ക്യാംപിങ്ങിന്റെ ആഡംബര മുഖം, പോർഷെയും എയര്‍സ്ട്രീമും ചേർന്നത്
ഗ്ലാമറും ക്യാംപിങ്ങും ചേര്‍ന്നുള്ള ഗ്ലാംപിങ്ങിനെ പുതിയ തലത്തിലേക്കുയര്‍ത്തുകയാണ് പോർഷെ മുന്നോട്ടുവെച്ച ആഡംബര ക്യാംപിങ് ട്രെയ്‌ലര്‍. വൈദ്യുതി വാഹനങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിക്കാവുന്ന ഈ കണ്‍സെപ്റ്റ് വാഹനം പോഷെക്കൊപ്പം ട്രെയ്‌ലര്‍ നിര്‍മാതാക്കളായ എയര്‍സ്ട്രീമും ചേര്‍ന്നാണ് രൂപകല്‍പന

ഗ്ലാമറും ക്യാംപിങ്ങും ചേര്‍ന്നുള്ള ഗ്ലാംപിങ്ങിനെ പുതിയ തലത്തിലേക്കുയര്‍ത്തുകയാണ് പോർഷെ മുന്നോട്ടുവെച്ച ആഡംബര ക്യാംപിങ് ട്രെയ്‌ലര്‍. വൈദ്യുതി വാഹനങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിക്കാവുന്ന ഈ കണ്‍സെപ്റ്റ് വാഹനം പോഷെക്കൊപ്പം ട്രെയ്‌ലര്‍ നിര്‍മാതാക്കളായ എയര്‍സ്ട്രീമും ചേര്‍ന്നാണ് രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ പോഷെയുടെ ഈ പോഷ് ട്രെയ്‌ലറിലുണ്ടാവും. 16 അടി നീളമുള്ള ഈ കണ്‍സെപ്റ്റ് ട്രെയ്‌ലറിലെ ഡെയ്‌നിങ്ങ് സ്‌പേസ് ആവശ്യമുള്ളപ്പോള്‍ കിടക്കയായും മാറ്റാനാകും.
പോർഷെയുമായി ഭാവിയില്‍ എങ്ങനെ സഹകരിക്കാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഇങ്ങനെയൊരു കണ്‍സെപ്റ്റ് ട്രെയ്‌ലര്‍ പുറത്തിറക്കിയതെന്നാണ് എയര്‍സ്ട്രീം വക്താവ് പ്രതികരിച്ചത്. ഭാവിയിലെ തങ്ങളുടെ ട്രെയ്‌ലറുകളില്‍ ഈ കണ്‍സെപ്റ്റ് വാഹനത്തിലെ ഫീച്ചറുകളില്‍ ചിലത് ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങള്‍ക്ക് പിന്നില്‍ കെട്ടിവലിച്ച് കൊണ്ടുപോകാവുന്ന ക്യാംപിങ്ങ് ട്രെയ്‌ലറുകളുടെ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനിയാണ് എയര്‍സ്ട്രീം. പോഷെയുമായി ചേര്‍ന്ന് പുറത്തിറക്കിയ ഗ്ലാംപിങ്ങ് ട്രെയ്‌ലറിന്റെ വില പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 46,000 ഡോളര്‍ മുതല്‍ 1.88 ലക്ഷം ഡോളര്‍ വരെയാണ് എയര്‍സ്ട്രീം പുറത്തിറക്കുന്ന ട്രെയ്‌ലറുകളുടെ വില. പരമാവധി മൂന്നു ലക്ഷം ഡോളര്‍(2.46 കോടി രൂപ) വരെ വിലയുള്ള ട്രെയ്‌ലറുകള്‍ വിപണിയില്‍ ലഭ്യമാണ്.
പോർഷെ പുറത്തുവിട്ട ട്രെയ്‌ലര്‍ കണ്‍സെപ്റ്റിന് പ്രത്യേകം സസ്‌പെഷന്‍ സംവിധാനമുണ്ട്. ഇതുപയോഗിച്ച് തറനിരപ്പില്‍ നിന്നുള്ള ഉയരം ക്രമീകരിക്കാകും. അതുവഴി എളുപ്പത്തില്‍ ഗാരേജുകളിലേക്കും മറ്റും ഉയരത്തിന്റെ പ്രശ്‌നമില്ലാതെ പാര്‍ക്കു ചെയ്യാന്‍ സാധിക്കുമെന്നതാണ് ഗുണം. ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയില്‍ മുകളിലേക്ക് തുറക്കാവുന്ന സണ്‍റൂഫ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
തടിയുടെ നിറമുള്ള തറയും പൊതുവേ വെള്ളയും തവിട്ടു നിറവും ചേര്‍ന്ന ഉള്‍ഭാഗവുമാണ് ട്രെയ്‌ലറിലുള്ളത്. മുന്നിലുള്ള രണ്ട് ഇരിപ്പിടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കിടക്കയാക്കി മാറ്റാനാകും. ഭക്ഷണം കഴിക്കാനായി ഡൈനിങ്ങ് ടേബിള്‍ ഒരുക്കുമ്പോള്‍ ഈ കിടക്കയെ ഒരു വശത്തേക്ക് ഒതുക്കി വെക്കാനും സാധിക്കും. ഉപയോഗിക്കാത്ത സമയത്ത് ഈ ഡൈനിങ്ങ് ടേബിളും മടക്കി ഒതുക്കി വെക്കാനാകും.
ട്രെയ്‌ലറിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തില്‍ തിരിക്കാനാവുന്ന തരത്തിലുള്ള ടെലിവിഷനും ഒരുക്കിയിട്ടുണ്ട്. പിന്‍ഭാഗത്താണ് അടുക്കളയും പാത്രം കഴുകാനുള്ള ഭാഗവും സ്റ്റൗവും ഉള്ളത്. ഈ ഭാഗത്ത് തന്നെയാണ് സാധനങ്ങള്‍ ഒതുക്കി സൂക്ഷിക്കാവുന്ന സൗകര്യവുമുള്ളത്. ട്രെയ്‌ലറിന്റെ മുന്‍ ഭാഗത്തെ മൂലയിലാണ് ശുചിമുറിയുള്ളത്. 90 വര്‍ഷത്തിലേറെ ട്രെയ്‌ലര്‍ നിര്‍മ്മാണരംഗത്തുള്ള കമ്പനിയാണ് എയര്‍സ്ട്രീം. 1929ലാണ് എയര്‍സ്ട്രീം സ്ഥാപകനായ വാലി ബ്യാം ആദ്യ ട്രെയ്‌ലര്‍ നിര്‍മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1931ല്‍ അദ്ദേഹം എയര്‍സ്ട്രീം എന്ന കമ്പനി ആരംഭിക്കുകയായിരുന്നു.
English Summary: Porsche reveals luxury camping trailer concept for EV towing that features a kitchen, bed and space to walk