അലക്ഷ്യമായി ഇരുചക്രവാഹനത്തിൽ ദേശീയ പാതകൾ മുറിച്ചുകടക്കുന്ന ആളുകള്‍ ധാരാളമുണ്ട്. ഇടറോഡുകളിൽനിന്ന് ചുറ്റും ശ്രദ്ധിക്കാതെയാകും ഇത്തരക്കാർ ദേശീയ പാതകളിലേക്ക് കയറുക. ഭാഗ്യംകൊണ്ട് മാത്രമായിരിക്കും അപകടങ്ങളുണ്ടാകാത്തത്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലക്ഷ്യമായി ഇരുചക്രവാഹനത്തിൽ ദേശീയ പാതകൾ മുറിച്ചുകടക്കുന്ന ആളുകള്‍ ധാരാളമുണ്ട്. ഇടറോഡുകളിൽനിന്ന് ചുറ്റും ശ്രദ്ധിക്കാതെയാകും ഇത്തരക്കാർ ദേശീയ പാതകളിലേക്ക് കയറുക. ഭാഗ്യംകൊണ്ട് മാത്രമായിരിക്കും അപകടങ്ങളുണ്ടാകാത്തത്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ADVERTISEMENT

മധ്യപ്രദേശിലെ ഒരു ദേശീയ പാതയിലൂടെ സാമാന്യം വേഗത്തിൽ വരികയായിരുന്ന ട്രക്കുകൾക്കു മുന്നിലേക്ക് അപ്രതീക്ഷിതമായാണ് രണ്ടു യാത്രക്കാരുമായി ഒരു ബൈക്ക് വന്നുപെട്ടത്. യാത്രക്കാർ ഭയന്നുപോയതോടെ ബൈക്കും ഓഫായി. മുന്നിലുണ്ടായിരുന്ന ട്രക്ക് വലതുവശത്തേക്കു വെട്ടിച്ച് റോഡിന്റെ അടുത്ത ലൈനിലേക്കു കയറ്റിനിർത്തി. രണ്ടാമതു വന്ന ട്രക്കിന്റെ ഡ്രൈവർ ജോമോൻ പെട്ടെന്നാണ് ബൈക്ക് കണ്ടത്. ഇടതു വശത്തു വണ്ടിയുണ്ടായിരുന്നതിനാൽ ഇടത്തേക്കു വെട്ടിക്കാനാകുമായിരുന്നില്ല. ബ്രേക്ക് ചെയ്ത ട്രക്ക് ബൈക്കുകാരെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് നിന്നത്. കായംകുളത്തെ എനാൻസിന്റേതാണ് ആ ഭാരത് ബെൻസ് ട്രക്ക്.

ഡ്രൈവറുടെ മനസ്സാന്നിധ്യവും ഭാരത് ബെൻസിന്റെ ബ്രേക്കിന്റെ ഗുണവും കൊണ്ടാണ് ബൈക്കുകാരനെ ഇടിക്കാതിരുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ സാധിച്ചതും ഭാരത് ബെൻസിന്റെ മികവുമാണ് ബൈക്കുകാരെ രക്ഷിച്ചത് എന്നാണ് ലോറി ഉടമയും ഡ്രൈവറുമായ ജോമോൻ പറയുന്നത്. തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.

ADVERTISEMENT

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പ്രധാന റോഡുകൾ മുറിച്ചു കടക്കും മുമ്പ് വാഹനം നിർത്തി ഇരുവശത്തുനിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.

ADVERTISEMENT

‌∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനങ്ങൾ പോയി റോഡ് ക്ലിയർ ആയതിനു ശേഷം മാത്രം തിരിയുക.

∙ പെട്ടെന്ന് ഒരു വാഹനത്തിനു മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

English Summary: Biker Escapes miraculously From Fall Under Truck, Thanks to Driver