കെഎൽ–7 ഡിഎ 9999, ഫാൻസി നമ്പറിന് മുടക്കിയത് 13.01 ലക്ഷം രൂപ
കെഎൽ–7 ഡിഎ 9999 വാഹന നമ്പറിനായി ബിസിനസുകാരൻ മുടക്കിയത് 13.01 ലക്ഷം രൂപ. എറണാകുളത്തെ ചെമ്പുമുക്കിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജിജി കോശിയാണ് തന്റെ പോർഷെ കയിൻ ജിടിഎസിനായി 13.01 ലക്ഷം രൂപയ്ക്ക് ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചത്. അഞ്ചു പേർ പങ്കെടുത്ത ഓൺലൈൻ ലേലത്തിൽ 12,51,000 രൂപ വരെയാണ് ജിജി

കെഎൽ–7 ഡിഎ 9999 വാഹന നമ്പറിനായി ബിസിനസുകാരൻ മുടക്കിയത് 13.01 ലക്ഷം രൂപ. എറണാകുളത്തെ ചെമ്പുമുക്കിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജിജി കോശിയാണ് തന്റെ പോർഷെ കയിൻ ജിടിഎസിനായി 13.01 ലക്ഷം രൂപയ്ക്ക് ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചത്.
അഞ്ചു പേർ പങ്കെടുത്ത ഓൺലൈൻ ലേലത്തിൽ 12,51,000 രൂപ വരെയാണ് ജിജി വിളിച്ചത്. നേരത്തെ ഫാൻസി നമ്പർ ഫീസായി 50,000 രൂപ അടച്ചിരുന്നു. ഇതുൾപ്പെടെയാണ് ഇഷ്ട നമ്പറിന് 13,01,000 രൂപ മുടക്കുന്നത്. ജോയിന്റ് ആർടിഒ കെ.കെ.രാജീവിന്റെ നേതൃത്വത്തിലായിരുന്നു ലേലം. നമ്പര്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ തുക അടയ്ക്കാന്‍ വെള്ളിയാഴ്ച വരെ സമയമുണ്ട്. എന്നിട്ടും പണം അടയ്ക്കാതെ വന്നാല്‍ ലേലം റദ്ദാക്കി പുതിയ ലേലം വിളിക്കും എന്നാണ് ജോയിന്റ് ആർടിഒ കെ.കെ.രാജീവ് അറിയിച്ചത്
കയിൻ ജിടിഎസ്
പോർഷെയുടെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് കയിൻ ജിടിഎസ്. നാലു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 460 പിഎസ് കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 4.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്‍യുവിയുടെ ഉയർന്ന വേഗം 270 കിലോമീറ്ററാണ്. ഏകദേശം 1.69 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.
English Summary: Fancy Number Kochi Native Spend 13.01 Lakhs On KL 07 DA 9999