ഇന്ധനക്ഷമത മുഖ്യം; ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ 4 ഹൈബ്രിഡ് വാഹനങ്ങൾ
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ്
മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിനില്‍ വരുന്ന ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന്റെ വില 10.70 ലക്ഷം രൂപ മുതല്‍ 19.95 ലക്ഷം രൂപ വരെയാണ്. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റില്‍ മാത്രമാണ് ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുള്ളത്.
1.5 ലീറ്റര്‍ 4 സിലിണ്ടര്‍ K15C പെട്രോള്‍ എൻജിനും(102Bhp-137Nm) സുസുക്കി ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റവുമാണ് മൈല്‍ഡ് ഹൈബ്രിഡിലുള്ളത്. സ്‌ട്രോങ് ഹൈബ്രിഡില്‍ 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എൻജിനും (91Bhp-122Nm) 78Bhp കരുത്തും141Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടറുമാണുള്ളത്. ഇതു രണ്ടും ചേര്‍ന്ന് വാഹനത്തിന് 114Bhp കരുത്ത് നല്‍കും. ഓള്‍ ഇലക്ട്രിക് മോഡും വാഹനത്തിനുണ്ട്. വൈദ്യുതിയില്‍ 25 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാവും. സ്‌ട്രോങ് ഹൈബ്രിഡിലെ ഡീസല്‍ മോഡലിന് 28 കിലോമീറ്ററാണ് ഇന്ധനക്ഷമത.
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍
ഗ്രാന്‍ഡ് വിറ്റാരയുടെ ഇരട്ടയെന്ന് വിശേഷിപ്പിക്കാവുന്ന കാറാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍. 10.73 ലക്ഷം രൂപ മുതല്‍ 19.74 ലക്ഷം രൂപ വരെയാണ് ഈ മിഡ് സൈസ് എസ്‌യുവിയുടെ വില. രണ്ട് ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ ഈ വാഹനം വരുന്നുണ്ട്. സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനില്‍ 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എൻജിനാണുള്ളത്. 92 Bhp കരുത്തും പരമാവധി 122Nm ടോര്‍ക്കും ഈ എൻജിന്‍ ഉൽപാദിപ്പിക്കും. വൈദ്യുത മോട്ടറിന് 78Bhp കരുത്തും പരമാവധി 141Nm ടോര്‍ക്കും ഉൽപാദിപ്പിക്കാന്‍ സാധിക്കും. eCTV ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് സ്‌ട്രോങ് ഹൈബ്രിഡിലുള്ളത്.
1.5 ലീറ്റര്‍ K15C പെട്രോള്‍ എൻജിനാണ്(102Bhp-135Nm) മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ ഉള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള വാഹനം ഓള്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ടു ചെയ്യുന്നു.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ ഈ എംപിവിയുടെ വില. ഒരു പെട്രോള്‍ വേരിയന്റില്‍ രണ്ട് ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകളാണ് ഇന്നോവ ഹൈക്രോസിന് ടൊയോട്ട നല്‍കിയിരിക്കുന്നത്. 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനും ഇലക്ട്രിക് മോട്ടറുമുള്ള സ്‌ട്രോങ് ഹൈബ്രിഡ് വെര്‍ഷനാണ് ആദ്യത്തേത്. ലീറ്ററിന് 23.24 കിലോമീറ്റര്‍ എന്ന കൂടിയ ഇന്ധനക്ഷമതയും ഈ വാഹനത്തിനുണ്ട്.
സ്റ്റാന്‍ഡേഡ് പെട്രോള്‍ വേര്‍ഷനിലെ 2.0 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലീറ്ററിന് 16.13 കിലോമീറ്ററാണ്. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വാറന്റി. ഇത് അഞ്ചു വര്‍ഷം/ 2.20 ലക്ഷം കിലോമീറ്ററായി ഉയര്‍ത്താനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഹൈബ്രിഡ് ബാറ്ററിക്ക് എട്ടു വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്ററാണ് ടൊയോട്ട നല്‍കുന്ന വാറന്റി.
ഹോണ്ട സിറ്റി e:HEV
ഹൈബ്രിഡ് പവര്‍ട്രെയിനുള്ള ഇന്ത്യയിലെ ഏക മിഡ് സൈസ് സെഡാനാണ് ഹോണ്ട സിറ്റി e:HEV. 18.89 ലക്ഷം രൂപ മുതല്‍ 20.39 ലക്ഷം രൂപ വരെ വില വരുന്ന ഈ വാഹനത്തിന്റെ V, ZX എന്നിങ്ങനെ രണ്ടു മോഡലുകള്‍ ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്.
1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എൻജിന് 98PS കരുത്തും പരമാവധി 127Nm ടോര്‍ക്കും ഉൽപാദിപ്പിക്കാന്‍ സാധിക്കും. ഇലക്ട്രിക് മോട്ടറുമായി ചേരുമ്പോള്‍ പരമാവധി 109PS കരുത്തും 253 Nm ടോര്‍ക്കും ഉൽപാദിപ്പിക്കാന്‍ ഈ വാഹനത്തിനാവും. മണിക്കൂറില്‍ പരമാവധി 176 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാവുന്ന ഹോണ്ട സിറ്റി e:HEVക്ക് 26.5 കിലോമീറ്ററാണ് ഇന്ധനക്ഷമത.
English Summary: 4 most affordable full hybrid cars you can buy in India