20 ലക്ഷം കി.മീ ഓടിയ ടൊയോട്ട കൊറോള !
അനന്തകാലം തന്റെ കാര്‍ ഓടുമെന്നാണ് 72 വയസുള്ള ഗ്രാമെ ഹെബ്ലിയെന്ന ന്യൂസിലന്‍ഡുകാരന്‍ പറയുന്നത്. അങ്ങനെ അദ്ദേഹം പറയാന്‍ കാരണമുണ്ട്. ഗ്രാമെ ഹെബ്ലിയുടെ ടൊയോട്ട കൊറോള ഇതുവരെ ഓടി തീര്‍ത്തത് ഇരുപത് ലക്ഷം കിലോമീറ്ററാണ്! ഇപ്പോഴും കാറിന് പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ല. പിന്നെ അദ്ദേഹം അങ്ങനെ

അനന്തകാലം തന്റെ കാര്‍ ഓടുമെന്നാണ് 72 വയസുള്ള ഗ്രാമെ ഹെബ്ലിയെന്ന ന്യൂസിലന്‍ഡുകാരന്‍ പറയുന്നത്. അങ്ങനെ അദ്ദേഹം പറയാന്‍ കാരണമുണ്ട്. ഗ്രാമെ ഹെബ്ലിയുടെ ടൊയോട്ട കൊറോള ഇതുവരെ ഓടി തീര്‍ത്തത് ഇരുപത് ലക്ഷം കിലോമീറ്ററാണ്! ഇപ്പോഴും കാറിന് പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ല. പിന്നെ അദ്ദേഹം അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
ന്യൂസിലന്‍ഡ് ഹെറാള്‍ഡാണ് കൊറോള ഓടിച്ച് ചരിത്രം സൃഷ്ടിച്ച ന്യൂസിലന്‍ഡുകാരന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് 20 ലക്ഷം കിലോമീറ്റര്‍ ഗ്രാമെ ഹെബ്ലിയുടെ കാര്‍ പൂര്‍ത്തിയാക്കിയത്. 1960കള്‍ മുതല്‍ പത്രവിതരണ കരാറുകാരനാണ് ഹെബ്ലി. 2000ത്തില്‍ അദ്ദേഹം ഈ കാര്‍ വാങ്ങുമ്പോള്‍ 80,000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിരുന്നു.
ഹെബ്ലിയുടെ കയ്യില്‍ കിട്ടിയ ശേഷം കൊറോളക്ക് നിലത്തിരിക്കാന്‍ സമയം കിട്ടിയിട്ടില്ല. വെല്ലിങ്ടണ്‍ മുതല്‍ ന്യൂ പ്ലേമൗത്ത് വരെ ആഴ്ചയില്‍ ആറ് ദിവസവും ഹെബ്ലി പോയി വരും. അതായത് ആഴ്ച്ചയില്‍ 5000 കിലോമീറ്റര്‍ കുറഞ്ഞത് കൊറോള സഞ്ചരിച്ചിരുന്നുവെന്ന് സാരം. രണ്ടാഴ്ച്ച കൂടുകമ്പോള്‍ കാര്‍ സര്‍വീസ് ചെയ്തിരുന്നു ഹെബ്ലി. കാര്‍ നല്ല രീതിയില്‍ സര്‍വീസ് ചെയ്ത് പരിപാലിക്കാന്‍ കാണിച്ച ശ്രദ്ധ കൂടിയാണ് കൊറോളയുടെ ദീര്‍ഘായുസിന് സഹായിച്ചത്.
ഇരുപതു ലക്ഷം കിലോമീറ്റര്‍ ഓടിയെങ്കിലും എൻജിന്‍ അടക്കമുള്ള കാറിന്റെ പ്രധാന ഭാഗങ്ങള്‍ മാറ്റേണ്ടി വന്നിട്ടില്ല. വാങ്ഗാനുയിലെ ഗുത്രീസ് ഓട്ടോ കെയറിലാണ് കഴിഞ്ഞ 22 വര്‍ഷമായി രണ്ടാഴ്ച കൂടുമ്പോള്‍ ഹെബ്ലി തന്റെ കാര്‍ സര്‍വീസിന് കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ വാനുകളിലൊന്ന് ഒരിക്കല്‍ ബ്രേക്ക് ഡൗണായപ്പോള്‍ ഗുത്രീസ് ഓട്ടോ കെയറില്‍ നിന്നു ആളെത്തിയാണ് ശരിയാക്കിയത്. പിന്നീട് അതൊരു ദീര്‍ഘകാല ബന്ധമായി മാറുകയായിരുന്നുവെന്നും ന്യൂസിലന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
രണ്ടു ദശാബ്ദത്തോളം നീണ്ട യാത്രക്കിടെ പ്രധാനമായും കാംബെല്‍റ്റും വീല്‍ ബെയറിങുകളുമാണ് മാറ്റേണ്ടി വന്നത്. ഇതല്ലാതെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും കണ്ടീഷനാണെന്ന് ഗുത്രീസ് ഓട്ടോ കെയറും സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും നീണ്ട കാലം കാര്‍ ഓടിയതിന് പിന്നില്‍ ഹെബ്ലിയുടെ കരുതലും കൃത്യമായ സര്‍വീസുകളുമുണ്ടെന്ന് ഗുത്രീസില്‍ ഹെബ്ലിയുടെ കാര്‍ സ്ഥിരമായി സര്‍വീസ് ചെയ്തിരുന്ന ഷെര്‍മാന്‍ പറയുന്നു. തന്റെ ടൊയോട്ട കൊറോളയുമായി ഇരുപത് ലക്ഷംകിലോമീറ്റര്‍ യാത്ര ചെയ്‌തെങ്കിലും ഹെബ്ലിക്ക് ഇന്നും ഈ വാഹനം ഒട്ടും മടുത്തിട്ടില്ല. ഇനിയും തന്റെ വിശ്വസ്ത വാഹനമായ ടൊയോട്ട കൊറോളയില്‍ യാത്ര തുടരുമെന്നാണ് ഹെബ്ലി പറയുന്നത്.
English Summary: New Zealand Man's Toyota Corolla Hits Two Million Kilometre Milestone