കൊച്ചി∙ വാഹനപ്രേമികൾക്ക് ആവേശമായി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നാളെ മുതൽ. രാവിലെ 10ന് ദേശീയ കാർ റേസിങ് ടൈറ്റിൽ വിന്നർ അർജുൻ ബാലു ഉദ്ഘാടനം നിർവഹിക്കും. 11 തവണ ടൈറ്റിൽ വിന്നർ ആയിട്ടുള്ള അർജുൻ തന്റെ റേസിങ് കാർ സഹിതമാണ് ഉദ്ഘാടനത്തിനെത്തുന്നത്. അൻപതിലധികം ഓട്ടമൊബീൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വാഹനപ്രേമികൾക്ക് ആവേശമായി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നാളെ മുതൽ.  രാവിലെ 10ന് ദേശീയ കാർ റേസിങ് ടൈറ്റിൽ വിന്നർ അർജുൻ ബാലു ഉദ്ഘാടനം നിർവഹിക്കും. 11 തവണ ടൈറ്റിൽ വിന്നർ ആയിട്ടുള്ള അർജുൻ തന്റെ റേസിങ് കാർ സഹിതമാണ് ഉദ്ഘാടനത്തിനെത്തുന്നത്. അൻപതിലധികം ഓട്ടമൊബീൽ ബ്രാൻഡുകൾ പങ്കെടുക്കുന്ന പ്രദർശനം സംസ്ഥാനത്തെ ഏറ്റവും വലിയ വാഹന പ്രദർശനമാണ്. ആഡംബര കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, വിന്റേജ് കാറുകൾ തുടങ്ങിയവയാണു വാഹനപ്രേമികളെ കാത്തിരിക്കുന്നത്. 

പോർഷെ, ഫോക്സ്‌വാഗൻ, ഹാർലി, ബിഎംഡബ്ല്യു, ലംബോർഗിനി, ജാഗ്വർ, ഡ്യുകാറ്റി, മെഴ്സിഡീസ്, ഓഡി, ലെക്സസ്, സ്കോഡ, ബിവൈഡി, എംജി, നിസ്സാൻ, സിട്രോൺ, ഓജസ്, പൊളാരിസ്, കിയ, ടൊയോട്ട, റിവോൾട്ട്, ഏയ്ഥർ, വോൾവോ, ഹുണ്ടായ്, ടാറ്റാ, ഭാരത് ബെൻസ്, ജീപ്പ്, റോയൽ എൻഫീൽഡ്, ഇന്ത്യൻ, ജോയ് ഇ ബൈക്സ് തുടങ്ങിയ ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമാകും. ഓട്ടോ എക്സ്പോ 2023–ന്റെ ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്കും പവേഡ് ബൈ സ്പോൺസർ ജെയിൻ ഓൺലൈനുമാണ്, ഇന്ത്യൻ ഓയിൽ സെർവോയെ‌ കൂടാതെ, മൊബിലിറ്റി പാർട്ണർ കെ എംആർഎൽ, നോളജ് പാർട്ണർ ഐഎസ്എസ്ഡി, പാർട്ണർ ഇഎംസി, മെഡിക്കൽ പാർട്ണർ അപ്പോളോ അഡ്‌ലക്സ്, ഫുഡ് പാർട്ണർ നില, ഫ്ലേവർ പാർട്ണർ മെർസിലി എന്നിവരുമാണ്. 

ADVERTISEMENT

കെഎംആർഎൽ ആണ് എക്സ്പോയുടെ മൊബിലിറ്റി പാർട്ണർ. രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണു പ്രദർശന സമയം. 150 രൂപയാണു ടിക്കറ്റ് നിരക്ക്. പ്രദർശനവേദിയിലെ കൗണ്ടറുകളിൽ നിന്നും പ്രധാനപ്പെട്ട 10 മെട്രോ സ്റ്റേഷനുകളിലെ പ്രത്യേക കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. 

ആലുവ, ഇടപ്പള്ളി, കലൂർ, എംജി റോഡ്, എറണാകുളം സൗത്ത്, മഹാരാജാസ്, കടവന്ത്ര, വൈറ്റില, പേട്ട, എസ്എൻ ജംക്‌ഷൻ എന്നീ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടായിരിക്കും. നാളെ മുതൽ പ്രദർശനം സമാപിക്കുന്ന 26 വരെ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് ലഭ്യമാണ്. എക്സ്പോ കാണാനെത്തുന്നവരുടെ സൗകര്യാർഥം ആലുവ മെട്രോസ്റ്റേഷനിൽ നിന്നു ബസുകൾ ഓടിക്കും. 7736234111, 8714615265.

ADVERTISEMENT

English Summary:  Malayala Manorama Auto Expo 2023