ഇരുചക്രവാഹന ലോകത്ത് കിരീടം വയ്ക്കാത്ത രാജാവാണ് യമഹ ആർഡി 350. കരുത്തനായ ഈ വാഹനത്തിൽ കണ്ണുടക്കാത്ത മോട്ടർസൈക്കിൾ പ്രേമികൾ ഇല്ലെന്നു പറയാം. 350 സിസി സെഗ്‌മെന്റിലെ പുതിയ വാഹനങ്ങളെക്കാൾ വിലയാണ് ഈ ഇതിഹാസത്തിന് എന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. 1983 ൽ രാജ്യത്ത് അവതരിപ്പിച്ച വാഹനം റെട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുചക്രവാഹന ലോകത്ത് കിരീടം വയ്ക്കാത്ത രാജാവാണ് യമഹ ആർഡി 350. കരുത്തനായ ഈ വാഹനത്തിൽ കണ്ണുടക്കാത്ത മോട്ടർസൈക്കിൾ പ്രേമികൾ ഇല്ലെന്നു പറയാം. 350 സിസി സെഗ്‌മെന്റിലെ പുതിയ വാഹനങ്ങളെക്കാൾ വിലയാണ് ഈ ഇതിഹാസത്തിന് എന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. 1983 ൽ രാജ്യത്ത് അവതരിപ്പിച്ച വാഹനം റെട്രോ സ്റ്റൈലിന്റെയും ആധുനികതയുടെയും സങ്കരമാണ്. ആർഡി 350 വാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാനാണ് മഹേന്ദ്ര സിങ് ധോണി. സയ്യിദ് ജദീർ എന്ന ആരാധകൻ ധോനിക്ക് അടുത്തിടെ കസ്റ്റം ബിൽറ്റ് ആർഡി 350 നൽകിയതോടെ വീണ്ടും 2 സ്ട്രോക് ടൗണിലെ ചർച്ചാവിഷയം ആകുകയാണ് യമഹ ആർഡി 350.

ആർഡി 350 ലെജൻഡ് ആകാനുള്ള 5 കാരണങ്ങൾ

ADVERTISEMENT

പവർ ടു വെയ്റ്റ് റേഷ്യോ

ഇരുചക്രവാഹനങ്ങളിൽ കരുത്തിന് ഏറ്റവുമധികം പിന്തുണ നൽകുന്ന ഒന്നാണ് പവർ ടു വെയ്റ്റ് റേഷ്യോ. 155 കിലോഗ്രാമാണ് ആർഡി 350യുടെ ഭാരം. ജപ്പാൻ പതിപ്പിന് 39 എച്ച്പി കരുത്തും 37.2 എൻഎം ടോർക്കുമുണ്ട്. ഇന്ത്യയിൽ എത്തിയ മോഡലിന് 30 എച്ച്പി കരുത്തും 32.3 എൻഎം ടോർക്കുമുണ്ട്. ജപ്പാൻ പതിപ്പിന് 251.6 എച്ച്പി/ടൺ എന്നതാണ് പവർ ടു വെയ്റ്റ് റേഷ്യോ. ഇന്ത്യൻ പതിപ്പിന് ഇത് 196.7 എച്ച്പി/ടണ്ണാണ്. യമഹയുടെ തന്നെ ആർ 3 യോട് ഒപ്പം നിൽക്കുന്നതാണ് വാഹനത്തിന്റെ കരുത്ത്. അതേസമയം ദൈനംദിന റൈഡിന് ഏറെ ഇണങ്ങുന്ന വാഹനവുമാണ് ഇത്.

കാഴ്ചയിലെ ആഢ്യത്വം

യമഹ ആർഡി 350 യുടെ ഡിസൈൻ എലമെന്റുകൾ ഇന്നും പ്രസക്തമാണ്. വളരെ സൗമ്യവും അതേസമയം കരുത്തുറ്റതുമാണ് വാഹനത്തിന്റെ രൂപഭംഗി. കാലക്രമേണ കണ്ടു മടുക്കുന്ന വിധത്തിലല്ല വാഹനത്തിന്റെ രൂപം. ഓരോ ദിവസവും കാണുംതോറും ഈ ഇഷ്ടം വർധിച്ചു വരും. ക്രോം റൗണ്ട് ഹെഡ‍്‌ലാംപ്, നീളമുള്ള ഇന്ധനടാങ്ക്, ക്രോം എക്സ്ഹോസ്റ്റുകൾ, സ്പോക് വീലുകൾ, വലിയ ഹാൻഡിൽബാർ, ഫ്ലാറ്റ് സീറ്റ് എന്നിവയെല്ലാം സർവകാലികമാണെന്നു പറയാം. ഓരോ ദിവസവും റെട്രോയും അതേസമയം പുതുമയുമുള്ള രൂപമായി തോന്നും.

ADVERTISEMENT

കരുത്തൻ 347സിസി ഇരട്ടച്ചങ്കൻ

347 സിസി ട്വിൻ സിലിണ്ടർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ഏതു ഗിയറിലും 5000 ആർപിഎമ്മിനു മുകളിലുള്ള പെർഫോമൻസ്. അത് ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ളവർക്ക് ഈ വാഹനത്തെ പ്രണയിക്കാൻ മാത്രമേ സാധിക്കൂ. 6 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിന്. വിപണിയിലെത്തി ഏകദേശം 40 വർഷം പിന്നിട്ടെങ്കിലും ഇന്നും 150 കിലോമീറ്റർ വേഗം വലിയ മടുപ്പില്ലാതെ കൈവരിക്കുന്ന വാഹനമാണ് ആർഡി 350. ക്ലാസിക് എന്ന വാക്കിനേക്കാൾ, പ്രായമേറാത്ത വാഹനം എന്ന വിശേഷണമാണ് ആർ‍ഡി 350 നു ചേരുക.

എല്ലാ തരത്തിലും ക്ലാസിക്

പൂർണമായി അനലോഗ് സംവിധാനത്തിലുള്ള മീറ്റർ കൺസോളാണ് വാഹനത്തിന്. വലത് പോഡിൽ ടാക്കോമീറ്റർ. ഇടതുവശത്ത് സ്പീഡോമീറ്റർ. 40 വർഷം മുൻപുള്ള ഈ വാഹനത്തിന് ട്രിപ് മീറ്റർ ഉൾപ്പെടെ സന്നാഹങ്ങൾ ഉണ്ടായിരുന്നു. മധ്യഭാഗത്ത് താക്കോൽ, ടേൺ സിഗ്നൽ, സ്റ്റോപ് ലാംപ് തുടങ്ങിവയും ഉണ്ട്.

ADVERTISEMENT

വില ഇന്നും താരം

വർഷങ്ങൾക്കു മുൻപ് വിപണിയിലെത്തിയ വാഹനമാണെങ്കിലും ഇന്നു മൂന്നിരട്ടിയാണ് വില. 1980 കളിൽ 30000 രൂപയിൽ താഴെയായിരുന്നു വില. ഇന്ന് 1 ലക്ഷത്തിനും 1.75 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്റെ വിപണി മതിപ്പ്. സ്ക്രാപ് ആണെങ്കിൽ പോലും 50000 രൂപ വിലയുണ്ട് ഈ വാഹനത്തിന്.

English Summary: Know More About Yamaha RD 350