ഇന്നോവയും ഫോർച്യൂണറും ലാൻഡ് ക്രൂസറുമൊക്കെ താരമായി വിലസുന്ന ടൊയോട്ട നിരയിലേക്ക് വെൽഫയർ എന്ന ആഡംബര എംപിവി എത്തിയത് കുറച്ചു കാലം മുമ്പാണ്. പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ വാഹനപ്രേമികളുടെ ഇടയിലെ താരമായി മാറി ഈ എംപിവി. വാഹനപ്രേമികളുടെ മാത്രമല്ല മലയാള സിനിമാ താരങ്ങളുടെയും ഇഷ്ടവാഹനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നോവയും ഫോർച്യൂണറും ലാൻഡ് ക്രൂസറുമൊക്കെ താരമായി വിലസുന്ന ടൊയോട്ട നിരയിലേക്ക് വെൽഫയർ എന്ന ആഡംബര എംപിവി എത്തിയത് കുറച്ചു കാലം മുമ്പാണ്. പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ വാഹനപ്രേമികളുടെ ഇടയിലെ താരമായി മാറി ഈ എംപിവി. വാഹനപ്രേമികളുടെ മാത്രമല്ല മലയാള സിനിമാ താരങ്ങളുടെയും ഇഷ്ടവാഹനമായി മാറിയിരിക്കുന്നു വെൽഫയര്‍.

‌മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിൻ പോളിക്കും കുഞ്ചാക്കോ ബോബനും ശേഷം ബിജു മേനോനും വെൽഫയറിന്റെ ആഡംബരത്തിലാണ്. കഴിഞ്ഞ ദിവസമാണ് ബിജു മേനോൻ പുതിയ വാഹനം സ്വന്തമാക്കിയത്. നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് താരം കറുപ്പ് നിറത്തിലുള്ള പുതിയ വെൽഫയർ ഗാരിജിലെത്തിച്ചത്.

ADVERTISEMENT

രണ്ടു മോഡലുകളിൽ ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 94.95 ലക്ഷം രൂപയും 96.55 ലക്ഷം രൂപയുമാണ്. ഇതിൽ ഏതു മോഡലാണ് ബിജുമേനോന്റേത് എന്ന് വ്യക്തമല്ല. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ജെബിഎല്ലിന്റെ 8 സ്പീക്കറുകള്‍ എന്നിവുണ്ട്.

ADVERTISEMENT

English Summary: Biju Menon Bought Toyota Vellfire