2022 ൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങൾ
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്.
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്.
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്.
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്. ഇവ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതുമില്ല. 2022 ൽ വിട പറഞ്ഞ വാഹനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ഡാറ്റ്സൺ ഗോ, ഗോ പ്ലസ്, റെഡിഗോ
ഡാറ്റ്സണ്ണിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് നിസാൻ പ്രഖ്യാപിച്ചത് ഈ വർഷം ഏപ്രിലിലാണ്. രാജ്യാന്തര വിപണിയിൽ നിന്ന് ഡാറ്റ്സണിനെ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഡാറ്റ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ചെറു വാഹനങ്ങളായ ഗോ, ഗോ പ്ലസ്, റെഡിഗോ തുടങ്ങിയ വാഹനങ്ങളും വിപണിയിൽ നിന്ന് പിൻവാങ്ങും.
മഹീന്ദ്ര ആൾട്ടൂറാസ് ജി4
മഹീന്ദ്രയുടെ ഫുൾസ് സൈസ് എസ്‍യുവി ആൾട്ടൂറാസിനെ മഹീന്ദ്ര നിശബ്ദമായി പിൻവലിച്ചിരുന്നു. വെബ് സൈറ്റിൽ നിന്ന് അടക്കം ആൾട്ടൂറാസ് ജി 4 നീക്കം ചെയ്യപ്പെട്ടു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങ്ങിന്റെ എസ്‍യുവിയായിരുന്നു ആൾട്ടൂറാസ്. സാങ്‌യോങ്ങിനെ മഹീന്ദ്ര വിറ്റതോടെ സികെഡി ആയി ഇറക്കുമതി ചെയ്യുന്ന ആൾട്ടൂറാസ് ജി 4 ലഭിക്കാതെ വരും അതും വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിന്റെ കാരണം ആയിരിക്കും. കൂടാതെ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനും വാഹനത്തിന് കഴിഞ്ഞില്ല.
മാരുതി സുസുക്കി എസ് ക്രോസ്
പ്രീമിയം ഡീൽഷിപ്പായ നെക്സ വഴി മാരുതി സുസുക്കി വിൽപനയ്ക്ക് എത്തിച്ച ചെറു എസ്‍യുവിയാണ് എസ് ക്രോസ്. 2015 ൽ വിപണിയിലെത്തിയ വാഹനത്തിന്റെ 1.6 ലക്ഷം യൂണിറ്റുകൾ നിരത്തിലുണ്ട്. തുടക്കത്തിൽ 1.6 ലീറ്റർ ഡീസൽ, 1.3 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളോടെയാണ് വാഹനം വിപണിയിലെത്തിയത്. പിന്നീൽ 1.3 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ എൻജിൻ എന്നിവയായി ചുരുങ്ങി. ബിഎസ് 6ന് ശേഷം 1.5 പെട്രോൾ എൻജിൻ മാത്രമായി എത്തിയ വാഹനത്തിന്റെ പിൻ മാറ്റം ഗ്രാൻഡ് വിറ്റാരയ്ക്ക് വഴിമാറിയായിരുന്നു.
ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 ഡീസൽ, ഓറ ഡീസൽ
മറ്റു വാഹന നിർമാതാക്കൾ ചെറു ഡീസൽ എൻജിനുകൾ പിൻവലിച്ചപ്പോഴും ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10ഉം ഓറയും ഡീസൽ എൻജിനുമായി തുടർന്നു. സെഗ്മെറിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ചെറു ഡീസൽ കാറുകളായിരുന്നു ഇവരുവും. ബിഎസ് 6 ഫെയ്സ് 2 ന്റെ ഭാഗമായി വരുന്ന ആർഇഡി നോമ്സാണ് ഇരുവാഹനങ്ങളുടേയും പിൻമാറ്റത്തിന് കാരണം.
