തിരിച്ചെത്തി ഇന്നോവ ക്രിസ്റ്റ ഡീസൽ, വില 19.13 ലക്ഷം മുതൽ
ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട ഇന്ത്യ. 19.13 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ജി, ജിഎക്സ് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎക്സിന്റെ എക്സ്ഷോറൂം വില 19.99 ലക്ഷം രൂപയാണ്. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്

ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട ഇന്ത്യ. 19.13 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ജി, ജിഎക്സ് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎക്സിന്റെ എക്സ്ഷോറൂം വില 19.99 ലക്ഷം രൂപയാണ്. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് ടൊയോട്ട ആരംഭിച്ചിരുന്നു.
ബുക്കിങ് അധികമായതിനാൽ കഴിഞ്ഞ വർഷം ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തി വച്ചിരുന്നു. ഡീസൽ എൻജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിൽപനയ്ക്കുണ്ടാകും. മുൻഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളിൽ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വിൽപനയ്ക്ക് എത്തുക. 2.4 ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക.
പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവയുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, മുൻ പിൻ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്.
English Summary: Toyota Innova Crysta Diesel Price Announced