മൂന്നു പരീക്ഷണങ്ങൾ, ഒരേയൊരു സ്കോഡ; സൂപ്പർ ഹീറോ സുരക്ഷ
1972 ചെക്കോസ്ലോവാക്ക് മോട്ടർ വെഹിക്കിൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്റഡ് ക്രാഷ് ടെസ്റ്റ് നടത്തിയപ്പോൾ, സുരക്ഷ പരിശോധിക്കാൻ മതിലിൽ ഇടിച്ചു തകർത്തത് ഒരു സ്കോഡ 100 കാറായിരുന്നു. അതുകഴിഞ്ഞ് അൻപതു വർഷങ്ങൾ പിന്നിടുമ്പോഴും സ്കോഡയ്ക്ക് ഇന്നും യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും

1972 ചെക്കോസ്ലോവാക്ക് മോട്ടർ വെഹിക്കിൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്റഡ് ക്രാഷ് ടെസ്റ്റ് നടത്തിയപ്പോൾ, സുരക്ഷ പരിശോധിക്കാൻ മതിലിൽ ഇടിച്ചു തകർത്തത് ഒരു സ്കോഡ 100 കാറായിരുന്നു. അതുകഴിഞ്ഞ് അൻപതു വർഷങ്ങൾ പിന്നിടുമ്പോഴും സ്കോഡയ്ക്ക് ഇന്നും യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം.
ക്രാഷ് ടെസ്റ്റിന്റെ അൻപതു വർഷവും തുടർച്ചയായി അഞ്ചാം വർഷവും എല്ലാവാഹനങ്ങൾക്കും ഗ്ലോബൽ എൻസിഎപി 5 സ്റ്റാർ നേടിയെതും ഒരുമിച്ച് ആഘോഷിക്കുമ്പോൾ നിലവിലെ വാഹനങ്ങളുടെ പ്രകടനവും പെർഫോമൻസും കാണിച്ചുതരികയാണ് സ്കോഡ. ഇതിനായി ഏഷ്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ് ട്രാക്കായ, മധ്യപ്രദേശിലെ ഇന്‍ഡോറിലെ നാറ്റ്ട്രാക്സിൽ സ്കോഡയുടെ ലൈനപ്പിലെ കോഡിയാക്ക്, കുഷാക്, സ്ലാവിയ തുടങ്ങി വാഹനങ്ങളുടെ പെർഫോമൻസും സുരക്ഷയും അനുഭവിച്ച് അറിയുന്ന ടെസ്റ്റ് നടത്തി.
മൂന്നു പരീക്ഷണങ്ങൾ, ഒരേയൊരു സ്കോഡ
മണിക്കൂറിൽ 375 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന സ്പീഡ് ട്രാക്കിലായിരുന്നു സ്ലാവിയയുടേയും കോഡിയാക്കിന്റേയും പെർഫോമൻസ് ഡ്രൈവ്. ഇരുവാഹനങ്ങളുടെ ഉയർന്ന വേഗവും കരുത്തും സ്റ്റബിലിറ്റിയും മനസിലാക്കാൻ വേണ്ടി ആയിരുന്നു ഈ റൗണ്ട്. രണ്ടാം ഘട്ടം വാഹനങ്ങളുടെ ഹാൻഡിലിങ് മികവ് മനസിലാക്കി തരുന്നതിനായിരുന്നു. ഇവിടുത്തെ താരങ്ങൾ സ്ലാവിയയും കുഷാക്കുമായിരുന്നു. എത്ര വേഗത്തിലുള്ള വെട്ടിത്തിരിക്കലിലും ബ്രേക്കിങ്ങിലും ബാലൻസ് തെറ്റാതെ സ്കോഡ കാത്തു.
സ്കോഡയുടെ എസ്‍യുവി കോഡിയാക്കിന്റെ ഓഫ് റോഡ് മികവ് പൂർണമായും മനസ്സിലാക്കാൻ പോന്ന തരത്തിലായിരുന്നു ഓഫ് റോഡ് ട്രാക്. ആർട്ടിക്കുലേഷനും ഹിൻ ഡിസന്റും അപ്രോച്ച് ആംഗിളും ഡിസന്റ് ആംഗിളുമെല്ലാം പരീക്ഷിക്കാൻ പറ്റുന്ന ട്രാക്കായിരുന്നു ഒരുക്കിയിരുന്നത്. ഈ പ്രതിബന്ധങ്ങളെല്ലാം വളരെ നിഷ്പ്രയാസം കോഡിയാക്ക് മറികടന്നു.
കൂഷാക്കിന്റെ ക്രംബിൾ സോൺ
ചെറിയൊരു ഇടിയിൽ തകർന്നു പോകേണ്ടതാണോ വാഹനങ്ങളുടെ മുൻ, പിൻ ഭാഗങ്ങൾ? ഗ്ലോബൽ എൻസിഎപി 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുള്ള സ്കോഡ കുഷാക്കിന്റെ ബോഡി ഷെല്ലിലൂടെ ഇതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
വാഹനങ്ങളിലെ യാത്രക്കാർക്കു സുരക്ഷ നൽകുന്നതിനാണ് ക്രംബിൾ സോണുകള്‍. അപകടങ്ങളിൽ പെടുമ്പോൾ ആഘാതം ബോഡി പാനലുകൾ ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതരാക്കുന്നതാണ് ഈ സോണിന്റെ ധർമം. ക്രംബിൾ സോൺ എന്താണെന്ന് കാണിച്ചു തരികയാണ് സ്കോഡ കുഷാക്കിന്റെ ഷെല്ലിലൂടെ.
ചുവന്ന നിറത്തിലുള്ള ഭാഗങ്ങളെല്ലാം ഹൈടെൻസിൽ സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്, ഇവയാണ് അപകടത്തിന്റെ ആഘാതം ഏറ്റെടുക്കുന്നത്. ഇത്തരത്തിലാണ് സകോഡയുടെ എല്ലാ വാഹനങ്ങളും നിർമിക്കുന്നത്.
English Summary: Skoda Safety Drive At Natrax