അടിയന്തര ലാന്‍ഡിങ്ങിനു മുൻപ് വിമാന ഇന്ധനം പുറന്തള്ളുന്നത് എന്തിന്, എങ്ങനെ?
ഇന്നു രാവിലെ 9.45ന് കരിപ്പൂരില്‍നിന്നു സൗദിയിലെ ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ് 385) രണ്ടര മണിക്കൂറിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫിനിടെ പിന്‍ഭാഗം താഴെ ഉരസിയതാണ് അടിയന്തര ലാന്‍ഡിങ്ങിലേക്കു നയിച്ചതെന്നാണ് പ്രാഥമിക

ഇന്നു രാവിലെ 9.45ന് കരിപ്പൂരില്‍നിന്നു സൗദിയിലെ ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ് 385) രണ്ടര മണിക്കൂറിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫിനിടെ പിന്‍ഭാഗം താഴെ ഉരസിയതാണ് അടിയന്തര ലാന്‍ഡിങ്ങിലേക്കു നയിച്ചതെന്നാണ് പ്രാഥമിക സൂചന. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാന്‍ഡിങ്. എന്തിനാണ് ലാന്‍ഡിങ്ങിനു മുമ്പായി ഇന്ധനത്തിന്റെ അളവ് കുറച്ചത്? അതു കുറയ്ക്കാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ്?
പറന്നുയരുന്ന ഭാരവും പറന്നിറങ്ങുന്ന ഭാരവും
വിമാനങ്ങള്‍ക്കു പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും രണ്ടു ഭാരമായിരിക്കും. യാത്രയിൽ ഇന്ധനം കത്തിത്തീർന്നതിനാൽ സ്വാഭാവികമായും ഭാരം കുറഞ്ഞ വിമാനമായിരിക്കും ലാന്‍ഡ് ചെയ്യുക. കൂടിയ ഭാരത്തില്‍ പറന്നുയരാനും കുറഞ്ഞ ഭാരത്തില്‍ ഇറങ്ങാനും അനുയോജ്യമായ രീതിയിലാണ് വിമാനങ്ങളുടെ രൂപകല്‍പന തന്നെ.
കൂടിയ ഭാരവുമായി ലാന്‍ഡ് ചെയ്യേണ്ടി വന്നാല്‍ പല അപകടങ്ങളുമുണ്ട്. ഇതില്‍ പ്രധാനം, തറയില്‍ കൂടുതല്‍ ശക്തിമായി ഇറങ്ങേണ്ടി വരുമ്പോള്‍ വിമാനത്തിന് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നതാണ്. ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സംഭവിച്ചതു പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ പലപ്പോഴും വിമാനങ്ങൾ നിലത്തിറക്കേണ്ടി വരാറുണ്ട്. അപ്പോഴാണ് ഇന്ധനം ഒഴിവാക്കി ഭാരം കുറയ്ക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാവുന്നത്. വിമാനങ്ങളില്‍ ഇങ്ങനെ ഇന്ധനം പുറത്തേക്കു കളയാന്‍ സംവിധാനങ്ങളുണ്ട്.
എങ്ങനെ ഇന്ധനം കുറയ്ക്കും?
പല രീതിയില്‍ ഇന്ധനം ഒഴിവാക്കാം. വിമാനം വട്ടമിട്ട് പറത്തി ഇന്ധനം കുറയ്ക്കുക ഒരു മാര്‍ഗമാണ്. ലാൻഡിങ് ഗിയർ താഴ്ത്തി ഘർഷണം കൂട്ടിയാൽ കൂടുതല്‍ ഇന്ധനം കത്തിത്തീരുകയും ചെയ്യും. കൂടുതല്‍ സമയമെടുക്കുമെന്നതാണ് ഇതിന്റെ ദോഷം. പലപ്പോഴും സാങ്കേതിക തകരാറ് മൂലമോ അപകടസാധ്യതയുള്ളതിനാലോ മെഡിക്കല്‍ എമര്‍ജന്‍സി മൂലമോ ഒക്കെയാവും പെട്ടെന്ന് ലാന്‍ഡിങ്ങിനുള്ള തീരുമാനമെടുക്കുക. അത്തരം സാഹചര്യങ്ങളില്‍ വിമാനം പറത്തി ഇന്ധനം കുറയ്ക്കുന്നത് ഫലപ്രദമാവണമെന്നില്ല.
അങ്ങനെ വരുമ്പോഴാണ് ഇന്ധനം പുറത്തേക്കു കളയുകയെന്ന വഴി പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ ഇന്ധനം പുറന്തള്ളാനുള്ള സംവിധാനം എൻജിനില്‍നിന്നു മാറി ചിറകിനോടു ചേര്‍ന്നാണ് ഉണ്ടാവുക. 5,000 അല്ലെങ്കിൽ 6000 അടി മുകളില്‍ വച്ച് ഇന്ധനം പുറന്തള്ളിയാല്‍ ഭൂമിയിലെത്തും മുമ്പേ അത് ആവിയായിപ്പോകും. എങ്കില്‍ പോലും ജനവാസം കുറഞ്ഞ മേഖലകളിലോ സമുദ്രത്തിനു മുകളിലോ വച്ചായിരിക്കും സാധാരണയായി ഇന്ധനം പുറത്തേക്കു വിടുക. മിനിറ്റിൽ ഒന്നു മുതൽ രണ്ടു വരെ ടൺ വരെ ഇന്ധനമാണ് ഇത്തരത്തിൽ പുറത്തുകളയുക.
അടിയന്തര സാഹചര്യങ്ങളില്‍ എപ്പോഴും പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. 2020 ജനുവരി 14ന് അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍ ജനവാസ മേഖലയ്ക്കു മുകളില്‍ വച്ച് ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ ഫ്‌ളൈറ്റ് 89 ന് ഇന്ധനം പുറന്തള്ളേണ്ടി വന്നു. ഏകദേശം 10,000 ഗാലണ്‍ (37,854 ലീറ്റര്‍) ഇന്ധനമാണ് പുറത്തുകളഞ്ഞത്. അന്ന് സ്‌കൂള്‍കുട്ടികള്‍ അടക്കം 56 പേര്‍ക്കു പരുക്കേറ്റിരുന്നു.
ഇന്ധനം പുറന്തള്ളാനുള്ള സൗകര്യം എല്ലാ വിമാനങ്ങളിലും ഉണ്ടാവില്ല. എന്നാൽ എയർലൈനുകളുടെ ആവശ്യപ്രകാരം, ഈ സംവിധാനം ഇല്ലാത്ത മോഡലുകളിലും നിർമാണക്കമ്പനികൾ അതു കൂട്ടിച്ചേർക്കാറുണ്ട്.
English Summary: What Causes Aircraft To Need To Dump Fuel?