3.59 ലക്ഷം രൂപ വിലക്കുറവിൽ ടൊയോട്ട ഹൈലക്‌സ്
ലൈഫ് സ്റ്റൈല്‍ പിക്അപ്പായ ഹൈലക്‌സിന്റെ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തി ടൊയോട്ട. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില

ലൈഫ് സ്റ്റൈല്‍ പിക്അപ്പായ ഹൈലക്‌സിന്റെ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തി ടൊയോട്ട. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്.
വര്‍ധിപ്പിച്ച വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്‌സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തെ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില 35.80 ലക്ഷമായിരുന്നത് 37.15 ലക്ഷമായി വര്‍ധിച്ചു. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും.
5,325 എംഎം നീളവും 1,855 എംഎം വീതിയും 1,815 എംഎം ഉയരവും 3,085 എംഎം വീല്‍ബേസുമുള്ള ഹൈലക്‌സിനോ വലിപ്പം കൊണ്ട് മുട്ടാന്‍ അധികം എതിരാളികളില്ല. ഇന്നോവ ക്രിസ്റ്റയുടേയും ഫോര്‍ച്യൂണറിന്റേയും അടിത്തറയായ ഐ എം വി- ടു പ്ലാറ്റ്‌ഫോമാണ് ഹൈലക്‌സിനും നല്‍കിയിട്ടുള്ളത്. ഫോര്‍ച്യൂണറിനു സമാനമായ ടച്ച്‌സ്‌ക്രീനും ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഇന്‍സ്ടുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും മുന്‍ സീറ്റുകളുമാണ് ഹൈലക്‌സിലുമുള്ളത്.
8.0 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും പ്രവര്‍ത്തിപ്പിക്കാനാകും. ഏഴ് എയര്‍ബാഗുകളുള്ള വാഹനത്തിന് ലെതര്‍ അപ്പോള്‍സ്ട്രിയാണുള്ളത്. മുന്നിലും പിന്നിലുമുള്ള പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോക്രോമിക് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, ടയര്‍ ആങ്കിള്‍ മോണിറ്റര്‍, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഹൈലക്‌സിലുണ്ട്.
രൂപകല്‍പനയില്‍ മാത്രമല്ല ഉള്ളിലും ഹൈലക്‌സിന് ഫോര്‍ച്യൂണറിനോട് സാമ്യതയുണ്ട്. ഈ രണ്ടു വാഹനങ്ങളിലും 2.8 ലീറ്റര്‍ ഡീസല്‍ എൻജിനാണ് ടൊയോട്ട നല്‍കിയിട്ടുള്ളത്. 204 എച്ച്പി കരുത്തും 420 എൻഎമ്മും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്‍ ടോര്‍ക്ക് 500 എൻഎമ്മായി ഉയരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഹൈലക്‌സില്‍ ഫോര്‍വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.
ഓഫ് റോഡര്‍ വാഹനമായിരിക്കുമ്പോള്‍ തന്നെ ഉള്ളിലെ സൗകര്യങ്ങള്‍ക്കും ആധുനിക സംവിധാനങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത വാഹനമാണ് ഹൈലക്‌സ്. ലൈഫ്‌സ്റ്റൈല്‍ പിക്അപ്പ് ട്രക്കുകളുടേത് അധികം എതിരാളികളില്ലാത്ത വിഭാഗമാണ്. ഇസുസു ഡി മാക്‌സ് വി ക്രോസാണ് ഹൈലക്‌സിന്റെ വിപണിയിലെ പ്രധാന എതിരാളി. 23 ലക്ഷം രൂപ മുതല്‍ 27 ലക്ഷം രൂപ വരെയാണ് ഇസൂസുവിന്റെ ഡി മാക്‌സ് വി ക്രോസിന്റെ വില.
English Summary: Toyota Hilux Starting Price Cut by Rs 3.6 Lakhs