അന്ന് കാറിന്റെ ഫാൻസി നമ്പറിന് വേണ്ടി മുടക്കിയത് 28 ലക്ഷം രൂപ: യോ യോ ഹണി സിങ്
ഒരുകാലത്ത് കാറുകളോട് വലിയ പ്രിയമായിരുന്നുവെന്നും ഒരു നമ്പര്‍ പ്ലേറ്റിനു വേണ്ടി മാത്രം 28 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും ഗായകന്‍ യോ യോ ഹണി സിങ്. അതേസമയം ഇപ്പോള്‍ ആഡംബര വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രത്യേകം ഇഷ്ടമില്ലെന്നും ഹണി സിങ് വ്യക്തമാക്കി. തന്റെ പുതിയ ഗാനമായ 'യേ രേ...'യുടെ പ്രചാരണത്തിന്റെ

ഒരുകാലത്ത് കാറുകളോട് വലിയ പ്രിയമായിരുന്നുവെന്നും ഒരു നമ്പര്‍ പ്ലേറ്റിനു വേണ്ടി മാത്രം 28 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും ഗായകന്‍ യോ യോ ഹണി സിങ്. അതേസമയം ഇപ്പോള്‍ ആഡംബര വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രത്യേകം ഇഷ്ടമില്ലെന്നും ഹണി സിങ് വ്യക്തമാക്കി. തന്റെ പുതിയ ഗാനമായ 'യേ രേ...'യുടെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഹണി സിങിന്റെ തുറന്നു പറച്ചില്‍.
'എനിക്ക് സ്വന്തമായി ഔഡി ആര്‍8 ഉണ്ടായിരുന്നു. ഇതിന്റെ നമ്പര്‍ പ്ലേറ്റ് ഞാന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് വാങ്ങിയത്. കാരണം ആര്‍8 എന്ന നമ്പര്‍ തന്നെ അവിടെ നിന്നു ലഭിക്കുമായിരുന്നു. ഈ നമ്പറിനായി മാത്രം 28 ലക്ഷം രൂപയാണ് ഞാന്‍ ചെലവാക്കിയത്' ഹണി സിങ് പറയുന്നു. അതേസമയം അസുഖബാധിതനായ ശേഷം കാറുകൾ വിറ്റുവെന്നും ഹണി സിങ് പറയുന്നു. 'ഞാന്‍ എല്ലാ കാറുകളും വിറ്റു. അസുഖം വന്നതോടെ കാറുകളെല്ലാം വില്‍ക്കുകയായിരുന്നു. ആ കാറുകളൊന്നും ഇനി എനിക്ക് ഡ്രൈവ് ചെയ്യാനാവുമെന്നു തോന്നുന്നില്ല. മാത്രല്ല ഒരുകാലത്ത് എനിക്ക് കാറുകളോടുണ്ടായിരുന്ന വലിയ ഇഷ്ടം ഇപ്പോഴില്ലാതാവുകയും ചെയ്തു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉണ്ടെന്ന് നേരത്തെ ഹണിസിങ് വെളിപ്പെടുത്തിയിരുന്നു. 'റോ സ്റ്റാറിന്റെ സെറ്റില്‍ വച്ചാണ് മാനസിക പ്രശ്‌നങ്ങളുടെ ലക്ഷങ്ങള്‍ കാണിച്ചു തുടങ്ങിയത്. എന്റെ മസ്തിഷ്‌കത്തിന് എന്തോ തകരാറുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ആ തകരാര്‍ പരിഹരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവ് അടക്കമുള്ള വീട്ടുകാര്‍ എതിരായിരുന്നു. കരാറുകളുണ്ടെന്നും ഇപ്പോള്‍ അവധിയെടുത്താല്‍ വലിയ നഷ്ടങ്ങളുണ്ടാവുമെന്നും അവര്‍ പറഞ്ഞു. നഷ്ടങ്ങളൊന്നും പ്രശ്‌നമല്ലെന്നും എനിക്ക് എന്റെ കുഴപ്പങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നുമാണ് അവരോട് ഞാന്‍ പറഞ്ഞത്. അതിനായി എനിക്ക് അഞ്ചു വര്‍ഷം വേണ്ടി വന്നു', ഹണി സിങ് തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ ഇങ്ങനെയെല്ലാമാണ് വിശദീകരിച്ചത്.
English Summary: Yo Yo Honey Singh recalls paying Rs 28 lakh for a number plate