ഹ്യുണ്ടേയ് എലൻട്ര
ഹ്യുണ്ടേയ്‌യുടെ ഏറ്റവും വലിയ സെഡാനായ എലൻട്രയെ ഹ്യുണ്ടേയ് നിശബ്ദമായി ഈ വർഷം പിൻവലിച്ചു. വെബ്സൈറ്റിൽ നിന്ന് അടക്കം നീക്കം ചെയ്ത കാറിന്റെ പുതിയ മോഡലിനെ പുറത്തിറക്കുന്നതിനെപ്പറ്റി ഹ്യുണ്ടേയ് ഒരു വാർത്തയും പുറത്തുവിട്ടിട്ടില്ല.
ഹ്യുണ്ടേയ് സാൻട്രോ
ഹ്യുണ്ടേയ്‌യുടെ ജനപ്രിയ മോഡലിനായ സാൻട്രോയുടെ പുതിയ പതിപ്പിന് ആദ്യ മോഡലിന്റെ സ്വീകര്യത ലഭിച്ചിരുന്നില്ല. കൂടാതെ ആർഡിഇ നോമ്സിന്റെ ഭാഗമായി ആറ് എയർബാഗുകള്‍ അടക്കമുള്ളവ ഘടിപ്പിക്കുമ്പോൾ വീണ്ടും വില വർധിക്കുമെന്നത് സാൻട്രോയെ പിൻവലിക്കാൻ ഹ്യുണ്ടേയ്‌യെ പ്രേരിപ്പിച്ചു.
റെനോ ഡസ്റ്റർ
ഒരുകാലത്ത് ഇന്ത്യൻ ചെറു എസ്‍യുവി വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ഡസ്റ്റർ. 2012 ൽ നിരത്തിലെത്തിയ ഡസ്റ്ററിന്റെ ഡീസൽ മോഡലായിരുന്നു സ്റ്റാർ. പുറത്തിറങ്ങി ആദ്യ വർഷം തന്നെ 40000 യൂണിറ്റ് ഡസ്റ്ററാണ് വിറ്റുപോയത്. ഡീസൽ എൻജിന്റെ പിൻമാറ്റവും പുതിയ മോഡൽ എത്തിക്കാതിരുന്നതും ഡസ്റ്ററിന്റെ ജനപ്രീതി കുറഞ്ഞു. ഉടനെയില്ലെങ്കിലും ഡസ്റ്ററിന്റെ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ട അർബൻ ക്രൂസർ
മാരുതി സുസുക്കി ബ്രെസയുടെ ടൊയോട്ട മോഡൽ അർബൻ ക്രൂസർ വിപണിയിൽ നിന്ന് പിൻവാങ്ങിയ മറ്റൊരു താരമാണ്. ബ്രെസയുടെ പുതിയ മോഡൽ വിപണിയിലെത്തിയെങ്കിലും അർബൻ ക്രൂസറിന്റേത് ഇറങ്ങിയിട്ടില്ല. സമീപഭാവിയിൽ അർബൻ ക്രീസറിന്റെ വീണ്ടും എത്തിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയില്ല എന്നാണ് അറിയുന്നത്.
ഫോക്സ്‌വാഗൻ പോളോ
ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ ഉണ്ടാക്കിയ ഓളം പോലെ മറ്റു കാറുകള്‍ക്കൊന്നും സാധിച്ചിട്ടില്ല. ഫോക്‌സ്‌വാഗണ്‍ എന്ന ജര്‍മന്‍ കാര്‍ കമ്പനിയെ ഇന്ത്യക്കാര്‍ക്ക് വിപുലമായി പരിചയപ്പെടുത്തിയ, സ്വന്തം ആരാധകരെ സൃഷ്ടിച്ച കാറാണ് പോളോ. ഇന്ത്യയിൽ 12 വര്‍ഷത്തെ ചരിത്രം അവസാനിപ്പിച്ചാണ് പോളോ പിൻവാങ്ങിയത്. രാജ്യാന്തര വിപണിയിൽ പോളോയുടെ പുതിയ മോഡൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിൽ നിന്ന് പിൻവലിക്കാൻ തന്നെയായിരുന്നു കമ്പനിയുടെ തീരുമാനം.
English Summary:Cars, SUVs discontinued in 2022