ഹൈവേയിൽ നിയന്ത്രണം വിട്ട് മലക്കം മറിയുന്ന കാർ, ഉള്ളിൽ നിന്ന് തെറിച്ചുപോകുന്ന യാത്രികർ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ കുഴപ്പങ്ങൾ എന്ന പേരിൽ സൈബർബാദ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് അപകടത്തിന്റെ ദൃശ്യങ്ങളാണിത്. തെലുങ്കാനയിലെ ചേവെല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈവേയിൽ നിയന്ത്രണം വിട്ട് മലക്കം മറിയുന്ന കാർ, ഉള്ളിൽ നിന്ന് തെറിച്ചുപോകുന്ന യാത്രികർ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ കുഴപ്പങ്ങൾ എന്ന പേരിൽ സൈബർബാദ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് അപകടത്തിന്റെ ദൃശ്യങ്ങളാണിത്. തെലുങ്കാനയിലെ ചേവെല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിതിൽ.

ഭാഗ്യവശാൽ അപകടത്തിൽ യാത്രക്കാർക്ക് ആർക്കും ജീവഹാനി സംഭവിച്ചില്ലെങ്കിലും ഗുരുതരമായ പരുക്കുകളേറ്റു എന്നാണ് പൊലീസ് പറയുന്നത്. യാത്രകളിൽ സീറ്റ്ബെൽറ്റ് ധരിച്ചാൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനാകുമെന്നും പറയുന്നു.

ADVERTISEMENT

ജീവിതത്തിലേക്കൊരു സീറ്റ് ബെല്‍റ്റ്

പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. സീറ്റുബെൽറ്റ് ധരിക്കുന്നതിലൂടെ അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

ADVERTISEMENT

എന്നാല്‍ സീറ്റ് ബെൽറ്റുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ശീലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സീറ്റുബെൽറ്റ് ധരിക്കുന്നില്ല. സീറ്റുബെൽറ്റ് ധരിക്കണമെന്നു കര്‍ശനമായ സാഹചര്യത്തില്‍ അത് മുന്‍സീറ്റിലെ യാത്രക്കാരില്‍ മാത്രമായി ഒതുങ്ങുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റുബെൽറ്റ് ധരിക്കുന്നത് അപൂര്‍വമാണ്.

English Summary: Consequences Of Note Wearing Seat Belt