സാധാരണ വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് മോഡലുകള്‍ ബുക്ക് ചെയ്യുന്നതിനായിട്ടാണ് ഓഫറുകള്‍ പ്രഖ്യാപിക്കുക. ഇപ്പോഴിതാ ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനിയായ ഫോഡ് ഞെട്ടിക്കുന്നു. ഫോ‍ഡിന്റെ എസ്‌യുവിയായ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കുന്നവര്‍ക്കാണ് രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് മോഡലുകള്‍ ബുക്ക് ചെയ്യുന്നതിനായിട്ടാണ് ഓഫറുകള്‍ പ്രഖ്യാപിക്കുക. ഇപ്പോഴിതാ ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനിയായ ഫോഡ് ഞെട്ടിക്കുന്നു. ഫോ‍ഡിന്റെ എസ്‌യുവിയായ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കുന്നവര്‍ക്കാണ് രണ്ട് ലക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ലക്ഷം കിട്ടാന്‍ പാലിക്കേണ്ട നിബന്ധനകളും ഫോഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

2021ല്‍ പുറത്തിറങ്ങിയ ബ്രാങ്കോ എസ്‌യുവിക്ക് ഫോഡിനെ പോലും അതിശയിപ്പിക്കുന്ന സ്വീകര്യതയാണ് ലഭിച്ചത്. കമ്പനി പ്രതീക്ഷിച്ചിനേക്കാളും ബുക്കിങ് കുതിച്ചുയര്‍ന്നതിനൊപ്പം നിര്‍മാണത്തിലെ വെല്ലുവിളികള്‍ കൂടിയായപ്പോള്‍ ബ്രോങ്കോയുടെ വിതരണം വൈകി. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ആഴ്ച്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വന്നതോടെ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് ഫോഡ് തന്ത്രപരമായ ഓഫറുമായി എത്തിയിരിക്കുന്നത്. കാശുകൊടുത്ത് ഉപഭോക്താക്കളുടെ മനംമാറ്റുന്ന തന്ത്രമാണ് ഫോഡ് പരീക്ഷിക്കുന്നത്. 

ADVERTISEMENT

ബുക്കിങ് വെറുതേയങ്ങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ബുക്കിങ് ചാര്‍ജായ 100 ഡോളര്‍ മാത്രമാണ് തിരിച്ചു നല്‍കുക. അതേസമയം 2023 മോഡല്‍ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കി ഫോഡിന്റെ തന്നെ മറ്റൊരു വാഹനം വാങ്ങുന്നവര്‍ക്കാണ് 2,500 ഡോളര്‍ (ഏകദേശം 2.04 ലക്ഷം രൂപ) ലഭിക്കുക. ഇങ്ങനെയൊരു ഓഫറിന് ഏപ്രില്‍ മൂന്നു വരെ സമയപരിധിയും ഫോ‍ഡ് വെച്ചിട്ടുണ്ട്. 

2023 മോഡല്‍ ഫോഡ് ബ്രോങ്കോക്ക് പകരം ബുക്കു ചെയ്യാവുന്ന മോഡലുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എസ്‌കേപ്, ബ്രോങ്കോ സ്‌പോര്‍ട്, എഡ്ജ്, എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡിഷന്‍, റേഞ്ചര്‍, എഫ് 150 എന്നീ മോഡലുകളില്‍ ഏത് പകരം ബുക്കു ചെയ്യുന്നവര്‍ക്കും രണ്ട് ലക്ഷം രൂപയുടെ വിലയിളവ് സ്വന്തമാക്കാം. അതേസമയം ഫോഡ് മസ്താഗ്, മാവെറിക്, എഫ് 150 ട്രെമര്‍ എന്നീ മോഡലുകള്‍ ബുക്കു ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുകയുമില്ല.

ADVERTISEMENT

2021ല്‍ ആദ്യം ഫോഡ് ബ്രോങ്കോയുടെ 3,500 മോഡലുകളാണ് വില്‍പനക്കുവെച്ചത്. ഇതിന്റെ ബുക്കിങ് ശരവേഗത്തില്‍ പൂര്‍ത്തിയായതോടെ 7,000 ആക്കി ഉയര്‍ത്തിയെങ്കിലും അതിന്റെ ബുക്കിങും അതിവേഗത്തില്‍ തീര്‍ന്നു. ഇതോടെ ആവശ്യക്കാരുണ്ടെങ്കിലും കൂടുതല്‍ ബ്രോങ്കോ ഇറക്കുന്നില്ലെന്ന് ഫോഡിന് തീരുമാനിക്കേണ്ടി വന്നു. വില്‍പനയിലെയല്ല നിര്‍മാണത്തിലെ വെല്ലുവിളികളാണ് ബ്രോങ്കോയുടെ പുതിയ മോഡലുകളുടെ കാര്യത്തില്‍ ഫോഡിന് തലവേദനയാവുന്നത്. 

English Summary: Ford Offering $2500 If 2023 Bronco Customers Switch to Another Model Than What They Ordered