പുതുതലമുറ നിര്‍മാതാക്കള്‍ക്കിടയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധയുള്ള ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ വാഹനവും ഏറെ ശ്രദ്ധ നേടുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ടാണ് വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആഡംബര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുതലമുറ നിര്‍മാതാക്കള്‍ക്കിടയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധയുള്ള ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ വാഹനവും ഏറെ ശ്രദ്ധ നേടുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ടാണ് വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 

ആഡംബര എസ്‌യുവിയായ റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരഞ്ഞെടുത്തത്. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചലച്ചിത്ര നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് എച്ച്എസ്ഇ എസ്‌യുവി മുത്തൂറ്റ് ജെഎല്‍ആര്‍ ഗ്രൂപ്പ് സെയില്‍സ് ഹെഡ് ഷാന്‍ മുഹമ്മദ് കൈമാറുന്നു. ബ്രാന്‍ഡ് മാനേജര്‍ രോഹിത് ഷോജി, സെയില്‍സ് ജിഎം സനീഷ് മാധവന്‍, സര്‍വീസ് ജിഎം സനല്‍ വര്‍മ എന്നിവര്‍ സമീപം.
ADVERTISEMENT

6 സിലിണ്ടര്‍ ഡീസല്‍ വാഹനത്തിന് 350 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 0 - 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. 2 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനത്തിന് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട്. ഹീറ്റഡ് സീറ്റുകള്‍, ഹോട്ട്‌സ്‌റ്റോണ്‍ മസാജ് എന്നിവ ഉള്‍പ്പെടെയുള്ള വാഹനം ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ പേരുകേട്ടതാണ്. ഓള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍ ഓഫ് റോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓണ്-ഓഫ് റോഡ് ഡ്രൈവ് മോഡുകള്‍, 900 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 281 എംഎം ഗ്രൗണ്ട് ക്ലിയറന്‍ എന്നിവയെല്ലാം വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്. അകത്തും പുറത്തും ഏറെ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തിയത്. 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ പിവി പ്രോ ഇന്‍ഫോടെയ്ന്‍‌മെന്റ് സംവിധാനം ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ്.

ADVERTISEMENT

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് എത്തിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനോടു സഹകരിച്ച് ലിസ്റ്റിന്‍ നിര്‍മിച്ച ഗോള്‍ഡാണ് ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ വിതരണവും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് നിര്‍വഹിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ വാഹനം കേരളത്തിലെ ലാന്‍ഡ്‌റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആര്‍ ഗ്രൂപ്പ് സെയില്‍സ് ഹെഡ് ഷാന്‍ മുഹമ്മദ് കൈമാറി. ബ്രാന്‍ഡ് മാനേജര്‍ രോഹിത് ഷോജി, സെയില്‍സ് ജിഎം സനീഷ് മാധവന്‍, സര്‍വീസ് ജിഎം സനല്‍ വര്‍മ എന്നിവരും ഒപ്പമുണ്ടായിരുന്നു.