മാര്‍ച്ച് 21ന് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ വെര്‍നയുടെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്. മുഖം മിനുക്കിയെത്തുന്ന വെര്‍ന ബുക്ക് ചെയ്യാൻ 25,000 രൂപ മുടക്കിയാല്‍ മതി. പുത്തന്‍ മോഡലുകളായ ട്യൂസോണ്‍, എലാൻട്ര എന്നിവയോടാണ് കൂടുതല്‍ സ്‌പോര്‍ട്ടിയായി എത്തുന്ന വെര്‍നയ്ക്ക് സാമ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാര്‍ച്ച് 21ന് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ വെര്‍നയുടെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്. മുഖം മിനുക്കിയെത്തുന്ന വെര്‍ന ബുക്ക് ചെയ്യാൻ 25,000 രൂപ മുടക്കിയാല്‍ മതി. പുത്തന്‍ മോഡലുകളായ ട്യൂസോണ്‍, എലാൻട്ര എന്നിവയോടാണ് കൂടുതല്‍ സ്‌പോര്‍ട്ടിയായി എത്തുന്ന വെര്‍നയ്ക്ക് സാമ്യം കൂടുതല്‍. 

ADVERTISEMENT

സ്റ്റൈലിഷ് വെര്‍ന

പുറം കാഴ്ചയില്‍ത്തന്നെ അതീവ സ്റ്റൈലിഷായ വെര്‍നയെയാണ് ഹ്യുണ്ടേയ് അവതരിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ് ലാംപുകളും ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട എല്‍ഇഡി ലാംപുകളും ആദ്യ കാഴ്ചയില്‍ത്തന്നെ ആകര്‍ഷിക്കും. കാറിന്റെ വീതി പൂര്‍ണമായും ഉപയോഗിച്ചുള്ള ഗ്രില്ലുകള്‍ക്ക് ട്യൂസോണിനോടാണ് കൂടുതല്‍ സാമ്യം. ആരോ ഹെഡ് ഡിസൈനാണ് ബംപറുകളുടെ വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. 

ADVERTISEMENT

കൂടുതല്‍ ഫ്‌ളാറ്റായ ബോണറ്റ് പുതിയ വെര്‍നയെ ഒരു മസില്‍കാറാക്കുന്നുണ്ട്. ഡയമണ്ട് കട്ട് അലോയ് വീലും വീല്‍ ആര്‍ക്കുകളോട് ചേര്‍ന്നു നില്‍ക്കുന്ന ഡോറുകളുമാണ് വെര്‍നക്കുള്ളത്. വെര്‍നയുടെ പിന്‍ഭാഗത്തിന്റെ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നേരത്തെ പുറത്തുവന്ന ടീസറുകളില്‍ മുഴുനീള എല്‍ഇഡി ലൈറ്റ് ബാറുകളും രത്‌നങ്ങള്‍ നിറച്ചുവച്ചതുപോലുള്ള ടെയില്‍ ലാംപുകളും കാണാം. 

രണ്ട് പവര്‍ട്രെയിന്‍

ADVERTISEMENT

നിലവിലെ 1.5 ലീറ്റര്‍ 115 ബിഎച്ച്പി എൻജിന് പുറമേ 160 ബിഎച്ച്പി പെട്രോള്‍ എൻജിൻ ഓപ്ഷനും ഇനി മുതല്‍ വെര്‍ന ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1.5 ലീറ്റര്‍ 160 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. 115 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. പുതിയ വെര്‍നയിൽ ഡീസല്‍ എൻജിൻ ഉണ്ടാവില്ല. 

ഇന്ത്യയില്‍ നിര്‍മാണം

രാജ്യാന്തരവിപണിയില്‍ പുറത്തിറങ്ങുന്ന പുത്തന്‍ വെര്‍ന ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെയാണ് വെര്‍നയുടെ നിര്‍മാണം ഇന്ത്യയിലേക്കെത്തിയത്. വര്‍ഷത്തില്‍ 70,000 യൂണിറ്റുകള്‍ വരെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനാണ് ദക്ഷിണകൊറിയന്‍ കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ പുത്തന്‍ വെര്‍ന ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഹ്യുണ്ടേയ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

എതിരാളികള്‍

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസ്, സ്‌കോഡ സ്ലാവിയ, പുത്തന്‍ തലമുറ ഹോണ്ട സിറ്റി, മുഖം മിനുക്കിയെത്തുന്ന മാരുതി സുസുകി സിയാസ് എന്നിവയാണ് വെര്‍നയുടെ പ്രധാന എതിരാളികള്‍. ഈ മോഡലുകള്‍ക്കെല്ലാം ഡീസല്‍ എൻജിനുകളില്ലെന്നതും ശ്രദ്ധേയമാണ്. ഹോണ്ട സിറ്റിയുടെ ഡീസല്‍ എൻജിന്‍ മോഡല്‍ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുന്നില്‍ കണ്ട് പിന്‍വലിക്കുകയും ചെയ്തു.

English Summary: New Hyundai Verna Exterior Design Revealed; Launch on March 21