ഹോണ്ട ഹൈനെസ് സിബി 350, സിബി350 ആര്‍എസ് 2023 മോഡൽ വിപണിയിൽ
Mail This Article
ജനപ്രിയ മോട്ടർസൈക്കിളുകളായ ഹൈനെസ് സിബി 350, സിബി 350 ആര്‍എസ് എന്നിവയുടെ 2023 മോഡൽ അവതരിപ്പിച്ച് ഹോണ്ട മോട്ടർസൈക്കിൾസ് ഇന്ത്യ. സിബി 350 ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ക്രോം എന്നിങ്ങനെ മൂന്നു വേരിയന്‍റുകളും സിബി3 50 ആര്‍എസ് ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്‍റുകളിലും ലഭ്യമാണ്.
3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്ന 350സിസി എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ബൈക്കിൽ. ഒബിഡി 2 ബി മാനദണ്ഡമനുസരിച്ച് പിജിഎം-എഫ്ഐ സാങ്കേതികവിദ്യയോടും കൂടിയാണ് മോട്ടോര്‍സൈക്കിളുകള്‍ എത്തുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ്ടി, ലാര്‍ജ് സെക്ഷന്‍ മുന്‍ സസ്പെന്‍ഷൻ, പ്രഷറൈസ്ഡ് നൈട്രജന്‍ ചാര്‍ജ്ഡ് പിന്‍ സസ്പെന്‍ഷൻ എന്നിവ ബൈക്കുകള്‍ക്കുണ്ട്. കൂടാതെ എന്‍ജിന് സ്റ്റാര്‍ട്ട്, സ്റ്റോപ്പ് സ്വിച്ചും റൈഡര്‍മാരുടെ സുരക്ഷക്കായി ഹസാര്‍ഡ്സ് സ്വിച്ചും നല്‍കിയിട്ടുണ്ട്. റൈഡിങ് വേഗതയും ഫ്യുവല്‍ ഇന്‍ജക്ഷന്‍ അളവും മനസിലാക്കുന്നതിനുള്ള ഇക്കോ ഇന്‍ഡിക്കേറ്ററും ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങളില്‍ 15 ലീറ്റര്‍ ഫ്യുവല്‍ ടാങ്കാണുള്ളത്.
ഹൈനെസ് സിബി350 മോഡലിന് 2,09,857 രൂപയിലും ഹൈനെസ് സിബി350ആര്‍എസിന് 2,14,856 (ഡല്‍ഹി എക്സ് ഷോറൂം) രൂപയിലുമാണ് വില ആരംഭിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ബിഗ് വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഈ മാസം അവസാനത്തോടെ വാഹനങ്ങള്‍ ലഭ്യമാവും. ഹോണ്ട സിബി350 ഉപഭോക്താക്കള്‍ക്കായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ‘മൈ സിബി, മൈ വേ’ എന്ന കസ്റ്റമൈസേഷന്‍ വിഭാഗവും ആരംഭിച്ചിട്ടുണ്ട്.
English Summary: 2023 Honda H’Ness CB350 & CB350RS Launched In India; Prices Start At Rs. 2.10 Lakh