കുന്ന വലിയ ഡോറുകളും 12 ഇഞ്ച് വീലുകളുമാണ് വാഹനത്തിൽ. എംജി സിഎസിനെപ്പോലെ മുൻ ലോഗോയ്ക്കു പിന്നിലാണ് ചാർജിങ് പോർട്ട്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്.

ADVERTISEMENT

രണ്ട് മോഡലുകൾ, ആൾട്ടോയെക്കാൾ ചെറുത്

മാരുതി സുസുക്കിയുടെ ചെറു കാർ ആൾട്ടോയെക്കാൾ വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എംജിയുടെ ഇലക്ട്രിക് കാർ. 2010 എംഎം വീൽബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളമുണ്ടാകും. രണ്ടു റേഞ്ച് മോഡലുകളുണ്ട് വാഹനത്തിന്. അതിൽ സ്റ്റാൻഡേർഡ് റേഞ്ച് മോഡലിൽ 17.3 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 200 കിലോമീറ്റർ വരെയാണ് റേഞ്ച്. ലോങ് റേഞ്ച് മോഡലിൽ 300 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ള 26.7 kWh ബാറ്ററിയും.

ADVERTISEMENT

വില, ഫീച്ചറുകള്‍

എംജിയുടെ മറ്റുവാഹനങ്ങൾ പോലെ ഏറ്റവും മികച്ച, പുതിയ ഫീച്ചറുകൾ ഇതിലുണ്ടാകും. വലിയ ടച്ച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോംബിൽ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്.

English Summary: Wuling Uses Special Livery for 300 Air EV as The Official Car G20 Summit